8 മിനുട്ടില്‍ ഭൂമിയെ വെള്ളം കുടിപ്പിച്ച് സൂര്യന്‍, സര്‍വത്ര നാശം; ഇനി വരുന്നത് 3 ഛിന്നഗ്രഹങ്ങള്‍
സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി. മെയ് പത്തിനാണ് സൂര്യനില്‍ വിസ്‌ഫോടനം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഭൂമിയിലേക്ക് അതിശക്തമായ തീജ്വാലകളാണ് കടന്നുവന്നത്. എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്.
സൂര്യനില്‍ സജീവമായ സണ്‍സ്‌പോട്ട് രൂപപ്പെട്ടിരുന്നു. ഇതില്‍ നിന്നാണ് സൗരജ്വാലകള്‍ പുറന്തള്ളപ്പെട്ടത്. റേഡിയോ സിഗ്നലുകളെ അടക്കമാണ് ഇത് തകരാറിലാക്കിയത്. ഭൂമിയിലെ നാവിഗേഷന്‍ സംവിധാനങ്ങള്‍, വൈദ്യുത ഗ്രിഡുകള്‍ എന്നിവയെല്ലാം തകരാറിലായിട്ടുണ്ട്.

ഞായറാഴ്ച്ച രാത്രി വളരെ സൂര്യനില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ഏത് സമയവും കൂടുതല്‍ വിസ്‌ഫോടനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അതിശക്തമായ ഭൗമകാന്തിക സാഹചര്യങ്ങളാണ് തുടര്‍ച്ചയായി സംഭവിക്കുകയെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരധ്രുവത്തില്‍ അടക്കം വലിയ രീതിയില്‍ അറോറകളും ദൃശ്യമായിരുന്നു.
എന്നാല്‍ സൂര്യന്റെ അതിശക്തമായ ജ്വാലകള്‍ ഭൂമിയെ തീവ്രമായി തന്നെ ബാധിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തുമുള്ള സാങ്കേതിക വിദ്യകളെയാണ് ഇവ താളം തെറ്റിക്കുക. പലയിടത്തും ട്രാഫിക് സിഗ്നലുകള്‍ പോലും താളം തെറ്റും. നമ്മുടെ ഉപഗ്രങ്ങളുടെ പ്രവര്‍ത്തനത്തെ പോലും ഇവ നിശ്ചലമാക്കും.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ ഭൂമിയെ ബാധിച്ച ഏറ്റവും തീവ്രമായ സൗര കൊടുങ്കാറ്റുകളാണ് വാരാന്ത്യത്തിലെത്തിയത്. പ്ലാസ്മയും മറ്റ് ഘടകങ്ങളുമാണ് സൂര്യന്‍ വിസ്‌ഫോടന സമയത്ത് പുറന്തള്ളുക. കാരണം സൂര്യനിലെ രാസപ്രവര്‍ത്തനം ഏറ്റവും മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന സമയമാണിത്. സോളാര്‍ പീക്ക് എന്നാണ് ഇവ അറിയപ്പെടുക.
ഇവ ഭൂമി അടക്കമുള്ള ഗ്രഹങ്ങളെ തീവ്രമായി തന്നെ ബാധിക്കും. വാരാന്ത്യത്തില്‍ ഏഴോളം സൗര കൊടുങ്കാറ്റുകളാണ് ഭൂമിയില്‍ വന്നെത്തിയത്. ബ്രിട്ടനിലാകെ അറോറകളും ദൃശ്യമായിരുന്നു.. നിലവില്‍ സണ്‍സ്‌പോട്ട് എആര്‍3664 സ്‌ട്രൈക്ക് സോണില്‍ നിന്ന് മാറിയിരിക്കുകയാണ്. അതുകൊണ്ട് കുറച്ച് നാളത്തേക്ക് വിസ്‌ഫോടനങ്ങള്‍ ഇനി പ്രതീക്ഷിക്കേണ്ടതില്ല.
അതേസമയം മെയ് പതിനഞ്ചിന് ഒരുപക്ഷേ പുതിയൊരു വിസ്‌ഫോടനത്തിന് സാധ്യതയുണ്ട്. സണ്‍സ്‌പോട്ട് ഭൂമിയുമായി കാന്തികമായി ബന്ധപ്പെടുത്തി പാര്‍ക്കര്‍ സ്‌പൈര്‍ മേഖലയിലൂടെ കടന്നുപോകുന്നുണ്ട്. ഇവിടെയാണ് പ്രോട്ടോണുകളും ഇലക്ട്രോണുകളും ഉള്ളത്. ഇത് റേഡിയേഷന്‍ കൊടുങ്കാറ്റിന് വഴിയൊരുക്കിയേക്കും.
ഭൂമിയെ തേടി മറ്റൊരു അപകടം കൂടി വരാനുണ്ട്. മൂന്ന് വമ്പന്‍ ഛിന്നഗ്രഹങ്ങളാണിത്. 2024 ജെക്യു12, 2024 ജെബി2, 2024 ജെപി 10 എന്നീ ഛിന്നഗ്രഹങ്ങളാണ് ഇന്ന് ഭൂമിയിലെത്തുക. ഇവ ഭൂമിയെ ഇടിക്കില്ലെന്നാണ് നാസ പ്രവചിക്കുന്നത്. പക്ഷേ ഇവ നിയര്‍ എര്‍ത്ത് ഒബജക്ടായിട്ടാണ് നാസ പരിഗണിക്കുന്നത്. അത് ഭീഷണി തന്നെയാണ്.












Click it and Unblock the Notifications