കുരക്കുന്ന പട്ടി സംസാരിക്കുകയും ചെയ്യും!!!

  • Written By: Anoopa
Subscribe to Oneindia Malayalam

ഹംഗറി: കുരക്കുന്ന പട്ടികള്‍ ഇനി മുതല്‍ കടിക്കുക മാത്രമല്ല,സംസാരിക്കുകയും ചെയ്യും. നായ്ക്കള്‍ മനുഷ്യരോട് സംസാരിക്കുമെന്നാണ് ഹംഗറിയിലെ എറ്റ്‌ലോസ് ലൊറാന്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എങ്ങനെയെന്നല്ലേ? നായ്ക്കളുടെ ഓരോ തരത്തിലുള്ള കുരയും മുരള്‍ച്ചകളും ഓരോ ആശങ്ങള്‍ നമ്മോട് സംവദിക്കുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നായ്ക്കളുടെ സംസാരം പുരുഷന്‍മാരെക്കാള്‍ നന്നായി മനസ്സിലാക്കാന്‍ സാധിക്കുക സ്ത്രീകള്‍ക്കാണെന്നും പഠനത്തില്‍ പറയുന്നു.

വിശദമായി പറഞ്ഞാല്‍ വിശക്കുമ്പോള്‍ ഒരു കുര, അപരിചിതരെ കാണുമ്പോള്‍ മറ്റൊരു തരത്തിലുള്ള കുര, നിരാശരാകുമ്പോള്‍ മറ്റൊന്ന്,പേടിച്ചരണ്ട കുര,കളിക്കുമ്പോളുള്ള കുര.. ഇങ്ങനെ ഓരോ സന്ദര്‍ഭങ്ങളിലും വ്യത്യസ്ത രീതിയിലാണ് നായ്ക്കള്‍ കുരക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതു മാത്രമല്ല, ഓമനിക്കുമ്പോള്‍ കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതുപൊലെ ചെറിയ ചെറിയ വാക്കുകള്‍ പറഞ്ഞാല്‍ നായ്ക്കള്‍ പഠിച്ചെടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

dog

40ഓളം വൊളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നായ്ക്കള്‍ കുരക്കുന്നതെങ്ങനെയെന്ന് ഇവര്‍ പഠനവിധേയമാക്കി. 18 നായ്ക്കളെ ഇതിനായി തിരഞ്ഞെടുത്തു.

English summary
Studies reveal that dogs can talk to humans
Please Wait while comments are loading...