സൗര ജ്വാലകള്‍ തിരിച്ചുവരുന്നു? സണ്‍സ്പോട്ട് ഭൂമിക്ക് നേരെ തിരിഞ്ഞു; സംഭവിക്കാം ഇക്കാര്യങ്ങള്‍
സൂര്യന് ഏറ്റവും സജീവമായി നില്ക്കുന്ന കാലയളവാണിത്. ഏത് നിമിഷവും സൂര്യനില്‍ വിസ്ഫോടനങ്ങള്‍ ഉണ്ടാവാം. ഭൂമി അടക്കമുള്ള ഗ്രഹങ്ങളൊന്നും സൗരജ്വാലകളില്‍ നിന്ന് മോചിതരല്ല. അതിശക്തമായ തീജ്വാലകളാണ് സൂര്യന് വര്‍ഷിക്കുക. പല ഗ്രഹങ്ങളെയും ഇവ കാര്യമായി തന്നെ ബാധിക്കാറുണ്ട്. എന്നാല്‍ ഭൂമി ഈ സൗരജ്വാലകളെ പ്രതിരോധിക്കുന്നത് കാന്തിക മണ്ഡലം ഉള്ളത് കൊണ്ടാണ്. ഇല്ലെങ്കില്‍ ഇവ നേരിട്ട് ഭൂമിയില്‍ പതിക്കുമായിരുന്നു.
അതിലൂടെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. മനുഷ്യര്‍ക്ക് നേരിട്ട് റേഡിയേഷന് വിധേയരാവും. എന്നാല്‍ കാന്തിക മണ്ഡലമുണ്ടെങ്കിലും ഇവ നമ്മുടെ റേഡിയോ സിഗ്നല്‍ സംവിധാനങ്ങളെയും, ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും നിശ്ചലമാക്കും. അത്തരത്തിലൊരു സൗരജ്വാലകളെ ഭൂമി വീണ്ടും നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

സൂര്യനിലെ ഏറ്റവും സജീവമായ സണ്‍സ്പോട്ട് എആര്‍3663 വീണ്ടും ആക്ടീവായി നില്‍ക്കുകയാണ്. ഇവ ഭൂമിക്ക് നേരെയുള്ള പാതയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഏത് നിമിഷവും വിസ്ഫോടനം സംഭവിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സൂര്യന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നാണ് ഈ സണ്‍സ്പോട്ട് ഉത്ഭവിച്ചിരിക്കുന്നത്.
ഇതില്‍ നിന്ന് അതിതീവ്ര സൗരജ്വാലകളാണ് പുറന്തള്ളപ്പെടാറുള്ളത്. മുമ്പുള്ളത് എല്ലാം അത്തരത്തിലുള്ളതാണ്. മെയ് മാസത്തിന്റെ തുടക്കത്തില്‍ അതിശക്തമായ സൗരജ്വാലകള്‍ ഈ സണ്‍സ്പോട്ടില്‍ നിന്ന് ഭൂമിയെ ലക്ഷ്യം വെച്ച് എത്തിയിരുന്നു. എക്സ് ക്ലാസില്‍ വരുന്ന തീവ്ര ജ്വാലകളായിരുന്നു ഇവ. അതിലൂടെ പല രാജ്യങ്ങളിലും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ അടക്കം നിശ്ചലമായിരുന്നു.
എക്സ് ക്ലാസില്‍ വരുന്ന സൗരജ്വാലകളാണ് ഏറ്റവും തീവ്രമായത്. കടുത്ത സൗര കൊടുങ്കാറ്റുകള്‍ തന്നെയുണ്ടാവുമെന്ന മുന്നറിയിപ്പ് തന്നെ മെയ് ഏഴിന് നാസ നല്‍കിയിരുന്നു. രണ്ട് സൗരജ്വാലകളാണ് ഒരേസമയം ഭൂമിയിലേക്ക് എത്തിയത്. മെയ് ഏഴ് മുതല്‍ 11 വരെ തുടര്‍ച്ചയായി ഭൂമിയുടെ കാന്തിക മണ്ഡലം തീവ്രമായ സൗരജ്വാലകളേറ്റ് തളര്‍ന്നിരുന്നു.
എആര്‍3663 മൊത്തം എട്ട് എക്സ് ക്ലാസ് സൗര ജ്വാലകളാണ് പുറന്തള്ളിയത്. ഈ സണ്‍സ്പോട്ട് സജീവമായി തന്നെ തുടര്‍ന്നിരുന്നു. മെയ് പതിനാലിന് വീണ്ടും അതിതീവ്രവമായ സൗരജ്വാലകളെയാണ് ഇവ പുറന്തള്ളിയത്. ഈ സോളാര്‍ സൈക്കിളില്‍ ഏറ്റവും തീവ്രമായ സൗരജ്വാലയായിരുന്നു ഇത്. എക്സ് 8 വിഭാഗത്തില്‍ വരുന്നതായിരുന്നു ഇത്.
മണിക്കൂറില്‍ മൂന്ന് മില്യണ്‍ മീറ്റര്‍ എന്ന വേഗതയിലാണ് ഇവ കുതിക്കുക. ഈ സജീവ സണ്‍സ്പോട്ട് ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണില്ല. വളരെ ദൂരെയാണ് ഇതുള്ളത്. ഭൂമിക്ക് അതിന്റെ ഭ്രമണപഥത്തില്‍ നിന്ന് 12 ഡിഗ്രി മുകളിലായിട്ടാണ് ഇവ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് മറ്റ് മാര്‍ഗങ്ങളിലൂടെ മാത്രമേ ഇവയെ നിരീക്ഷിക്കാനാവൂ. ബുദ്ധിമുട്ടേറിയ ഈ മേഖല എപ്പോഴും നിരീക്ഷിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഭൂമിയെ തേടിയെത്തുന്നത് അറിയാന്‍ സാധിക്കില്ല.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications