കാമുകിയുടെ വിവാഹത്തിനിടെ താലി തട്ടിപ്പറിച്ച് കാമുകൻ; പിന്നെ നടന്നത് ട്വിസ്റ്റ്
കാമുകിയുടെ കല്യാണത്തിന് പോകുന്ന കാമുകന്മാരുടെ അവസ്ഥ എന്തായിരിക്കും!!! നേരിട്ട് അറിയില്ലെങ്കില്‍ പോലും സിനിമകളിലൂടെയും അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞുമൊക്കെ നമ്മള്‍ കേട്ടുകാണും.
തന്റെ കാമുകിയുടെ കഴുത്തില്‍ മറ്റൊരാള്‍ താലികെട്ടുന്നത് കാണാന്‍ വയ്യെന്ന് പറഞ്ഞ് ഒട്ടുമിക്ക കാമുകന്മാരും വിവാഹത്തിന് പോകാനുള്ള റിസ്‌ക് എടുക്കാറില്ല. എന്നാല്‍ ഇവിടെ ഒരു കാമുകന്‍ തന്റെ കാമുകിയുടെ കല്യാണത്തിന് രണ്ടും കല്‍പ്പിച്ചു പോയി എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ്..അത് എന്താണെന്നല്ലേ

തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. കാമുകിയുടെ കല്യാണത്തിന് പങ്കെടുക്കാനാണ് 24 വയസുകാരന്‍ പോയത്. എന്നാല്‍ കല്യാണത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ച ഉടന്‍ കാമുകന്‍ താലി തട്ടിയെടുത്തു. പൂജാരിയുടെ കയ്യില്‍ നിന്ന് തട്ടിയെടുത്ത യുവാവ് അത് കാമുകിയുടെ കഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ യുവാവിന്റെ ശ്രമം തടയുകയും. യുവാവിനെ വേദിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു.

ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ട് കുടുംബങ്ങളും ചേര്‍ന്നാണ് 20 വയസ്സുള്ള ഒരു മാനേജ്മെന്റ് ജീവനക്കാരിയുടേയും 21 കാരനായ മറൈന്‍ എഞ്ചിനീയറിന്റേയും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വിവാഹ ദിവസം വരന് താലി കൈമാറാന്‍ പൂജാരി ഒരുങ്ങിയപ്പോള്‍ ഒരു യുവാവ് ഉടന്‍ തന്നെ താലി തട്ടിയെടുത്ത് വധുവിനെ കെട്ടാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍, വേദിയിലിരുന്ന ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ സ്റ്റേജില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.
ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ

ഇതിനിടെ വാഷര്‍മെന്‍പേട്ട സ്വദേശിയായ യുവാവും വധുവും ചെന്നൈയിലെ ഒരു കടയില്‍ രണ്ടുവര്‍ഷമായി ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ പ്രണയത്തിലായി. എന്നാല്‍, ഇരുവരുടെയും ബന്ധത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയിരുന്നില്ല. ഇതോടെയാണ് കാമുകിയുടെ വിവാഹം തടഞ്ഞ് കാമുകിയെ വിവാഹം കഴിക്കാന്‍ യുവാവ് പദ്ധതിയിട്ടത്.

ഹാളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നതിന് മുമ്പ് വധു യുവാവിന് 'വരൂ, വരൂ' എന്ന് സന്ദേശം അയച്ചിരുന്നതായി പോലീസ് പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടർന്ന് വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും വിവാഹം മുടങ്ങുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തില്ലെങ്കിലും കാമുകന്റെ വീട്ടുകാരെ വിവരം അറിയിച്ചു. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ വധുവിന്റെ വീട്ടുകാർ ഇരുവരുടെയും വീട്ടുകാരുമായി ചർച്ച നടത്തിവരികയാണ്.












Click it and Unblock the Notifications