• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മായിയമ്മ പുറത്താക്കി; 20 ദിവസം വീട്ടുപടിക്കല്‍; 21ാം ദിവസം 'സിങ്കപ്പെണ്ണാ'യി മരുമകള്‍

Google Oneindia Malayalam News

സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന പലതരത്തിലുള്ള ആക്രമണങ്ങളും നമ്മൾ കേട്ടുകാണും. പലപ്പോഴും സ്ത്രീധനപീഡനത്തിനെതിരെ പ്രതികരിക്കാനാവാതെ എല്ലാം സഹിച്ചു നിൽക്കുന്ന സ്ത്രീകളുടെയും അനുഭവവും കേട്ടുകാണും. ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായൊരു യുവതിയെ പരിചയപ്പെടാം.

ആദ്യം കുറെ സഹിച്ചു നിന്നുവെങ്കിലും ഒടുവിൽ യുവതി രണ്ടും കൽപിച്ചങ്ങ് പ്രതികരിച്ചു. ഇതോടെ സീൻ മാറി. സ്ത്രീധനം കുറഞ്ഞു എന്നുപറഞ്ഞാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും യുവതിയെ പുറത്താക്കിയത്. ഒരുപാട് ദിവസം കാത്തിരുന്നിട്ടും യുവതിയെ അകത്തുകയറ്റിയല്ല..

1

കാത്തിരുന്ന് ഒടുവിൽ ക്ഷമകെട്ട യുവതി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറി. തിരുവാറൂർ ജില്ലയിലെ മയിലാടുതുറൈയിലെ പ്രവീണയാണ് (30) ഭർത്താവ് നടരാജന്റെ (32) വീടിനുമുന്നിൽ 20 ദിവസം കാത്തിരുന്നശേഷം അകത്തുകയറിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. 24 പവനും ബുള്ളറ്റും 3 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയാണ് പ്രവീണയുടെ വീട്ടുകാർ വിവാഹം നടത്തിയത്. എന്നാൽ മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും നടരാജന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ പ്രവീണയെ പീഡിപ്പിക്കാൻ തുടങ്ങി. ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയിലാണ് നടരാജന് ജോലി. നടരാജൻ ഇല്ലാത്ത സമയം പ്രവീണയെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ കുടുംബം ബന്ധുവീട്ടിലേക്ക് മാറുകയായിരുന്നു

2

വീട്ടിൽ നിന്ന് പുറത്താക്കിയെങ്കിലും പ്രവീണ ഭർത്താവിന്റെ വീട്ടിൽനിന്നും പോകാൻ തയാറായില്ല. 20 ദിവസം വീടിനുപുറത്തുതന്നെ പാചകം ചെയ്ത് പ്രവീണ താമസിച്ചു. ഭർതൃവീട്ടുകാർക്കെതിരെ മയിലാത്തുറൈ ഡിഎസ്പി വസന്തരാജിന് പരാതി നൽകി. കഴിഞ്ഞ ദിവസം നടരാജന്റെ ബന്ധുക്കൾ വീട്ടിലെത്തുകയും പശുക്കളെ നോക്കിയ ശേഷം തിരിച്ചുപോകുകയും ചെയ്തു. തന്റെ കാര്യത്തിൽ ഇവർ തീരുമാനം എടുക്കില്ലെന്ന് ഉറപ്പായതോടെ ആണ് പ്രവീണ നാട്ടുകാരുടെ മുന്നിൽവെച്ച് കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചു അകത്തുകയറിയത്.

ജന്മദിനത്തില്‍ ഭാര്യയ്ക്ക് അതിമനോഹരമായ സര്‍പ്രൈസ്..എന്തൊരു പൊളി ഭര്‍ത്താവെന്ന് സോഷ്യല്‍മീഡിയജന്മദിനത്തില്‍ ഭാര്യയ്ക്ക് അതിമനോഹരമായ സര്‍പ്രൈസ്..എന്തൊരു പൊളി ഭര്‍ത്താവെന്ന് സോഷ്യല്‍മീഡിയ

3

സംഭവം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തി. ഇത്രയും നാളായി തന്റെ ഭർത്താവിനെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹത്തെ കണ്ടെത്തി തരണമെന്നും പൊലീസിനോട് പ്രവീണ ആവശ്യപ്പെട്ടു. ഭർത്താവ് തന്നെ വേണ്ടെന്ന് പറയുകയാണെങ്കിൽ താൻ വീട്ടിൽ നിന്നും ഇറങ്ങാമെന്നും പ്രവീണ പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

4

അതുപോലെ തമിഴ്നാട്ടിൽ നിന്ന് ഇന്ന് ഒരു കൗതുകകരമായ ഒരു വാർത്ത പുറത്തുവന്നിരുന്നു. തന്റെ ഭർത്താവിനെ തേടിയെത്തിയ കാമുകിക്ക് ഭാര്യ തന്റെ ഭർത്താവിനെ കല്യാണം കഴിപ്പിച്ചുവ നൽകിയ വാർത്തയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതി എത്തിയത്. വിമലയുടെ ഭർത്താവ് കല്യാണിന്റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു.

5

കാമുകിയുടെ കഥ കേട്ട് വിമലയുെടെ മനസ്സലിഞ്ഞു. ഇതിന് പിന്നാലെ ബന്ധുക്കൾ എതിർത്തെങ്കിലും വിമല മുൻകയ്യെടുത്ത് ഇരുവരും തമ്മിൽ ഉള്ള വിവാഹത്തിന് ഏര്‍പ്പാടുകൾ ചെയ്തു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാം എന്ന് വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം.

സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ മകന്റെ കയ്യില്‍ 21 വരകള്‍; കാരണം കേട്ട് നെഞ്ച് തകര്‍ന്ന് അച്ഛന്‍സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ മകന്റെ കയ്യില്‍ 21 വരകള്‍; കാരണം കേട്ട് നെഞ്ച് തകര്‍ന്ന് അച്ഛന്‍

English summary
Tamilnadu: daughter in law broke the door of her husband's house because of this reason, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X