• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ ലോട്ടറി പണവുമായി ഒളിച്ചോടിയ യുവതി പണം തിരിച്ചെത്തിക്കും; നിബന്ധന ഇങ്ങനെ

Google Oneindia Malayalam News

ബാങ്കോക്ക്: ഭര്‍ത്താവിന് ലോട്ടറിയടിച്ച തുകയുമായി ഒളിച്ചോടിയ യുവതി തിരിച്ചുവരുന്നു. ഭര്‍ത്താവും മക്കളുമെല്ലാം ഇവരോട് മടങ്ങി വരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇവര്‍ ലോട്ടറിയടിച്ച പണവുമായി മുങ്ങിയത് നേരത്തെഅന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. കോടികളാണ് ലോട്ടറി പണമായി ഇവരുടെ കൈവശമുണ്ടായിരുന്നത്.

എന്നാല്‍ താന്‍ ഒളിച്ചോടിയതല്ലെന്ന് യുവതി പറയുന്നു. തനിക്ക് കാമുകനില്ലെന്നും അവര്‍ പറഞ്ഞു. തിരിച്ചുവരവില്‍ ഭര്‍ത്താവിനോട് ഈ ലോട്ടറി പണത്തിന്റെ ബലത്തില്‍ ഒന്ന് പോരാടി നോക്കാനാണ് യുവതിയുടെ തീരുമാനം. വിശദമായ വിവരങ്ങളിലേക്ക്....

1

തായ്‌ലന്‍ഡ് യുവാവിന് ഒന്നരക്കോടിയില്‍ അധികം രൂപയാണ് നേരത്തെ ലോട്ടറിയടിച്ചത്. എന്നാല്‍ ആഘോഷത്തിനിടെ യുവതി ഈ പണവുമായി കാമുകനൊപ്പം പോവുകയായിരുന്നു. പണം മുഴുവന്‍ യുവതിയുടെ അക്കൗണ്ടിലായിരുന്നു. റോയി എറ്റിലെ ഇസാന്‍ പ്രവിശ്യയിലെ താമസക്കാരനായ മനിത് എന്നയാളെയാണ് ഭാര്യ സമര്‍ത്ഥമായി പറ്റിച്ചത്. ആറ് ലക്ഷത്തോളം ബാറ്റ് മൂല്യമുള്ള ലോട്ടറിയടിച്ചത്. ഈ തുക യുവാവ് ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

2

അതേസമയം ഭര്‍ത്താവിനെ വിട്ട് ഓടിപ്പോയ യുവതി തിരിച്ചെത്തിയിരിക്കുകയാണ്. ഇവര്‍ ഇത്രയും വലിയൊരു തുക തിരിച്ചേല്‍പ്പിക്കുമെന്നും അറിയിച്ചു. തനിക്ക് കാമുകനുണ്ടെന്ന് പറയുന്നത് വെറുതെയാണ്. കാമുകനിലില്ലെന്നും അവര്‍ വെളിപ്പെടുത്തി. തന്റെ ഭര്‍ത്താവും മകനുമാണ് കാമുകനുണ്ടെന്ന് പറഞ്ഞത്. അത് തെറ്റാണെന്നും യുവതി പറഞ്ഞു. എന്നാല്‍ ചില നിബന്ധനകളോടെ മാത്രമേ ഈ പണം തിരിച്ചെത്തിക്കൂ എന്നും യുവതി വ്യക്തമാക്കി.

3

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

താന്‍ പണം തിരിച്ചെത്തിക്കാന്‍ ചില ബന്ധനകളുണ്ട്. തന്റെ ഭര്‍ത്താവ് കുടുംബ വീട്ടില്‍ നിന്ന് പുറത്തുപോകണമെന്നാണ് നിര്‍ദേശം. അതിനായി മൂന്ന് ദിവസത്തെ സമയവും യുവതി നല്‍കിയിട്ടുണ്ട്. തായ്‌ലാന്‍ഡുകാരന്‍ മനിതിന്റെ 45കാരിയായ അങ്കാനരത്താണ് ഈ നിര്‍ദേശം വെച്ചിരിക്കുന്നത്. നേരത്തെ മനിതിന്റെ അനുഭവമാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഭാര്യയോട് തിരിച്ചുവരാനും ഇയാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ടിവി ഷോയില്‍ അടക്കം വന്നായിരുന്നു യുവാവ് അഭ്യര്‍ത്ഥന നടത്തിയത്. ഇതേ ടിവി ഷോയിലേക്ക് ഭാര്യ ക്ഷണിച്ചിരുന്നു.

4

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

അതേസമയം ചാനല്‍ പരിപാടിയില്‍ ഞെട്ടിച്ച വിവരങ്ങളും അങ്കാനരത്ത് വെളിപ്പെടുത്തിയിരുന്നു. താന്‍ മനിതിന്റെ ഭാര്യയല്ലെന്ന് യുവതി പറഞ്ഞിരുന്നു. ഇവര്‍ രണ്ടുപേരും വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവെച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഒരിക്കലും ഈ പണം മനിതിന് നല്‍കില്ലെന്നും യുവതി പറഞ്ഞു. എന്നാല്‍ തന്റെ മക്കള്‍ക്ക് കുറച്ച് പണം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഷോയില്‍ യുവതിയോട് വീട്ടിലേക്ക് മടങ്ങി വരാനും മനിത് ആവശ്യപ്പെട്ടിരുന്നു.

5

യുവതി മടങ്ങി വരികയാണെങ്കില്‍ പോലീസിലുള്ള പരാതി താന്‍ പിന്‍വലിക്കുമെന്നും മനിത് പറഞ്ഞിരുന്നു. അങ്കാനരത്ത് പക്ഷേ തിരിച്ചുവന്നില്ലെന്ന് മാത്രമല്ല, കുട്ടികള്‍ക്കായി പണവും നല്‍കിയില്ല. തന്നെ ഇവര്‍ വഞ്ചിച്ചുവെന്നാണ് മനിതിന്റെ പരാതിയില്‍ പറയുന്നത്. അതേസമയം ഇവര്‍ക്കെതിരെ പരാതി നല്‍കിയതോടെ ഈ ഞായറാഴ്ച്ച വീട്ടിലേക്ക് മടങ്ങിപോകാനാണ് ഇവരുടെ തീരുമാനം. ഈ തുക മക്കള്‍ക്കായി വീതിച്ച് കൊടുക്കാനാണ് യുവതിയുടെ തീരുമാനം.

6

നാല് ലക്ഷത്തോളം രൂപ മൂത്ത മകന് നല്‍കി കഴിഞ്ഞുവെന്ന് അങ്കാനരത്ത് പറഞ്ഞു. ഇളയ മകള്‍ക്ക് ഇനി 22 ലക്ഷം രൂപ നല്‍കും. 11 ലക്ഷത്തില്‍ അധികം വരുന്ന തുക നടുവിലായുള്ള മകന് നല്‍കും. ബാക്കിയുള്ള 33 ലക്ഷം രൂപ മനിതിന് നല്‍കുമെന്നും ഭാര്യ വ്യക്തമാക്കി. 66 ലക്ഷം രൂപയാണ് തന്റെ അക്കൗണ്ടില്‍ ബാക്കിയുള്ളതെന്നും യുവതി പഞ്ഞിരുന്നു. മകള്‍ക്ക് ഇരുപത് വയസ്സ് തികഞ്ഞാല്‍ ഈ പണം പിന്‍വലിക്കാം. ആണ്‍മക്കള്‍ക്ക് 25 വയസ്സായാലും ആ പണം പിന്‍വലിക്കാം. കുടുംബ വീട് തന്റേതാണ്. മനിത് ഉടന്‍ തന്നെ വീട് വിട്ട് പോകണമെന്നും അങ്കാനറത്ത് പറഞ്ഞു.

7

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

താനും ഭര്‍ത്താവും തമ്മിലുള്ള ബന്ധം അവസാനിച്ചതാണെന്നും, ഇനി ഒരിക്കലും ഒന്നാവില്ലെന്നും യുവതി പറയുന്നു. മാനിത് ഇനി തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ചാല്‍ പോലീസില്‍ പരാതി നല്‍കുമെന്നും യുവതി പറഞ്ഞു. അങ്കാനറത്ത് പറഞ്ഞ നിബന്ധനകള്‍ അംഗീകരിക്കുന്നു. കുട്ടികളെ അവരുടെ അമ്മയ്‌ക്കൊപ്പം ഏല്‍പ്പിക്കുകയാണ്. ഇസാന്‍ പ്രവിശ്യയിലേക്ക് പോവുകയാണ് ഞാന്‍. ബാങ്കോക്കിലാണ് താന്‍ പുതിയ ജോലി സ്വന്തമാക്കിയത്. തന്റെ തെറ്റുകള്‍ ഭാര്യ ക്ഷമിക്കാന്‍ തയ്യാറായാല്‍ ഭാവിയില്‍ തിരിച്ചെത്താമെന്ന ആഗ്രഹവും മനിത് പ്രകടിപ്പിച്ചു.

8

രണ്ടേകാല്‍ ലക്ഷത്തോളം ഭാര്യയുടെ അക്കൗണ്ടിലേക്ക് തന്നെ മനിത് മടക്കി അയച്ചിട്ടുണ്ട്. കുട്ടികളെ നോക്കുന്നതിന് വേണ്ടിയിട്ടാണ് ഈ പണം നല്‍കുന്നത്. തനിക്ക് കാമുകന്മാര്‍ ആരുമില്ല. നോങ് കായിലേക്ക് ഒറ്റയ്ക്കാണ് ഞാന്‍ സഞ്ചരിച്ചത്. ഭര്‍ത്താവിനെയും മകനെയും വെറുത്തിട്ടാണ് താന്‍ പോയത്. ഒരു കന്യാസ്ത്രീയാവാനാണ് തനിക്ക് താല്‍പര്യം. ഈ പണം മുഴുവന്‍ ക്ഷേത്രങ്ങള്‍ക്ക് സംഭാവന ചെയ്യാനുമായിരുന്നു താല്‍പര്യമെന്നും യുവതി പറഞ്ഞു.

9

എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമായിരുന്നു. അതുകൊണ്ടാണ് മടങ്ങി വന്നത്. താന്‍ വഞ്ചിച്ചുവെന്നത് തെറ്റാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അങ്കാനറത്ത് പറഞ്ഞു. അതേസമയം പരാതി പിന്‍വലിക്കാനൊരുങ്ങുകയാണ് മനിത്. പണം കൃത്യമായി വീതിച്ച് നല്‍കിയാല്‍ പരാതി പിന്‍വലിക്കും. നേരത്തെ യുവതിക്കെതിരെ പരാതി കൊണ്ട് കാര്യമില്ലെന്നും, ഈ പണം അവരുടെ അക്കൗണ്ടിലാണ് ഉള്ളതെന്നും പോലീസ് പറഞ്ഞിരുന്നു.

English summary
thailand: women who elopes with husband's lottery win money will return the winnings goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X