• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ബ്രിട്ടനില്‍ സര്‍വകാല റെക്കോര്‍ഡ് ലോട്ടറി തുക അടിച്ചത് ഒരു യുവാവിന്. എന്നാല്‍ ഇയാളുടെ അനുഭവം ഇതുവരെ ആര്‍ക്കും ഉണ്ടാവാത്ത തരത്തിലാണ്. പണം വാങ്ങാന്‍ ചെന്ന യുവാവിന് വന്‍ നിരാശയാണ് നേരിടേണ്ടി വന്നത്. പണം തരാന്‍ പറ്റില്ലെന്ന് ലോട്ടറി അധികൃതര്‍ തീര്‍ത്ത് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് സംഭവം.

കോടികളാണ് ബമ്പര്‍ ലോട്ടറിയിലൂടെ ഇയാള്‍ക്ക് കിട്ടിയത്. പക്ഷേ ഒരു ഡോളര്‍ പോലും കിട്ടാതെ പോന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് സോഷ്യല്‍ മീഡിയ തന്നെ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം അറിഞ്ഞതോടെ ഇത്രയും നിര്‍ഭാഗ്യവാന്‍ ആരുമില്ലെന്ന് പറയുകയാണ് അതേ സോഷ്യല്‍ മീഡിയ വിശദമായ വിവരങ്ങളിലേക്ക്....

1

ബ്രിട്ടനിലെ ഡൊങ്കാസ്റ്ററിലുള്ള സൗത്ത് യോക്ഷയറില്‍ നിന്നുള്ള യുവാവിനാണ് ഇത്രയും വലിയൊരു തുക ലോട്ടറിയടിച്ചത്. ഏകദേശം 83 കോടിയില്‍ അധികം വരുന്ന സമ്മാനത്തുക. ഈ വര്‍ഷം ആദ്യം നടന്ന നറുക്കെടുപ്പായിരുന്നു ഇത്. ഒരിക്കല്‍ കൂടി ഇത് വാര്‍ത്തയായിരിക്കുകയാണ്. നാഷണല്‍ ലോട്ടറി ഫണ്ട് ചെയ്യുന്ന പദ്ധതികള്‍ക്കായി ഈ പണം മാറ്റിവെച്ചിരിക്കുകയാണ്. ലോട്ടറിയടിച്ചയാള്‍ പക്ഷേ വന്നപ്പോഴേക്കും സമയം കഴിഞ്ഞിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സമയം കഴിഞ്ഞാല്‍ ഈ പണം നല്‍കില്ല.

2

4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി

ഇത്തരത്തില്‍ നിരവധി തവണ ടിക്കറ്റിന് സമ്മാനം അടിച്ചിട്ടും വാങ്ങാനെത്താത്തവരുണ്ട്. അതുപോലെ വോള്‍വര്‍ഹാംപ്റ്റണില്‍ 58 കോടിയോളം ലോട്ടറിയടിച്ചിട്ടും ഇതുവരെ അത് വാങ്ങാന്‍ ആരും വന്നിട്ടില്ല. ഇത് ജൂണിലാണ് അടിച്ചത്. ഡിസംബര്‍ 15 വരെ ഇതിന് സമയമുണ്ട്. എന്നാല്‍ ആരും വരുമെന്ന് പ്രതീക്ഷയില്ല. സെറ്റ് ഫോര്‍ ലൈഫ് ലോട്ടറി അടിച്ചവരുമുണ്ട്. മാസം എട്ട് ലക്ഷത്തോളം രൂപ ഒരു വര്‍ഷത്തോളം ഇവര്‍ക്ക് ലഭിക്കും. ഓഗസ്റ്റ് 15ന് ഈ ടിക്കറ്റ് ലണ്ടനിലുള്ള ആരോ ആണ് എടുത്തത്. ഫെബ്രുവരി പതിനൊന്ന് വരെ ഇവര്‍ക്ക് സമ്മാനം വാങ്ങാനായി വരാം.

3

അതേസമയം യുഎസ്സിലെ ബാള്‍ട്ടിമോറിലും ഒരു സര്‍പ്രൈസ് നടന്നിരിക്കുകയാണ്. ഇവിടെ ഒരു യുവാവ് ലക്ഷാധിപതിയായിരിക്കുകയാണ്. 40 ലക്ഷം രൂപയാണ് സമ്മാനമായി കിട്ടുക. ജീവിതം കരകയറിയതിന്റെ സന്തോഷത്തിലാണ് ഇയാള്‍. മേരിലാന്‍ഡ് ലോട്ടറിയുടെ പിക് 5 ആണ് ഇയാള്‍ക്ക് ഭാഗ്യം സമ്മാനിച്ചത്. തന്റെ വീട് ഒന്ന് പുതുക്കി പണിയാനാണ് ഇയാള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ഈ യുവാവിന്റെ സ്വപ്‌നമായിരുന്നു. യുഎസ്സിലെ ബാള്‍ട്ടിമോറില്‍ നിന്നുള്ളയാളാണ് ഈ ഭാഗ്യശാലി.

4

രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍

ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്. അതെല്ലാം പൂര്‍ത്തിയാക്കാനുണ്ടെന്ന് യുവാവ് പറഞ്ഞു. ആദ്യം വീട് നന്നാക്കുന്ന കാര്യമാണ് മുന്നിലുള്ളത്. ഒരുപാട് കഷ്ടപ്പാടുകള്‍ ഇയാള്‍ അനുഭവിച്ചിട്ടുണ്ട്. ഒരു ഡീസല്‍ മെക്കാനിക്കാണ് ഈ യുവാവ്. വീട്ടിലെ അടുക്കളയ്ക്ക് ഒരു കൗണ്ടര്‍ടോപ്പ് ആദ്യം സ്ഥാപിക്കാനാണ് ഇയാള്‍ ആഗ്രഹിക്കുന്നത്. ഗരേജിന് ഒരു പുതിയ വാതിലും വെക്കണം. തന്റെ പറമ്പിന് ചുറ്റും പുതിയൊരു വേലി സ്ഥാപിക്കാനും ഇയാള്‍ക്ക് ആഗ്രഹമുണ്ട്.

5

ഈ പറഞ്ഞ ആഗ്രഹമെല്ലാം ഈ പണം കൊണ്ട് സാധിക്കും. സ്ഥിരമായി ലോട്ടറി ഗെയിം കളിക്കാറുണ്ടെന്ന് യുവാവ് പറഞ്ഞു. അഞ്ചക്ക നമ്പര്‍ എപ്പോഴും ഗെയിം കളിക്കുമ്പോള്‍ ഉപയോഗിക്കാറുണ്ട്. അത് ഉയര്‍ന്ന നമ്പറോ ചിലപ്പോള്‍ താഴ്ന്ന നമ്പറോ ആകാം. ലോട്ടറിയടിച്ചത് ഒക്ടോബര്‍ 28നാണ്. ആ ദിവസം താന്‍ പുലര്‍ച്ചെ രണ്ട് മണിക്ക് എഴുന്നേറ്റു. ലോട്ടറി അടിച്ചോ എന്നറിയാനായിരുന്നു ഇത്. ഒപ്പം ഭാര്യയും കൂടി. ആ നിമിഷം ലോകത്തെ ഏറ്റവും ഭാഗ്യവാന്‍ താനാണെന്ന് തിരിച്ചറിഞ്ഞതായി യുവാവ് പറഞ്ഞു.

6

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

തനിക്ക് ഇതുവരെ അടിച്ചതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് ഇയാള്‍ പറയുന്നു. 31298 എന്നീ നമ്പറിനാണ് ലോട്ടറി അടിച്ചത്. ഭാര്യക്കൊപ്പമാണ് ഞാന്‍ അന്ന് ഉണര്‍ന്നത്. അവളാകെ സന്തോഷത്തിലാണെന്നും യുവാവ് പറഞ്ഞു. ഒരു ഡോളര്‍ ബെറ്റിലാണ് ഇയാള്‍ പങ്കെടുത്തത്. സോഡാ പോപ്പ് സ്റ്റോറില്‍ നിന്നാണ് ടിക്കറ്റെടുത്തത്ത. അതേസമയം ലോട്ടറി തുകയില്‍ നിന്ന് 500 ഡോളര്‍ ബാല്‍ട്ടിമോര്‍ കൗണ്ടിയിലെ ഈ സ്‌റ്റോറിന് ലഭിക്കും.

English summary
uk: a youth won 80 cr in lottery but he didnt get the prize because he missed the deadline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X