• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായയെ കാണാതായിട്ട് മണിക്കൂറുകള്‍, വീണ്ടും രക്ഷകനായി ആപ്പിള്‍, ഉടമയുമായി ഒന്നിപ്പിച്ചത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: നായകളും മനുഷ്യരുമായുള്ള സ്‌നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പലര്‍ക്കും വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൂട്ടാതെ പുറത്തുപോകാന്‍ പറ്റില്ല. എന്നാല്‍ ചില ഘട്ടങ്ങളിലെങ്കിലും ഇത്തരം പെറ്റ്‌സിനെ കാണാതാവാറുണ്ട്. ഏതൊരാള്‍ക്കും കടുത്ത മാനസിക വേദനയുണ്ടാക്കുന്ന കാര്യമാണിത്. ഒരു യുവതിക്ക് ഒന്‍പത് വര്‍ഷത്തോളം സ്വന്തം പൂച്ചയെ നഷ്ടമായ സംഭവമുണ്ട്.

അതിന് ശേഷം പൂച്ച തിരിച്ചെത്തിയതും അമ്പരപ്പിച്ച കാര്യമാണ്. അതുപോലെ ഒരു അമേരിക്കന്‍ യുവതിക്ക് തന്റെ പ്രിയപ്പെട്ട നായയെ മണിക്കൂറോളം നേരത്തേക്ക് നഷ്ടമായിരിക്കുകയാണ്. എന്നാല്‍ ഇതിനെ തിരിച്ച് കിട്ടാന്‍ ഇവര്‍ ചെയ്ത കാര്യങ്ങള്‍ തരംഗമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

അമേരിക്കയിലെ ഫ്‌ളോറിഡിയയിലാണ് സംഭവം നടന്നത്. ഡെനിസ് എന്ന യുവതിയുടെ നായ ഓടിപ്പോവുകയായിരുന്നു. എന്നാല്‍ ഈ നായയുടെ ഉടമസ്ഥ ഇതറിയാന്‍ വൈകി പോയി. ഇവര്‍ കുറച്ച് നേരത്തേക്ക് ആകെ തളര്‍ന്ന് പോയി. എന്നാല്‍ ഈ നായയെ അവര്‍ കണ്ടെത്തിയത് വളരെ തന്ത്രപരമായിട്ടാണ്. ആപ്പിളിന്റെ എയര്‍ടാഗാണ് ഡെനിസിനെ നഷ്ടമായ നായയെ കണ്ടെത്താന്‍ സഹായിച്ചത്.

2

ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണംഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

വളര്‍ത്തുനായ ഓടിപ്പോയി ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് യുവതിക്ക് അതിനെ നഷ്ടമായ കാര്യം മനസ്സിലായത്. എവിടെയാണ് ഇനി തിരയുക എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ആപ്പിള്‍ രക്ഷകനായത്. കുറച്ച് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു നായക്കടുത്തേക്ക് പോയത്. അത് എടുത്ത് മാറ്റി വൃത്തിയാക്കുന്നതിനിടെയാണ്, ഈ നായ എന്റെ കണ്ണുവെട്ടിച്ച് എങ്ങോട്ടോ ഓടിപ്പോയത്. ആദ്യം അത് ശ്രദ്ധിച്ചതേയില്ലെന്ന് ഡെനിസ് പറഞ്ഞു.

3

ഈ സമയത്താണ് ആ നായയില്‍ എയര്‍ടാഗ് ജിപിഎസ് ട്രാക്കര്‍ ഉണ്ടായിരുന്ന കാര്യം ഓര്‍മിച്ചത്. ആ നായയുടെ കോളറിലായിട്ടായിരുന്നു ജിപിഎസ് വെച്ചിരുന്നത്. ഒരുപാടൊന്നും ഇവര്‍ക്ക് നായയെ തേടി അലയേണ്ടി വന്നില്ല. ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഈ നായയുണ്ടായിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് വെറും ഇരുപത് മിനുട്ട് അകലെയുള്ള കേന്ദ്രത്തിലായിരുന്നു ഈ നായ. വളരെ സന്തോഷത്തോടെയാണ് യുവതി ഇതിനെ കണ്ടെത്തിയത്.

4

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

ആപ്പിളിന്റെ ജിപിഎസ് ഡിവൈസ് ഇത് ആദ്യമായിട്ടല്ല പലര്‍ക്കും രക്ഷകരാവുന്നത്. കാനഡയില്‍ ഒരാളുടെ റേഞ്ച് റോവര്‍ കാര്‍ ഇതുപോലെ മോഷണം പോയിരുന്നു. അന്ന് കണ്ടെത്താന്‍ സഹായിച്ചത് ആപ്പിള്‍ എയര്‍ടാഗിന്റെ സഹായം കൊണ്ടാണ്. മൂന്ന് എയര്‍ ടാഗ് ട്രാക്കറുകള്‍ വാഹനത്തില്‍ നേരത്തെ സ്ഥാപിച്ചിരുന്നു ഈ യുവാവ്. ഇതിലൂടെയാണ് വാഹനം കണ്ടെത്താന്‍ സാധിച്ചത്. പോലീസ് ഈ വാഹനം കണ്ടെത്തി നല്‍കുകയും ചെയ്തു.

5

അതേസമയം ഒരു കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങി പോയ നായയെ ഒരു കൂട്ടം ആളുകള്‍ രക്ഷിക്കാന്‍ നോക്കുന്ന വീഡിയോയും ഇതിനിടെ വൈറലായിരിക്കുകയാണ്. കെട്ടിടത്തിന്റെ പുറം ഭാഗത്ത് സ്ഥാപിച്ച എസിയുടെ മുകളിലായിട്ടാണ് ഈ നായ കുടുങ്ങി പോയത്. ഒരു കെട്ടിടത്തിന്റെ ജനവാതിലിലൂടെ ഈ നായയെ രക്ഷിക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടുത്തുന്ന തരത്തില്‍ ഏത് നിമിഷവും താഴേക്ക് വീഴാം എന്ന അവസ്ഥയിലായിരുന്നു ഈ നായ ഉണ്ടായിരുന്നത്.

6

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

നായയെ രക്ഷിക്കാന്‍ ഒരു വലിയ പുതപ്പ് വിരിച്ച്, അതിലേക്ക് ചാടിക്കാന്‍ നോക്കുന്നുണ്ട് ഇവര്‍. വലിയ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ഇവിടെ നിന്ന് നായയെ സുരക്ഷിതമായ സ്ഥലത്തെത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇത് മനുഷ്യത്വം മരവിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഇതിനോടകം 2.8 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് ഈ നായയെ രക്ഷിച്ചതില്‍ നാട്ടുകാരോട് നന്ദി പറയുന്നത്. ഇതുപോലെ മനുഷ്യര്‍ തമ്മിലും പരസ്പരം സ്‌നേഹിക്കണമെന്നും കമന്റ് ചെയ്തവരുണ്ട്.

English summary
us: a dog went missing from owner, apple airtag saves the dog goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X