
വാള്‍മാര്‍ട്ട് സ്റ്റോറില്‍ നിന്ന് മോഷണം; പോലീസ് കൈയ്യോടെ പൊക്കി, കട തന്റേതെന്ന് മോഷ്ടാവ്!!
വാഷിംഗ്ടണ്‍: മോഷണം ചിലര്‍ക്കൊരു ഹോബിയാണ്. എവിടെ വേണമെങ്കിലും മോഷ്ടിക്കാന്‍ കയറും. ചിലര്‍ പിടിക്കപ്പെടുകയേ ഇല്ല. മോഷണത്തില്‍ ഇവര്‍ക്കുള്ള മികവായിരിക്കാം. കാരണം. എന്നാല്‍ ചിലര്‍ പിടിക്കപ്പെടാം. ആ സമയം ഇവര്‍ പറയുന്ന കാരണങ്ങള്‍ ഏതൊരാളെയും അമ്പരപ്പിക്കുന്നതായിരിക്കും. ചിലര്‍ സഹതാപ പിടിച്ചുപറ്റാനായിരിക്കും ശ്രമിക്കുക.
ജീവിത സാഹചര്യം കൊണ്ട് കള്ളനായി എന്നെല്ലാം ഇവര്‍ പറയും. എന്നാല്‍ മറ്റ് ചിലര്‍ ബുദ്ധിപൂര്‍വം ശ്രമിച്ച് പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കും. അങ്ങനൊരു ശ്രമമുണ്ടായിരിക്കുകയാണ് അമേരിക്കയിലെ ഫ്‌ളോറിഡയില്‍. പോലീസ് മോഷ്ടാവിനെ പൊക്കിയെങ്കിലും, ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അമ്പരന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഫ്‌ളോറിഡയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറിലാണ് ഈ കള്ളന്‍ മോഷ്ടിക്കാന്‍ കയറിയത്. ഇവിടെ നിന്ന് ഒരു സാധനം മോഷ്ടിച്ച കള്ളനെ പോലീസ് കൈയ്യോടെ പൊക്കുകയും ചെയ്തു. സ്റ്റീവന്‍ ഫ്രാന്‍സിസ് എന്ന 51കാരനാണ് മോഷ്ടിക്കാന്‍ കയറിയത്. പക്ഷേ ഇയാള്‍ പറയുന്ന കാരണം കേട്ട് ഫ്‌ളോറിഡ പോലീസ് ആകെ അമ്പരന്നിരിക്കുകയാണ്. വാള്‍മാര്‍ട്ട് സ്റ്റോര്‍ തന്റേതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഇവിടെ തനിക്ക് മോഷ്ടിക്കേണ്ടതില്ല എന്നുമാണ് ഈ മോഷ്ടാവിന്റെ നിലപാട്.

ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍
വാള്‍മാര്‍ട്ടിന്റെ ചരിത്രം അറിയുന്നവര്‍ക്ക് അറിയാം ഈ സൂപ്പര്‍ മാര്‍ക്കറ്റ് അയാളുടേതല്ലെന്ന്. സാം വാള്‍ട്ടന്‍ ആരംഭിച്ചതാണ് വാള്‍മാര്‍ട്ട് സ്റ്റോര്‍. ഇന്നത് അമേരിക്കയില്‍ പടര്‍ന്ന് പന്തലിച്ച് വലിയൊരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായി മാറിയിരിക്കുകയാണ്. നിലവില്‍ ഡഗ് മക് മില്ലനാണ് ഈ കമ്പനിയുടെ സിഇഒ. സാം വാള്‍ട്ടന്റെ മക്കളാണ് ഈ കമ്പനിയുടെ ഓഹരികളില്‍ ഭൂരിഭാഗവും കൈവശം വെക്കുന്നത്. 1950കളില്‍ സാധാരണ നിലയില്‍ തുടങ്ങിയ സൂപ്പര്‍ മാര്‍ക്കറ്റാണ് ഇന്ന് അമേരിക്കയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നത്.

അതേസമയം സ്റ്റീവ്ന്‍ ഫ്രാന്‍സിസിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഗെയ്‌നസ് വില്ലെ സിറ്റിയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ നിന്നാണ് സ്റ്റീവന്‍ മോഷണം നടത്തിയത്. ഇവിടെ നിന്ന് വസ്ത്രങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. ഗെയ്‌നസ് വില്ലെ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബട്‌ലര്‍ പ്ലാസയ്ക്ക് പിന്നിലായിട്ടാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റുള്ളത്. ഇയാളെ പിടിക്കാനെത്തിയ പോലീസ് കഥ കേട്ട് പൊട്ടിച്ചിരിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് തനിക്ക് മോഷ്ടിക്കേണ്ട കാര്യമില്ലെന്നും ഇയാള്‍ പറയുന്നു.

Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ
അതേസമയം താന്‍ വാള്‍മാര്‍ട്ട് സ്റ്റോറിന്റെ ഉടമയാണെന്നും തന്നെ അറസ്റ്റ് ചെയ്യരുതെന്നും ഇയാള്‍ പറയുന്നുണ്ട്. എന്നാല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ചതില്‍ തനിക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്്‌നും, ഈ കമ്പനി തന്നെ തന്റെ ഉടമസ്ഥതയിലാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഏകദേശം 16300 രൂപയുടെ വസ്ത്രങ്ങളാണ് ഇയാള്‍ അടിച്ച് മാറ്റാന്‍ നോക്കിയത്. മോഷണക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരം വാദങ്ങള്‍ ഇയാള്‍ ഇടയ്ക്ക് ഉന്നയിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്

ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍
നേരത്തെ യുഎസ്സിലെ പാട്രിക് സ്‌പേസ് ഫോഴ്‌സ് ബേസിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറിയപ്പോള്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ പറഞ്ഞ കാരണങ്ങളും അമ്പരപ്പിക്കുന്നതായിരുന്നു. യുഎസ്സിലെ അന്യഗ്രഹജീവികള്‍ ചൈനീസ് ഡ്രാഗണുമായി ഏറ്റുമുട്ടുന്നുണ്ടെന്ന് സര്‍ക്കാരിനെ അറിയിക്കാന്‍ വന്നതാണെന്നായിരുന്നു വാദം. അതേസമയം കോറിന്‍ ജോണ്‍സന്‍ എന്ന യുവാവ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിട്ടാണ് ഇവിടെ വന്നതെനനും, പ്രസിഡന്റ് ഒരു പിക്കപ്പ് ട്രക്ക് മോഷ്ടിച്ച് സ്‌പേസ് സെന്ററിലെത്തി മുന്നറിയിപ്പ് നല്‍കണമെന്നായിരുന്നു പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞു.