• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോട്ടറിയടിക്കുന്നതിലൂടെ ഭാഗ്യം തെളിയിക്കുന്ന പലരുമുണ്ട്. എന്നാല്‍ മറ്റാര്‍ക്കെങ്കിലും ലോട്ടറി അടിച്ചതിലൂടെ തനിക്ക് ഭാഗ്യം തേടി വരുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെയൊന്നാണ് അമേരിക്കയില്‍ നടന്നിരിക്കുന്നത്. യുഎസ്സിലെ ഏറ്റവും വലിയ ലോട്ടറിയായ പവര്‍ ബോള്‍ ലോട്ടറി കഴിഞ്ഞ ദിവസം സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.

കാലിഫോര്‍ണിയയില്‍ ഉള്ള ഏതോ ഒരാള്‍ക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. 204 കോടിയാണ് സമ്മാനമായി കിട്ടിയിരിക്കുരന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. എന്നാല്‍ ഈ ലോട്ടറി വിറ്റയാള്‍ക്ക് ലക്ഷങ്ങളാണ് കൈയ്യില്‍ വന്ന് ചേര്‍ന്നിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: reuters

യുഎസ്സിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയ ജോസഫ് ചഹായഡ് എന്നയാള്‍ക്കാണ് ലോട്ടറി വിറ്റതിന് ലക്ഷങ്ങള്‍ ലഭിച്ചത്. ഇയാള്‍ യുഎസ്സില്‍ ഒരു നടത്തുന്നുണ്ട്. അവിടെ പവര്‍ ബോള്‍ ടിക്കറ്റിന്റെ വില്‍പ്പനയുമുണ്ട്. ഇവിടെ വിറ്റ ടിക്കറ്റിനാണ് 204 കോടി സമ്മാനമായി ലഭിച്ചരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത് പത്ത് ലക്ഷം രൂപയാണ്. ലോട്ടറി അധികൃതര്‍ നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചത്.

2

ജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണംജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണം

സിറിയയില്‍ നിന്ന് 1980കളിലാണ് ജോസഫ് ലോസ് ആഞ്ചല്‍സിലേക്ക് കുടിയേറിയത്. ഒപ്പം ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. അന്ന് കൈവശമുണ്ടായിരുന്നത് ആകെ 14000 ഡോളര്‍ മാത്രമാണ്. അവിടെ നിന്ന് ഒരുപാട് അധ്വാനിച്ചാണ് ഇന്ന് ഇത്രയും വലിയൊരു തുക ലഭിക്കുന്ന തരത്തിലേക്ക് ജോസഫ് എത്തിയിരിക്കുന്നത്. തന്റെ കുടുംബത്തിന് ഈ തുക പരമാവധി ചെലവാക്കാനാണ് ജോസഫിന്റെ തീരുമാനം.

3

ജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹംജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹം

കുടുംബക്ഷേമത്തിനായി പണമോ, മെഡികെയറിനായി പണമോ, സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പണമോ ഞാന്‍ വാങ്ങാറുണ്ടായിരുന്നില്ല. ആകെ ഞാന്‍ ചെയ്തിരുന്നത്, കഠിനമായി അധ്വാനിക്കലാണ്. ആഴ്ച്ചയില്‍ ഏഴ് ദിവസവും അധ്വാനിക്കും. അതിലൂടെ കുട്ടികളെ വളര്‍ത്താനായി. അവര്‍ കോളേജ് വിദ്യാഭ്യാസം സാധ്യമായി. സ്വന്തമായി വീട് വാങ്ങാനായി. ബിസിനസും നടത്താന്‍ സ്വന്തം നിലയ്ക്ക് സാധിച്ചു. ഇതെല്ലാം കഠിനമായി അധ്വാനിക്കുന്നത് കൊണ്ടും, സത്യസന്ധനായത് കൊണ്ടുമാണെന്ന് ജോസഫ് ചഹായഡ് പറഞ്ഞു.

4

അതേസമയം കഴിഞ്ഞ ദിവസം തന്നെ ടിക്കറ്റ് വിറ്റത് കാലിഫോര്‍ണിയയിലാണെന്ന് ലോട്ടറി അധികൃതര്‍ പറഞ്ഞിരുന്നു. ഇതുവരെ ജേതാവ് ആരാണെന്ന് അറിഞ്ഞിട്ടില്ല. അല്‍ട്ടാഡെനയിലും ജോസഫിന്റെ സര്‍വീസ് സെന്ററില്‍ നിന്നാണ് ജേതാവ് ഈ ടിക്കറ്റ് എടുത്തിരിക്കുന്നത്. ഇവിടെ നിന്ന് ടിക്കറ്റ് വാങ്ങുന്നവരെല്ലാം, ഇവിടെ തന്നെ താമസിക്കുന്നവരാണ്. അതിലെരാളായിരിക്കും ജേതാവെന്ന് വിശ്വസിക്കുന്നതായും ഇയാള്‍ പറഞ്ഞു.

5

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

ജേതാക്കള്‍ക്ക് രണ്ട് ഓപ്ഷനും പവര്‍ ബോള്‍ നല്‍കുന്നത്. 997.6 മില്യണ്‍ പണമായോ അതല്ലെങ്കില്‍ മുഴുവന്‍ തുക 29 വാര്‍ഷിക ഘഡുക്കളായോ വാങ്ങാം.അതേസമയം പത്ത് ലക്ഷം കിട്ടിയതില്‍ സന്തോഷവാനാണ് ജോസഫ്. ഇയാളുടെ അഞ്ച് കുട്ടികളിലൊരാള്‍ അച്ഛനാവാന്‍ പോവുകയാണ്. രണ്ട് മാസത്തിനുള്ളില്‍ അവനൊരു അച്ഛനാവുമെന്ന് ജോസഫ് പറഞ്ഞു. ചെറിയൊരു ആഘോഷം അതില്‍ നടത്തുമെന്നും ജോസഫ് വ്യക്തമാക്കി.

English summary
us: a shopkeeper from syria gets 10 lakh after selling winning power ball lottery goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X