Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'; മരണശേഷം അവയവദാനം ചെയ്യുമെന്ന് വിജയ് ദേവരകൊണ്ട

അവയദാനം മഹാദാനം എന്നാണ് പറയാറുള്ളത്. മരണശേഷം ഒരു ഉപകാരവും ഇല്ലാതെ പോകുന്ന അവയവങ്ങളാണ് അവയദാനം എന്ന മികച്ച തീരുമാനത്തിലൂടെ ഒരുപാട് പേർക്ക് പുതുജീവൻ നൽകുന്നത്. നിരവധിപേർ മരണ ശേഷം തങ്ങളുടെ അവയങ്ങൾ ദാനം ചെയ്യാൻ സമ്മതം അറിയിച്ച് രം​ഗത്തെത്താറുണ്ട്. ഇപ്പോൾ അത്തരം ഒരു പ്രധാനപ്പെട്ട തീരുമാനം എടുത്തിരിക്കുകയാണ് നടൻ വിജയ് ദേവര കൊണ്ട. അദ്ദേഹം തന്റെ തീരുമാനം പുറത്തുവിട്ടിട്ടുണ്ട്.

മരണശേഷം തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്നാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ട പറഞ്ഞത്. മരണശേഷം മറ്റൊരാളിൽ ജീവിക്കാനാവുക എന്നത് മനോഹരമായ കാര്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ പരാമർശം. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് അറിയിച്ചു.

1

''എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മരണത്തോടെ എന്റെ അവയവങ്ങൾ പാഴാക്കി കളയുന്നതിൽ ഒരർത്ഥവുമില്ല. ഞാൻ ആരോഗ്യവാനായിരിക്കുകയും എന്നെത്തന്നെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.

2

ഞാനും അമ്മയും ഞങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങളുടെ നല്ല മനസ്സുമൂലം, നിങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് വളരെ മനോഹരമായൊരു കാര്യമല്ലേ. അവയവദാനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനമർഹിക്കുന്നു,'' വിജയ് ദേവരകൊണ്ട പറഞ്ഞു.

3

ധാരാളം ശസ്ത്രക്രിയകൾ ഇവിടെ സംഭവിക്കുന്നത് ദാതാക്കൾ ഉണ്ടായതുകൊണ്ടുമാത്രമാണെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു. സഹജീവികൾക്ക് വേണ്ടി വൈകാരികമായി സംഭാവന ചെയ്യുന്ന നിരവധി ആളുകൾ ഉണ്ടെന്നത് അവിശ്വസനീയമാണെന്നും അത് മനോഹരമായ കാര്യമാണെന്നും വിജയ് പറഞ്ഞു. വിജയ് ദേവരകൊണ്ട തന്റെ തീരുമാനം വ്യക്തമാക്കിയതിന് പിന്നാലെ നിരവധിപേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

4

നേരത്തെ അവയവദാന ദിനത്തോട് അനുബന്ധിച്ച് നടി മീനയും അവയവ ദാനം ചെയ്യുെമന്ന് അറിയിച്ചിരുന്നു. അവയവ ദാനം നടത്താന്‍ എല്ലാവരോടും അപേക്ഷിക്കുന്നതായും മീന പറഞ്ഞിരുന്നു. ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല. ജീവന്‍ രക്ഷിക്കാനായി ഏറ്റവും നന്മയുള്ള മാര്‍ഗമാണ് അവയവ ദാനം എന്നാണ് മീന തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് പറഞ്ഞത്. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല, കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയുമെല്ലാം ബാധിക്കുന്നുണ്ടെന്നും മീന പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+