ശവക്കല്ലറയില്‍ സ്ത്രീയുടെ നിലവിളി; പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത്, ഞെട്ടിക്കുന്ന സംഭവം
ശവക്കറയില്‍ നിന്ന് സ്ത്രീയുടെ ശബ്ദം, ഇത് കേള്‍ക്കുന്ന ഒരു അനുഭവം നമ്മള്‍ക്കുണ്ടായാല്‍ ആരായാലും ഒന്നും പേടിക്കും. കഴിഞ്ഞ ദിവസം ബ്രസീലില്‍ നടന്ന ഒരു സംഭവം നമ്മളെ എല്ലാവരും ഒന്നു ഞെട്ടും. ബ്രസീലിലെ വിസോകോണ്ടെ റിയോ ബ്രാങ്കോയില്‍ വച്ചാണ് സംഭവമുണ്ടായത്. ഒരു സ്ത്രീയെ ആരൊക്കെയോ ചേര്‍ന്ന് ജീവനോടെ ശവക്കല്ലറയില്‍ അടച്ചു. തുടര്‍ന്ന് സ്ത്രീ നിലവിളിച്ചതിന് ശേഷം പൊലീസ് സ്ഥലത്തെത്തിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.
36കാരിയായ സ്ത്രീയെയാണ് ആരൊക്കെയോ ചേര്‍ന്ന് ജീവനോടെ ശവക്കല്ലറിയില്‍ അടച്ചത്. സെമിത്തേരിയില്‍ കുഴികുത്തുന്നവരാണ് പതിവില്ലാതെ ആ കാഴ്ച കണ്ടത്. പുതുതായി ഇഷ്ടികയും സിമന്റും ഉപയോഗിച്ച് ഒരു ശവക്കല്ലറ പണിതിരിക്കുന്നത്. സമീപത്ത് രക്തക്കറ കൂടി കണ്ടതോടെ ഇവര്‍ക്ക് സംശയം തോന്നി. ഉടന്‍ തന്നെ ഇവര്‍ ഏറ്റവും അടുത്ത പൊലീസിനെ വിവരം അറിയിച്ചു.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെ സ്ത്രീയുടെ സഹായത്തിന് വേണ്ടിയുള്ള നിലവിളി പുറത്ത് കേട്ട് തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് പൊലീസ് ശവക്കല്ലറ തുറന്ന് സ്ത്രീയെ പുറത്തെടുത്തത്. ഉടന്‍ തന്നെ സ്ത്രീക്ക് ആവശ്യമായ വൈദ്യസഹായവും പൊലീസ് എത്തിച്ചുനല്‍കി. ഇതിന് ശേഷമാണ് സ്ത്രീ ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
തന്നെ മാസ്‌ക് ധരിച്ച രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചതിന് ശേഷം സെമിത്തേരിയിലേക്ക് വലിച്ചിഴക്കുകയായിരുന്നെന്ന് സ്ത്രീ പറഞ്ഞു. ശേഷം തന്നെ ജീവനോട് ശവക്കല്ലറയില്‍ അടക്കം ചെയ്തതാണെന്ന് സ്ത്രീ പറയുന്നു. അതേസമയം, സ്ത്രീ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കുന്ന സംഘം തമ്മിലുള്ള വഴക്കാണ് സംഭവത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പ്രതികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ സ്ത്രീ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പൊലീസ് ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. സംഭവം നടന്ന സ്ഥലം ഭാഗികമായി അടച്ചതാണെന്നും ഇവിടെ സുരക്ഷ സൗകര്യവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ അതിക്രമം ഇവിടെ വര്‍ദ്ധിച്ചുവരികയാണെന്നും പൊലീസ് പറയുന്നു.
അതേസമയം, സ്ത്രീ മണിക്കൂറുകളോളമാണ് ഈ ശവക്കല്ലറയില്‍ കഴിഞ്ഞത്. സെമിത്തേരി ജീവനക്കാര്‍ ഇത് ശ്രദ്ധിച്ചിരുന്നില്ലെങ്കില്‍ മരണം ഉറപ്പായിരുന്നു. ഇതിനിടെ, ഒരു മാസം മുമ്പ് തെക്കേ അമേരിക്കയില്‍ ഫുഡ് ഡെലിവറി നടത്തുന്ന യുവാവിന്റെ ബാഗില്‍ നിന്ന് 800 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തിയിരുന്നു. ഇത് തന്റെ ആത്മീയ കാമുകിയാണെന്ന് പറഞ്ഞാണ് ഇയാള്‍ ബാഗില്‍ മമ്മിയെ സൂക്ഷിച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു.
പെറുവിലെ പൂനോ എന്ന സ്ഥലത്ത് വച്ച് പൊലീസ് മദ്യപാനിയായ യുവാവിനെ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ കാഴ്ച കണ്ടത്. ജൂലിയോ സീസര്‍ എന്നായിരുന്നു ഈ യുവാവിന്റെ പേര്. ഇയാളുടെ കയ്യിലുണ്ടായിരുന്ന മമ്മിയുടെ പേര് ജുവാനിറ്റ എന്നായിരുന്നു. ജുവാനിറ്റ വീട്ടില്‍ വച്ച് തന്നോടൊപ്പമാണ് കിടക്കാറുള്ളതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു. യുവാവ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് പൊലീസ് ഞെട്ടിയിരുന്നു.












Click it and Unblock the Notifications