കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുളകിട്ട വവ്വാല്‍ സൂപ്പ്; ആസ്വദിച്ച് കഴിക്കുന്ന വീഡിയോ വൈറല്‍; യുവതിക്ക് കിട്ടിയത് മുട്ടന്‍പണി

Google Oneindia Malayalam News

ബാങ്കോക്ക്: സൂപ്പ് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് നമ്മള്‍. വ്യത്യസ്ത തരത്തിലുള്ള സൂപ്പുകള്‍ പരീക്ഷിക്കുന്നവരാണ് നമ്മള്‍ ഏറെയും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ എല്ലാവരെയും ഒന്നു ഞെട്ടിക്കും. വവ്വാലിനെ ഒരു യൂട്യൂബര്‍ സൂപ്പ് വച്ച് കഴിക്കുന്നതിന്റെ വീഡിയോ ആണിത്. തായ്‌ലാന്‍ഡിലെ രു പ്രമുഖ യൂട്യൂബറാണ് ഇത്തരത്തില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

1

എന്നാല്‍ വീഡിയോ വൈറലായതോടെ യുവതിക്ക് മുട്ടന്‍ പണിയാണ് കിട്ടിയത്. വീഡിയോ പുറത്തുവന്നതോടെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അഞ്ച് വര്‍ഷം തടവോ 11 ലക്ഷം രൂപയോളം പിഴയോ ലഭിക്കുന്ന കുറ്റമാണ് യുവതി ചെയ്തതെന്ന് പൊലീസ് അറിയിച്ചു. വൈറല്‍ വീഡിയോയ്ക്ക് താഴെ ചിലര്‍ പൊലീസിനെ ടാഗ് ചെയ്തതോടെയാണ് അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

2

തായ്‌ലാന്‍ഡിലെ വന്യജീവി നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. നാല് ലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാരുള്ള യൂട്യൂബറാണ് ഇവര്‍. ഒരു അധ്യാപിക കൂടിയാണ് ഈ യുവതി. കൊവിഡ് ഭീതി പൂര്‍ണമായും അകലാത്ത സാഹചര്യത്തില്‍ ഇത്തരം വീഡിയോ പങ്കുവയ്ക്കുന്നത് ജനങ്ങളെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

3

'മകനെ മാന്യമായി വളർത്തിയ അമ്മയ്ക്ക് നമസ്കാരം'; വായടപ്പിച്ച് ഗോപി സുന്ദർ,'മകനെ മാന്യമായി വളർത്തിയ അമ്മയ്ക്ക് നമസ്കാരം'; വായടപ്പിച്ച് ഗോപി സുന്ദർ,

ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്താല്‍ പോലും വവ്വാലില്‍ നിന്നുള്ള വൈറസ് ബാധ തടയാനാവില്ലെന്ന് വിദഗ്ദര്‍ പറയുന്നു. വവ്വാലുകളുടെ ശരീരത്തില്‍ നിരവധി ബാക്ടീരിയകളുണ്ട്. അതുകൊണ്ട് തന്നെ ഇവ ഭക്ഷിക്കരുതെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് ലംഘിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

4

'ഇമ്മാതിരി തോല്‍വികള്‍ ഉള്ളിടത്തോളം കാലം കേരളം ചാണകത്തില്‍ ചവിട്ടില്ല'; സുരേന്ദ്രനെ ട്രോളി അന്‍വര്‍'ഇമ്മാതിരി തോല്‍വികള്‍ ഉള്ളിടത്തോളം കാലം കേരളം ചാണകത്തില്‍ ചവിട്ടില്ല'; സുരേന്ദ്രനെ ട്രോളി അന്‍വര്‍

എരിവുള്ള സൂപ്പിന്റെ പാത്രത്തില്‍ വേവിച്ച വവ്വാലിനെ 'സ്വാദിഷ്ടം' എന്നാണ് സ്ത്രീ വിശേഷിപ്പിച്ചത്. താന്‍ ആദ്യമായി ഒരു വവ്വാലിനെ കഴിക്കുന്നുവെന്നും അതിന്റെ നഖങ്ങള്‍ക്ക് എലിയുടെ മണമുണ്ടെന്നും തൊലി ഒട്ടിപ്പിടിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. തന്റെ പ്രദേശത്തെ താമസക്കാരും വവ്വാലുകളെ ഭക്ഷിക്കുന്നതിനാല്‍ കൊറോണ വൈറസ് പടര്‍ത്താന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് അവര്‍ പ്രേക്ഷകരോട് പറയുന്നുണ്ട്.

5

നായയെ കാണാതായിട്ട് മണിക്കൂറുകള്‍, വീണ്ടും രക്ഷകനായി ആപ്പിള്‍, ഉടമയുമായി ഒന്നിപ്പിച്ചത് ഇങ്ങനെനായയെ കാണാതായിട്ട് മണിക്കൂറുകള്‍, വീണ്ടും രക്ഷകനായി ആപ്പിള്‍, ഉടമയുമായി ഒന്നിപ്പിച്ചത് ഇങ്ങനെ

നിരവധി പ്രേക്ഷകരാണ് യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഈ വീഡിയോ അസ്വസ്ഥമാക്കുന്നെന്നും പുതിയ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിമര്‍ശിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് വവ്വാലുകളെ കഴിക്കരുതെന്ന് ഡിസീസ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് (ഡിഡിസി) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

6

വവ്വാലുകളില്‍ നിന്ന് മനുഷ്യര്‍ക്ക് എളുപ്പത്തില്‍ രോഗങ്ങള്‍ പിടിപെടാന്‍ കഴിയുമെന്നും അതിന്റെ മലം മാത്രം ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് കാരണമാകുമെന്നും ഡി സി സിയില എപ്പിഡെമിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. ചക്കരത്ത് പിറ്റയാവോങ്-അനോണ്ട് പറഞ്ഞു.

7

വവ്വാലുകല്‍ പകര്‍ത്തുന്ന രോഗത്തെക്കുറിച്ചുള്ള ആശങ്കയ്ക്ക് പുറമേ, ഈ സ്ത്രീ വന്യജീവി നിയമവും ലംഘിച്ചതിന് കുറ്റക്കാരിയാണ്. ബി.ഇ. 2019, നിയമ പ്രകാരം വവ്വാലുകള്‍ സംരക്ഷിത മൃഗങ്ങളാണ്. കൂടാതെ ലോകത്തെ ഞെട്ടിച്ച നിപ്പ വൈറസിന് പിന്നിലും വവ്വാലുകളാണെന്ന് പറയുന്നുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍ എന്നിവയിലൂടെ വൈറസ് പകര്‍ച്ച ഉണ്ടാകാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

8

വവ്വാലുകള്‍ കടിച്ച കായ്ഫലങ്ങള്‍, വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് എന്നിവ ഒഴിവാക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ തവണ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിന്റെ സമീപപ്രദേശങ്ങളിലും പലതവണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..

English summary
Viral Video: Thai woman YouTuber held And 5 years in prison for drinking bat soup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X