• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോ

Google Oneindia Malayalam News

കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയേയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനേയും ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇരുവരും വിവാഹമോചനം തേടാന്‍ പോവുകയാണ് എന്നും ഇല്ല എന്നുമുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 2010-ല്‍ ആയിരുന്നു സാനിയ മിര്‍സയുടേയും ഷൊയ്ബ് മാലിക്കിന്റേയും വിവാഹം.

ഇപ്പോള്‍ 12 വര്‍ഷത്തിന് ശേഷം ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരിക്കുന്നു എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനിടെ ഇരുവരും ഒന്നിച്ചുള്ള ടോക് ഷോ വരാന്‍ പോകുന്നു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ ടെന്നീസിലെ തന്നെ മുഖങ്ങളില്‍ മുന്‍പന്തിയിലാണ് സാനിയ മിര്‍സയുടെ സ്ഥാനം. ഷൊയ്ബ് മാലിക്കാകട്ടെ പാകിസ്ഥാന്‍ ക്രിക്കറ്റിലെ ഏറ്റവും മുതിര്‍ന്ന താരമാണ്.

1

1999 മുതല്‍ അരങ്ങേറിയ ഷൊയ്ബ് മാലിക്ക് ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഷൊയ്ബ് മാലിക്കാണ് ഏറ്റവും കൂടുതല്‍ ടി 20 മത്സരങ്ങള്‍ കളിച്ച താരം. ഇന്ത്യയ്ക്കായി മികച്ച വിജയം നേടിയ സാനിയ മിര്‍സ 2020 ലാണ് ടെന്നീസ് കോര്‍ട്ടിനോട് വിടപറഞ്ഞത്. ഷൊയ്ബ് മാലിക്കിന്റേയും സാനിയ മിര്‍സയുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കാം

മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോമദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ

2

ഇന്ത്യക്കാരിയായ സാനിയ മിര്‍സയും പാകിസ്ഥാന്‍കാരനായ ഷൊയ്ബ് മാലിക്കും തമ്മിലുള്ള പ്രണയവും വിവാഹവും തുടക്കം മുതലെ വലിയ വാര്‍ത്തയായിരുന്നു. വിവാഹ ശേഷം ഇരുവരും ദുബായിലാണ് താമസിച്ചിരുന്നു. ആഡംബര ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. നിരവധി ആഡംബര വാഹനങ്ങളും വസ്തുവകകളും ഷൊയ്ബ് മാലിക്കിന്റേയും സാനിയ മിര്‍സയുടെയും പേരിലായുണ്ട്.

ആഗ്രഹിച്ചതെന്തും നടക്കും, കൂടാതെ പ്രശസ്തിയും.. ഐശ്വര്യദേവത തൊട്ടുമുന്നില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലംആഗ്രഹിച്ചതെന്തും നടക്കും, കൂടാതെ പ്രശസ്തിയും.. ഐശ്വര്യദേവത തൊട്ടുമുന്നില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

3

ഇന്ത്യന്‍ ടെന്നീസിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായ സാനിയ മിര്‍സയുടെ ആസ്തി 200 കോടി രൂപയില്‍ അധികമാണ് എന്നാണ് വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദി സിയാസാറ്റ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷൊയ്ബ് മാലിക്കിന്റെ ആസ്തി 250 കോടി രൂപയാണ്. ക്രിക്കറ്റിന് പുറമെ പാകിസ്ഥാനിലെ രണ്ട് ടിവി ഷോകളുടെ ഭാഗവുമാണ് ഷൊയ്ബ് മാലിക്.

യുഎഇയില്‍ ഇനി സേവനമില്ലെന്ന് സൊമാറ്റോ, അമ്പരന്ന് ഉപഭോക്താക്കള്‍; തീരുമാനത്തിന് പിന്നില്‍...യുഎഇയില്‍ ഇനി സേവനമില്ലെന്ന് സൊമാറ്റോ, അമ്പരന്ന് ഉപഭോക്താക്കള്‍; തീരുമാനത്തിന് പിന്നില്‍...

4

സാനിയ മിര്‍സ പ്രതിവര്‍ഷം 24 കോടി രൂപയാണ് സമ്പാദിക്കുന്നത്. സാനിയയുടെ പ്രധാന വരുമാന മാര്‍ഗം ടെന്നീസ് തന്നെയാണ്. ചുരുക്കം ചില പരസ്യങ്ങളിലും സാനിയ പ്രത്യക്ഷപ്പെട്ടിട്ടിുണ്ട്. ഷൊയ്ബ് മാലിക്കിന്റെ വാര്‍ഷിക വരുമാനം 30 കോടി രൂപയാണ്. ദേശീയ ടീമിന് പുറമെ മാലിക് പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗവുമാണ്. കൂടാതെ പരസ്യങ്ങളില്‍ നിന്നും ടി വി പരിപാടികളില്‍ നിന്നും മാലിക്കിന് വരുമാനം ലഭിക്കുന്നുണ്ട്.

5

സാനിയ മിര്‍സയുടെ പക്കല്‍ അത്യാഡംബരമായ കാറുകളുടെ നീണ്ടനിരയുണ്ട്. ഔഡി, ബി എം ഡബ്ല്യു, മെഴ്സിഡസ്, റേഞ്ച് റോവര്‍ എന്നിങ്ങനെ ഒരു കൂട്ടം ആഡംബര കാറുകള്‍ സാനിയ മിര്‍സയ്ക്കുണ്ട്. ഷൊയിബ് മാലിക്കിനും നിരവധി കാറുകള്‍ ഉണ്ട്. മെഴ്സിഡസ്, നിസാന്‍, ഇവോ തുടങ്ങിയവയാണ് അതില്‍ പ്രധാനികള്‍. എന്നാല്‍ അവയില്‍ ചിലത് മാത്രമേ ഷൊയ്ബ് ഓടിക്കാറുള്ളൂ.

6

സാനിയയ്ക്കും ഷൊയിബിനും ദുബായില്‍ രണ്ട് വീതം വസ്തു ഉണ്ട്. പാം ജുമൈറയിലെ ഒരു ആഡംബര ബംഗ്ലാവിലാണ് ദമ്പതികള്‍ മുമ്പ് താമസിച്ചിരുന്നത്. പിന്നീട് അടുത്തിടെ അല്‍ ബര്‍ഷയിലെ പുതിയ വീട്ടിലേക്ക് മാറി. ഒരിക്കല്‍ കര്‍ലി ടെയില്‍സിന് നല്‍കിയ അഭിമുഖത്തില്‍, മകന്റെ വിദ്യാഭ്യാസം പരിഗണിച്ച് തങ്ങള്‍ പുതിയ വീട്ടിലേക്ക് മാറിയെന്ന് സാനിയ മിര്‍സ തന്നെ പറഞ്ഞിരുന്നു.

7

ഇത് കൂടാതെ സാനിയ മിര്‍സയ്ക്ക് ഹൈദരാബാദില്‍ 20 കോടി രൂപ വിലമതിക്കുന്ന ഒരു കൊട്ടാരവും സ്വന്തമായുണ്ട്. ചില വസ്തുക്കളും സാനിയ മിര്‍സയ്ക്ക് ഇന്ത്യയില്‍ ഉണ്ട്. ഷൊയ്ബ് മാലിക്കിന് പാകിസ്ഥാനില്‍ കോടിക്കണക്കിന് രൂപയുടെ ബംഗ്ലാവും വിവിധ സ്ഥലങ്ങളില്‍ സ്വത്തുക്കളും സ്വന്തമായുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

English summary
what is Sania Mirza and Shoaib Malik’s net worth, cars, houses here is all you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X