Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ വിദേശ പര്യടനത്തിലെ സാന്നിധ്യം; ആരാണ് ഗുര്‍ദീപ് ചൗള? എന്താണ് ജോലി, ഇതാ വിവരങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനങ്ങള്‍ പലപ്പോഴായി നടത്താറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിലെ സ്ഥിരം സാന്നിധ്യം ഒരു സ്ത്രീയാണ്. അധികമാര്‍ക്കും അറിയാത്ത ഒരു യുവതിയാണിത്. ഗുര്‍ദീപ് കൗര്‍ ചൗളയെന്നാണ് ഇവരുടെ പേര്. എപ്പോഴൊക്കെ മോദി വിവിധ രാഷ്ട്രത്തലവന്‍മാരെ കാണുന്നുവോ അപ്പോഴെല്ലാം നിറസാന്നിധ്യമായി അവര്‍ ഉണ്ടാവാറുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട യോഗങ്ങളിലാണ് ഗുര്‍ദീപിന്റെ സാന്നിധ്യം ഉണ്ടാവാറുള്ളത്. ഗുര്‍ദീപ് ഗൗര്‍ അമേരിക്കയിലെ സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നിക്ഷേപകയാണ്. യുഎസ്സിലാകെ വളരെ പ്രശസ്തയാണ് ഇവര്‍. പക്ഷേ ഇന്ത്യയില്‍ അധികം ഇവരെ ആര്‍ക്കും അറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യുന്നത് ഗുര്‍ദീപ് കൗറാണെന്ന് ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

pm-modi-gurdeep-kaur

ഓരോ രാഷ്ട്രത്തലവന്‍മാര്‍ക്കും, മറ്റ് പ്രധാനപ്പെട്ട നേതാക്കന്മാര്‍ക്കും പ്രസംഗം വിശദീകരിച്ച് കൊടുക്കുന്നതും കൗറാണ്. ഭാരതീയ ഭാഷ സേവ എല്‍എല്‍പിയുടെ ഡയറക്ടര്‍ കൂടിയാണ് അവര്‍. പരിഭാഷയും, അതിന്റെ വിശദീകരണവുമെല്ലാം, മുപ്പത് വര്‍ഷമായി അവര്‍ ചെയ്ത് പോരുന്നുണ്ട്. നയതന്ത്ര സമൂഹത്തിനും, കോര്‍പ്പറേറ്റ് ലോകത്തിനും കൗറിന്റെ കമ്പനി ഇത്തരം സേവനങ്ങള്‍ ചെയ്ത് നല്‍കാറുമുണ്ട്.ഗുര്‍ദീപ് കൗറിന് ഇന്ത്യയുമായി അടുത്ത ബന്ധം തന്നെയുണ്ട്. അവരുടെ വിദ്യാഭ്യാസം ഇന്ത്യയിലായിരുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഗുര്‍ദീപിന് ബിരുദാനന്തര ബിരുദമുണ്ട്.

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നാണ് അവര്‍ പിജി എടുത്തത്. പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും അവര്‍ക്കുണ്ട്. ഒപ്പം ഒരു പിഎച്ച്ഡിയും അവരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ വരും. മികച്ച പരിശീലനവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് അവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ജുഡീഷ്യല്‍ കൗണ്‍സില്‍ ഓഫ് കാലിഫോര്‍ണിയ, യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരും ഗുര്‍ദീപ് കൗറിന് പരിശീലനം നല്‍കിയവരാണ്. ഇതൊക്കെയാണ് യുഎസ്സില്‍ അവരുടെ പ്രശസ്തി വര്‍ധിക്കാന്‍ കാരണം.

പ്രധാനമന്ത്രി, ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, എന്നിവര്‍ പ്രസിഡന്റായിരുന്നപ്പോള്‍ യുഎസ് സന്ദര്‍ശിച്ച സമയത്തെല്ലാം പരിഭാഷക അവരായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലെ ലാംഗ്വേജ് ഇന്റര്‍പ്രെറ്ററായിട്ടാണ് ഗുര്‍ദീപ് കൗര്‍ കരിയര്‍ ആരംഭിച്ചത്. 1990ല്‍ വെറും 21ാം വയസ്സിലായിരുന്നു ഈ നേട്ടം. 1996ല്‍ ഭര്‍ത്താവിന് മാറ്റം കിട്ടിയതിനെ തുടര്‍ന്നാണ് കൗര്‍ യുഎസ്സിലേക്ക് കുടിയേറുന്നത്.തുടര്‍ന്ന് അവിടെ ബിസിനസ് ആരംഭിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2010ല്‍ ബരാക് ഒബാമയുടെ ടീം കൗറിനെയും പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിലേക്ക് ക്ഷണിച്ചിരുന്നു. 2015ല്‍ ഒബാമയുടെ പ്രസംഗം റിപബ്ലിക്ക് ദിന പപരേഡില്‍ വിവര്‍ത്തനം ചെയ്തതും ഗുര്‍ദീപാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+