ലോകത്തെ വിറപ്പിച്ച് ഒമൈക്രോണ്‍, വാക്‌സിനെയും തകര്‍ക്കും, എത്രത്തോളം ഭയക്കണം, അറിയേണ്ടതെല്ലാം
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ഒന്നടങ്ങി എന്ന് വിചാരിച്ച് നില്‍ക്കുന്ന സമയത്താണ് പുതിയൊരു വില്ലന്റെ രംഗപ്രവേശം. ഒമൈക്രോണ്‍ എന്ന് ലോകാരോഗ്യ സംഘടന വിളിക്കുന്ന ഈ വകഭേദം ഇന്ന് പല രാജ്യങ്ങളെയും വിറപ്പിക്കുകയാണ്. യാത്രാവിലക്കുകള്‍ അടക്കം പലരും പ്രഖ്യാപിച്ച് കഴിഞ്ഞു. എന്തിനേറെ പറയുന്നു ലോക വ്യാപാര സംഘടന പോലും ഒമൈക്രോണെ തുടര്‍ന്ന് വിറയ്ക്കുകയാണ്.
സംഘടനയുടെ പന്ത്രണ്ടാമത് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് മാറ്റിവെച്ചിരിക്കുകയാണ്. ജനീവയില്‍ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര പരിപാടിയായിരുന്നു ഇത്. എന്നാല്‍ പലരും ഒമൈക്രോണിനെ കുറിച്ചുള്ള പല കാര്യങ്ങളും അറിഞ്ഞിട്ടില്ല. എങ്ങനെയാണ് ഈ വൈറസ് വ്യാപിച്ചതെന്ന് പരിശോധിക്കാം.

ഡെല്‍റ്റ വേരിയന്റിന്റെ ഏറ്റവും മാരകമായ രൂപമാണ് ഒമൈക്രോണ്‍ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതുവരെ ലോകാരോഗ്യ സംഘടന പട്ടികയില്‍ കൊണ്ടുവന്നിട്ടുള്ള വേരിയന്റുകളേക്കാള്‍ എത്രയോ മടങ്ങ് പ്രഹരശേഷിയാണ് ഈ വൈറസിനുള്ളത്. വ്യാപകമായി ഇത് എല്ലാ രാജ്യങ്ങളിലുമെത്തും. അതിവേഗം പടരാനുള്ള കഴിവുണ്ട് ഈ ഒമൈക്രോണിന്. അന്‍പതിലേറെ തവണ ജനിതക മാറ്റം വന്നുവെന്നത് ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. അത് വഴി വാക്‌സിന്റെ പ്രതിരോധ ശേഷി വരെ തകരുമെന്നാണ് ഭയം. ഇപ്പോഴത്തെ വാക്‌സിന് ഇത്രയും മാറ്റമുണ്ടായിട്ടുള്ള വൈറസിനെ തടയാനാവില്ലെന്ന് കരുതുന്നുവരുണ്ട്.

ആശങ്കപ്പെടുത്തുന്ന വകഭേദമായിട്ടാണ് ഒമൈക്രോണിനെ ലോകാരോഗ്യ സംഘടന കാണുന്നത്. ഈ മാസം 24നാണ് ഒമൈക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. ഈ മാസം ഒന്‍പതിന് ശേഖരിച്ച സാമ്പിളിലാണ് വകഭേദം കണ്ടെത്തിയത്. നേരത്തെ എന്തുകൊണ്ടാണ് ഒരു കാരണവുമില്ലാതെ പെട്ടെന്ന് കേസുകള്‍ കൂടുന്നത് എന്ന പരിശോധനയാണ് ഒമൈക്രോണിനെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും കാരണമായത്. ഈ വൈറസ് അതിവേഗം വ്യാപിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. ബെല്‍ജിയം, ഹോങ്കോങ്, ഇസ്രായേല്‍, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ഒമൈക്രോണ്‍ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞ് കഴിഞ്ഞു. പക്ഷേ അതിനെ അപകടകാരിയാക്കുന്ന നിരവധി കാര്യങ്ങള്‍. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് അതിവേഗത്തിലുള്ള വ്യാപനമാണ് ഒമൈക്രോണിനെ അപകടകാരിയാക്കുന്നത്. കൊവിഡ് വന്ന് മാറിയവരിലും വാക്‌സിന്‍ എടുത്തവരിലുമെല്ലാം ഒമൈക്രോണ്‍ ബാധിച്ചിട്ടുണ്ട്. ഇതെല്ലാം വലിയ ആശങ്കയാണ് ലോക രാജ്യങ്ങള്‍ക്ക് സമ്മാനിക്കുന്നത്. സ്‌പൈക്ക് പ്രോട്ടീനെ ലക്ഷ്യമിട്ടാണ് ഈ വൈറസ് കോശങ്ങളില്‍ എത്തുകയെന്നാണ് ആരോഗ്യ വിദഗ്ധര്‍ കരുതുന്നത്. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ പലരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ഒമൈക്രോണിന്റെ അപകടശേഷിയെ കുറിച്ച് ആരോഗ്യ മേഖലയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. വാക്‌സിനുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പുതിയ വേരിയന്റ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ എല്ലാവരും ഇതിനോട് യോജിക്കുന്നില്ല. ചില കേസുകള്‍ വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുമെന്ന സൂചനകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ വൈറസിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന അഭിപ്രായം ഇവര്‍ക്കിടയിലുണ്ട്. വകഭേദത്തെ കുറിച്ച് പഠിച്ച് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അത് മറ്റ് രാജ്യങ്ങളുമായും ഒപ്പം ജനങ്ങളുമായും പങ്കുവെക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്.

ലോകരാജ്യങ്ങളാകെ വലിയ ആശങ്കയിലും ജാഗ്രതയിലുമാണ്. ഓഹരി വിപണികള്‍ പല രാജ്യങ്ങളിലും തകര്‍ന്നു. യാത്രാ നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഇസ്രയേല്‍, ജപ്പാന്‍, കെനിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇയു ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ചു. ജപ്പാനില്‍ നാല് ടെസ്റ്റുകളും പത്ത് ദിവസത്തെ ക്വാറന്റീനും ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. അതേസമയം ഇന്ത്യയില്‍ മുന്‍കരുതലുകള്‍ ഒമൈക്രോണിനെതിരെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുകയാണ്. രാജ്യത്തെ വാക്‌സിനേഷനും വിലയിരുത്തും. അതേസമയം ഈ വേരിയന്റ് വാക്‌സിനെ പ്രതിരോധിച്ചാല്‍ ലോകത്തിന് വരാനിരിക്കുന്നത് വലിയ പ്രതിസന്ധികളാണ്.












Click it and Unblock the Notifications