Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണം വിറ്റും ഓണമുണ്ണുന്ന മലയാളിക്ക് പച്ചക്കറിയെ അകറ്റിനിർത്താൻ കഴിയുമോ?

തിരുവനന്തപുരം: ഓണത്തിന് പതിനാല് ദിവസം മാത്രം ശേഷിക്കെ തലസ്ഥാനത്തെ പച്ചക്കറി വിപണി പ്രതിസന്ധിയിൽ. സാധാരണ ആഘോഷ ദിവസങ്ങളിൽ വില ഉയരാറുള്ള വിവിധതരം പച്ചക്കറികൾക്ക് ഇത്തവണ വില കുറവാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് തവണ അടച്ചിടൽ കൂടി വന്നതോടെയാണ് പച്ചക്കറി വിപണി നഷ്ടത്തിലായത്. തിരുവനന്തപുരത്തെ പ്രധാന മാർക്കറ്റുകളായ ചാലക്കമ്പോളത്തിലും ആറാലുംമൂടും നെടുമങ്ങാടും കച്ചവടം പേരിനുമാത്രമെന്നും വ്യാപാരികൾ പറയുന്നു.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

1

ഓണത്തിനു മുൻപ് കർക്കിടക മാസത്തിലെ വാവുബലിക്ക് പിതൃസ്മരണ നടത്തി ബലിയിട്ടു വരുന്നവർക്ക് സദ്യ നൽകാറുള്ളത് പതിവാണ്.എന്നാൽ എന്നാൽ ഇക്കുറി ഇതുവരെയും നല്ല കച്ചവടമൊന്നും നടന്നിട്ടില്ലെന്ന് തിരുവനന്തപുരം കരമനയിൽ ഹോൾസെയിൽ പച്ചക്കറി കട നടത്തുന്ന വി ശ്രീകുമാരൻ പറയുന്നു. കഴിഞ്ഞ കൊല്ലത്തെ ഓണം പോലെ ആയിരിക്കും ഇക്കുറിയും. വലിയ മാറ്റമൊന്നും ഞങ്ങൾ വ്യാപാരികൾ പ്രതീക്ഷിക്കുന്നില്ലെന്നും പച്ചക്കറി കടയുടമ ശ്രീകുമാരൻ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.

2

35 വർഷത്തോളമായി ഹോൾസെയിൽ പച്ചക്കറി കച്ചവടം നടത്തുകയാണ് തിരുവനന്തപുരം കരമന വി എസ് ആർ വെജിറ്റബിൾസ് ഷോപ്പിലെ 53 വയസ്സുകാരനായ വി. ശ്രീകുമാരൻ. ഇക്കാലയളവിൽ എത്രത്തോളം പ്രതിസന്ധി ഞങ്ങൾ വ്യാപാരികൾ അനുഭവിച്ചിട്ടില്ല. ഹോൾസെയിൽ വിപണിയിൽ സാധനങ്ങൾ ഒരുപാട് എടുത്തു വച്ചിട്ടുണ്ട്. പക്ഷേ അത് വാങ്ങാൻ ആളുകൾ എത്തുന്നില്ല - അദ്ദേഹം പറയുന്നു.

പുതുപുത്തന്‍ ലുക്കില്‍ കല്യാണി പ്രിയദര്‍ശന്‍; വൈറലായി പുതിയ ചിത്രങ്ങള്‍

3


കഴിഞ്ഞവർഷവും രോഗവ്യാപനം കൂടിയത് മുതൽ കച്ചവടസ്ഥാപനങ്ങൾ അടച്ചിട്ടതാണ്. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും അതിന് വലിയ മാറ്റമൊന്നും ഉണ്ടാകുന്നില്ല. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസത്തോടെ ചെറിയ ഇളവുകൾ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. അത് ഓണവിപണിയിൽ മാറ്റമുണ്ടാക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല - ശ്രീകുമാരൻ്റെ വാക്കുകൾ.

4

വെള്ളരിക്ക, വെണ്ടയ്ക്ക, തക്കാളി, ബീൻസ്, പടവലങ്ങ, ചേമ്പ്, കിഴങ്ങ് തുടങ്ങിയ സാധാരണ എല്ലാവരും ഉപയോഗിക്കുന്ന പച്ചക്കറികൾക്കൊക്കെ വിലയിടിഞ്ഞു. വിപണിയിൽ വാങ്ങാൻ ആരും തന്നെ എത്തുന്നില്ല. അടച്ചിടൽ നീണ്ടതോടെ ആളുകൾ കടയിലെത്തുന്നത് കുറഞ്ഞ് തുടങ്ങി. ആകെ വില കൂടുതൽ ക്യാരറ്റിനും സവാളയ്ക്കും ബീൻസിനും മാത്രമാണ്. മറ്റെല്ലാ പച്ചക്കറികൾക്കും വില കുറവാണ്.- ശ്രീകുമാരൻ പറയുന്നു.

5

സാധാരണ മഴക്കാലമാകുമ്പോൾ പച്ചക്കറിക്ക് വില കൂടാറുണ്ട്. പിന്നെ, ആഘോഷവേളകളിലും. അല്ലാതെ അങ്ങനെ പച്ചക്കറിവിലയിൽ വലിയ വർധനയൊന്നുമില്ല. ഇങ്ങനെ മുന്നോട്ടു പോയാൽ ഓണത്തിനും വലിയ പ്രതീക്ഷകൾ ഒന്നും ഞങ്ങൾക്കില്ല. കിലോക്ക് 70 രൂപയായിരുന്ന ചെറിയ ഉള്ളി ഇപ്പോൾ 50 രൂപയ്ക്കാണ് മാർക്കറ്റുകളിൽ ലഭിക്കുന്നത്. കിഴങ്ങിന് കിലോക്ക് 25 മുതൽ 30 രൂപ വരെയും നല്ലയിനം സവാളയ്ക്ക് കിലോയ്ക്ക് 30 രൂപയുമാണ് വിപണി വില.

6

തിരുവനന്തപുരം ജില്ലയിലെ ആറാലുംമൂട്, കാട്ടാക്കട, ഉദിയൻകുളങ്ങര എന്നീ മൂന്ന് മാർക്കറ്റുകളിലും ഹോൾസെയിലായി പച്ചക്കറി വിൽപ്പന നടത്തുന്നുണ്ട് ശ്രീകുമാരൻ. ചാലയിൽ നിന്നാണ് ഒരുമിച്ച് പച്ചക്കറി എടുക്കുന്നത്. കരമനയിൽ കട തുടങ്ങിയിട്ട് വീട് പതിനാല് വർഷത്തോളമായി.

ചാലയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളായ നിരവധി പേർ ഒന്നാംഘട്ടത്തിലുണ്ടായ അടച്ചിടലിനെ തുടർന്ന് കച്ചവടം വരെ പൂർണ്ണമായും അവസാനിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. അത്രത്തോളം പരിതാപകരമാണ് പച്ചക്കറി മേഖലയിലെ കാഴ്ചകൾ.

7

നേരത്തെ 70 - 80 രൂപയായിരുന്ന വെള്ളരിക്കയ്ക്ക് ഇപ്പോൾ വില പത്തും ഇരുപതുമാണ്. കാൽ ശതമാനമായി വിലയിടിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ അല്ലാതെ വേറെ ആരുടെ കയ്യിലാണ് ഈ ദുരിത കാലത്ത് കാശുള്ളത്. എല്ലാ മേഖലയും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോൾ വേറെന്ത് പറയാൻ - ശ്രീകുമാരൻ്റെ വാക്കുകൾ.

8

വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കയ്യടി നേടേണ്ട കാര്യം സിനിമാക്കാർക്കില്ല, ഈശോ എന്ന പേര് നാദിർഷ മാറ്റുമെന്ന് വിനയൻ

ഓണത്തിനുള്ള സദ്യവട്ടങ്ങൾ ഒരുക്കുമ്പോൾ ഒന്നാമതായി നിൽക്കുന്ന പച്ചക്കറിയെ മലയാളി ഇക്കുറിയും കൈവിടില്ലെന്ന് പ്രതീക്ഷിക്കാം. ദുരിത കാലത്തെ ആശങ്കകൾ മാറി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിപണി ചെറിയതോതിലെങ്കിലും ഉയർന്നാൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൂടി ഇത് ആശ്വാസമാകും. തൂശനിലയിൽ നിറയുന്ന അച്ചാറും തോരനും കിച്ചടിയും അവിയലും മുതലായ വിഭവങ്ങൾക്ക് ഭംഗം വരുത്താതെ തന്നെ ആഘോഷിക്കുന്ന ഓണം നിയന്ത്രണങ്ങളോടെയാണെങ്കിലും മലയാളികൾ കെങ്കേമമാക്കാൻ ശ്രമിക്കുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+