കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് പ്രധാനം ഓണസദ്യയാണ്; ഉണ്ണുന്നത് തൂശനിലയിലുമാകണം, പക്ഷേ...

  • By Akshay
Google Oneindia Malayalam News

ഓണത്തിന് പ്രധാനപ്പെട്ടത് ഓണസദ്യ തന്നെയാണ്. സദ്യക്ക് ഓണപ്പൊലിമവേണമെങ്കിൽ അത് തൂശനിലയിൽ തന്നെ വിളമ്പുകയും വേണം. 'ഉണ്ടറിയണം ഓണം' എന്നാണ്‌ പഴമക്കാർ പറയാറ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ.

ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. ഇങ്ങനെയാണ് സാധാരണയായി ഓണ സദ്യ വിളമ്പാറ്.

Onasadhya

എന്നാൽ ഇന്ന് ഓണമുണ്ണാൻ ചിലവുകൾ ഏറെയാണ്. ഓ​ണം മ​ല​യാ​ളി​യു​ടെ ഉ​ത്സ​വ​മാ​ണെ​ങ്കി​ലും ഓ​ണ​സ​ദ്യ ഉ​ണ്ണാ​ന്‍ വാ​ഴ​യി​ല ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ല​യ്ക്കു മാ​ത്ര​മാ​യി വാ​ഴ​ക്കൃ​ഷി ചെ​യ്യു​ന്ന ത​മി​ഴ്നാ​ട്ടി​ലെ പു​ളി​യം​പെ​ട്ടി, മേ​ട്ടു​പ്പാ​ള​യം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണു ക​ഴി​ഞ്ഞ കു​റേ​വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ല​യെ​ത്തു​ന്ന​ത്. അ​ത്തം പി​റ​ന്ന​പ്പോ​ള്‍ മൂ​ന്നു രൂ​പ​യാ​യി​രു​ന്ന ഒ​രി​ല​യു​ടെ വി​ല കഴിഞ്ഞ ദിവസത്തോടെ ആ​റു രൂ​പ​യാ​യി. തി​രു​വോ​ണ​മാ​കു​ന്ന​തോ​ടെ വി​ല ഇ​നി​യും ഉ​യ​രും.

ന​ടു കീ​റി​യ​തും വ​ക്കു പൊ​ട്ടി​യ​തു​മാ​യ ഇ​ല​യി​ല്‍ സ​ദ്യ വി​ള​മ്പ​രു​തെ​ന്നാ​ണു ശാ​സ്ത്രം. അ​തു സ​ദ്യ​യു​ടെ ര​സ​ക്കൂ​ട്ട് ഇ​ല്ലാ​താ​ക്കും. മാ​ത്ര​മ​ല്ല അ​ശ്രീ​ക​ര​മാ​ണെ​ന്നും പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്നു. തൂ​ശ​നി​ല​യു​ടെ അ​റ്റം ഇ​രി​ക്കു​ന്ന ആ​ളു​ടെ ഇ​ട​ത്തേ​ക്കു വ​ര​ത്ത​ക്ക​രീ​തി​യി​ല്‍ ഇ​ട്ടി​ട്ടാ​ക​ണം സ​ദ്യ​വി​ള​മ്പാ​ന്‍. അതുകൊണ്ട് തന്നെ ഓണസദ്യക്ക് ഇപ്പോൾ വൻ ചിലവാണ്. വാഴയിലയ്ക്ക് പുറമേ പച്ചക്കറിയും തമിഴ്നാട്ടിൽ നിന്നും എത്തേണ്ട അവസ്ഥയായതുകൊണ്ട് തന്നെ ഓണ സദ്യ എന്ന് ഇന്ന് മലയാളികൾക്ക് കയ്പ്പേറിയ കാര്യമായി മാറികൊണ്ടിരിക്കുകയാണ്.

English summary
'Onasadhya' is the important thing in Onam celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X