Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിമാര്‍; ഏഴ് പേര്‍ ആരെല്ലാം

പാകിസ്ഥാന്‍: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് അവിശ്വാസ പ്രമേയത്തെ നേരിടാന്‍ പോകുകയാണ്. 2018ല്‍ പ്രധാനമന്ത്രിയായി ചുതതലയേറ്റ ഖാനിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ദിനമാണ് ഇന്ന്. രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ആരോപിച്ച് മാര്‍ച്ച് എട്ടിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇമ്രാന്‍ സര്‍ക്കാരിനെതിരെ നാഷണല്‍ അസംബ്ലിയുടെ സെക്രട്ടേറിയറ്റില്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് എന്ന പേരില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍), പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), അവാമി നാഷണല്‍ പാര്‍ട്ടി, ജമാ അത്ത് ഇലമ ഇസ്ലാം എന്നി പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാന്‍ സര്‍ക്കാരിനെതിരെ അണിനിരന്നത്. പിന്നാലെ അവിശ്വാസ പ്രമേയത്തെ അനുകൂലിയ്ക്കുമെന്ന് പ്രഖ്യാപിച്ച് 24 ഭരണകക്ഷി എംപിമാരും രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് പാകിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപം കൊള്ളുന്നത്.

1990ല്‍ പാകിസ്ഥാനിലെ പ്രസിഡന്റ് ആയിരുന്ന ഗുലാം ഇഷാഖ് ഖാന്‍ ബേനസീര്‍ ഭൂട്ടോയുടെ സര്‍ക്കാരിനെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ഇടക്കാല പ്രധാനമന്ത്രിയായ ഗുലാം മുസ്തഫ ജതോയ് ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. ''ഉന്നത നേതൃത്വത്തെ നീക്കം ചെയ്യുന്നത് പാക്കിസ്ഥാന്റെ വിശ്വാസ്യത കുറയ്ക്കില്ല ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ തിയറി തന്നെയാണ് ഇന്ന് ഇമ്രാന്‍ ഖാന്റെ കാര്യത്തിലും അറിയാന്‍ പോകുന്നത്.

പാകിസ്ഥാനില്‍ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം അവസാനിക്കാതെ സെഷന്‍ മാറ്റിവയ്ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ മാര്‍ച്ച് 28ന് ശ്രമം നടന്നെങ്കിലും സ്പീക്കര്‍ അനുമതി നല്‍കാതെ തള്ളുകയായിരുന്നു. ഇതോടെയാണ് മന്ത്രിസഭ പിരിച്ചുവിടാനുളള തീരുമാനത്തിലേക്ക് ഇമ്രാന്‍ ഖാന്‍ നീങ്ങിയത്. ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 224 (1എ) പ്രകാരമുള്ള കോടതി വിധിക്ക് മുമ്പ് തന്നെ, ഒരു ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനും പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനും പ്രസിഡന്റ് കത്തയച്ചിരുന്നു.

pak

ഇടക്കാല പ്രധാനമന്ത്രിമാര്‍ പാക്കിസ്ഥാന് അപരിചിതമായ ഒരു കാര്യമല്ല. 1990കളില്‍ ആഫ് വര്‍ഷത്തിനുള്ളില്‍ നാല് ഇടക്കാല പ്രധാനമന്ത്രിമാരാണ് പാകിസ്ഥാന് ഉണ്ടായത്. പിന്നീട് മൂന്ന് ഉടക്കാല പ്രധാനമന്ത്രിമാരും രാജ്യം ഭരിച്ചിട്ടുണ്ട്. ഇമ്രാന്‍ ഖാന്‍ പുറത്തായാല്‍ ചുമതലയേല്‍ക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ എട്ടാമത്തെ ഇടക്കാല പ്രധാനമന്ത്രി ആയിരിക്കും.

പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിമാര്‍; ഏഴ് പേര്‍ ആരെല്ലാം

ഗുലാം മുസ്തഫ ജതോയ്

1990 ഓഗസ്റ്റിലാണ് ഗുലാം മുസ്തഫ ജതോയ് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. പാകിസ്ഥാനിലെ ആദ്യത്തെ ഇടക്കാല പ്രധാനമന്ത്രി കൂടിയായിരുന്നു അദ്ദേഹം. ആ സമയത്തെ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ സര്‍ക്കാര്‍ ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമാണെന്നും അഴിമതി, സ്വജനപക്ഷപാതം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞതാണെന്നും ആരോപിച്ചാണ്് 1990 ഓഗസ്റ്റ് ആറിന് പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാന്‍ പിരിച്ചുവിട്ടത്.

1985ല്‍ നിര്‍മിച്ച പാകിസ്ഥാന്‍ ഭരണഘടനയുടെ എട്ടാം ഭേദഗതി സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും പിരിച്ചുവിടാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതായിരുന്നു. തുടര്‍ന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ജതോയിയോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. 1990 ഓഗസ്റ്റിനും നവംബറിനുമിടയിലെ കാലയളില്‍ ജതോയ് പാകിസ്ഥാന്‍ ഗവണ്‍മെന്റിനെ നയിച്ചു. മുന്‍ സര്‍ക്കാരിന്റെയും ബേനസീര്‍ ഭൂട്ടോ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ഉന്നതരുടെയും ലക്ഷ്യംവെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് എഴുത്തുകാരനായ ലോറന്‍സ് സിറിങ്ങ് അഭിപ്രായപ്പെട്ടു

പാര്‍ലമെന്റ്, പ്രൊവിന്‍ഷ്യല്‍ അസംബ്ലികള്‍ (അംഗത്വത്തിനുള്ള അയോഗ്യത) നിയമങ്ങള്‍ പ്രയോഗിക്കുന്നത് ഉള്‍പ്പെടുന്ന ജതോയിയുടെ തന്ത്രങ്ങള്‍ രാഷ്ട്രീയ ഉന്നതര്‍ക്കെതിരെ പ്രയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമങ്ങളില്‍ അദ്ദേഹം പരാജയപ്പെട്ടു. 1990 നവംബര്‍ 6ന്, നവാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാന്‍ ജതോയ് വഴിയൊരുക്കി. 1990 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വോട്ടുകള്‍ നേടി അധികാരത്തില്‍ വരാന്‍ നവാസ് ഷെരീഫിന് കഴിഞ്ഞു.

മിര്‍ ബാലഖ് ഷേര്‍ മസാരി

1990 നവംബറിനും 1993 ഏപ്രിലിനും ഇടയിലാണ് നവാസ് ഷെരീഫിന്റെ ആദ്യ ഭരണം നീണ്ടത്. 1993 ലെ പുതിയ കരസേനാ മേധാവിയുടെ നിയമനം പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാനും ഷെരീഫും തമ്മിലുള്ള ബന്ധത്തെ തകര്‍ത്തു. സിഒഎഎസിന്റെ പ്രധാന്യം കണക്കിലെടുത്ത് ഈ സ്ഥാനത്തേക്ക് ഒരു സഖ്യകക്ഷിയെ ഇരുവരും ആഗ്രഹിച്ചു.

1993 ജനുവരിയില്‍ പ്രസിഡന്റ് ജനറല്‍ അബ്ദുള്‍ വഹീദ് കാക്കറിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചു. ഈ തീരുമാനത്തില്‍ അതൃപ്തനായ ഷെരീഫ്, എട്ടാം ഭേദഗതി നീക്കം ചെയ്യണമെന്ന് പറഞ്ഞ് പ്രസിഡന്റിനെ പരസ്യമായി ചോദ്യം ചെയ്യാന്‍ തുടങ്ങി. 1993 ആയപ്പോഴേക്കും വിഷയം മൂര്‍ധന്യാവസ്ഥയില്‍ എത്തി.
അഴിമതി ആരോപിച്ച് ദേശീയ അസംബ്ലിയെയും സര്‍ക്കാരിനെയും പിരിച്ചുവിടാന്‍ 1993 ജൂലൈയില്‍ ഗുലാം ഇസ്ഹാഖ് ഖാന്‍ എട്ടാം ഭേദഗതി ഉപയോഗിച്ചു. തുടര്‍ന്ന് മിര്‍ ബാലഖ് ഷേര്‍ മസാരിയെ ഇടക്കാല പ്രധാനമന്ത്രിയായി പ്രസിഡന്റ് നിയമിച്ചു.

സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാന്‍ എന്നിവയ്ക്കിടയിലുള്ള ട്രൈസ്റ്റേറ്റ് പ്രദേശത്ത് താമസിക്കുന്ന മസാരി ഗോത്രത്തിന്റെ തലവനായിരുന്നു അദ്ദേഹം സാധാരണയായി 'സര്‍ദാര്‍' എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭരണം ആറ് ആഴ്ചയാണ് നീണ്ടു നിന്നത്. 1993 മെയ് മാസത്തില്‍ സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധി വന്നു. സര്‍ക്കാരിനെയും ദേശീയ അസംബ്ലിയെയും പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന വിധി ഷെരീഫിനെ പ്രധാനമന്ത്രിയായി പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു.

മൊയ്‌നുദ്ദീന്‍ അഹമ്മദ് ഖുറേഷി

സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ഷരീഫ് അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും പ്രസിഡന്റുമായുള്ള ബന്ധം ആകെ മോശമായിരുന്നു. പഞ്ചാബിലെയും സിന്ധിലെയും ഉള്‍പ്പെടെ നിരവധി പ്രവിശ്യാ അസംബ്ലികള്‍ പ്രസിഡന്റ് ഖാന്‍ 1993ല്‍ പിരിച്ചുവിട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ സിഒഎഎസ് കക്കര്‍ ഒരു ഇടപാടുകള്‍ നടത്തേണ്ടതായി വന്നു. 1993 ജൂലൈയില്‍ ഖാന്റെയും ഷെരീഫിന്റെയും രാജിയിലാണ് ഇത് കലാശിച്ചത്.

സാമ്പത്തിക വിദഗ്ധനും മുന്‍ ലോകബാങ്ക് ജീവനക്കാരനും സിംഗപ്പൂരിലെ കണ്‍സള്‍ട്ടന്റുമായിരുന്നു മൊയ്‌നുദ്ദീന്‍ ഖുറേഷി. 1993 ജൂലൈ 18 ന് കെയര്‍ടേക്കര്‍ പ്രസിഡന്റ് വസീം സജ്ജാദ് ഇടക്കാല പ്രധാനമന്ത്രിയായി മൊയ്‌നുദ്ദീന്‍ ഖുറേഷിയെ നിയമിച്ചു. ഖുറേഷിയുടെ രാഷ്ട്രീയ വിധേയത്വമില്ലായ്മ എല്ലാവരിലും സ്വീകാര്യത ഉറപ്പാക്കി.

പുതിയ ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതലയെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് ചില സുപ്രധാന രാഷ്ട്രീയ-സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ട്. ഭൂമി അനുവദിക്കല്‍ നടപടിക്രമങ്ങള്‍, നികുതി പിരിവ്, രാഷ്ട്രീയക്കാരില്‍ നിന്നുള്ള കുടിശ്ശിക അടയ്ക്കല്‍, മയക്കുമരുന്ന് മുതലാളിമാരെ ലക്ഷ്യം വച്ചുള്ള പരിഷ്‌കരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ്. മൂന്ന് മാസമായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.

1993 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷം ബേനസീര്‍ ഭൂട്ടോ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു

മാലിക് മെറാജ് ഖാലിദ്

1996 നവംബര്‍ 5ഓടെ ബേനസീര്‍ ഭൂട്ടോയുടെ രണ്ടാം ഭരണം അവസാനിച്ചു. മൂന്ന് വര്‍ഷമാണ് ഈ കാലയളവ് നീണ്ടുനിന്നത്. 1993ല്‍ പ്രസിഡന്റാകാന്‍ നീക്കം നടത്തിയ ഫാറൂഖ് അഹമ്മദ് ഖാന്‍ ലെഗാരിയായിരുന്നു ഇതിന് പിന്നില്‍. അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങള്‍ ഉപയോഗിച്ചാണ് വീണ്ടും ഭൂട്ടോയെ പിരിച്ചുവിട്ടത്.

പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ മാലിക് മെറാജ് ഖാലിദിനെ പാകിസ്ഥാന്റെ നാലാമത്തെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചു. സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കാലം മുതല്‍ അഭിഭാഷകനും ഇടതുപക്ഷ സമരസേനാനിയും ആയിരുന്ന ഖാലിദ് 1988ല്‍ ബേനസീറിന്റെ കാലത്ത് ദേശീയ അസംബ്ലിയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഖാലിദ് ഭൂട്ടോയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി അന്വേഷണം പ്രഖ്യാപിച്ചു. ഖാലിദ് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയത്തില്‍ നിന്ന് ഏഴ് വര്‍ഷത്തെ വിലക്കായിരുന്നു നടപടി. സ്പീക്കര്‍ താല്‍ക്കാലികമായി ഭൂട്ടോയെ അസാധുവാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഒരിക്കല്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയുടെ അതിനായുള്ള നടപടിക്രമങ്ങള്‍ പോലും നടത്തിയിരുന്നു.

1997 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിന് ശേഷം നവാസ് ഷെരീഫ് രണ്ടാം തവണ പ്രധാനമന്ത്രിയായി തിരിച്ചെത്തിയതോടെ മൂന്ന് മാസത്തിനുള്ളില്‍ ഖാലിദിന്റെ കാവല്‍ പ്രധാനമന്ത്രിയുടെ കാലാവധി അവസാനിച്ചു. നവാസ് ഷെരീഫിന്റെ തിരിച്ചുവരവ് 1990കളില്‍ പാകിസ്ഥാന്‍ രാഷ്ട്രീയത്തിലെ ഒരു ചാക്രിക മാതൃകയെ പ്രതീകപ്പെടുത്തുന്നതാണ്. ഒന്നുകില്‍ ഭൂട്ടോ അല്ലെങ്കില്‍ നവാസ് സഖ്യത്തിലൂടെ വീണ്ടും അധികാരത്തിലെത്തും. കാലാവധിക്ക് മുമ്പേ പ്രസിഡന്റ് അവരെ പുറത്താക്കി ഇടക്കാല പ്രധാനമന്ത്രിയെ നിയോഗിക്കും. പിന്നെയും തെരഞ്ഞെടുപ്പിലൂടെ ഇവര്‍ അധികാരത്തില്‍ തിരിച്ചെത്തും.

അവസാനത്തെ മൂന്ന് പേര്‍

1990കളിലെ പ്രക്ഷുബ്ധതയ്ക്ക് ശേഷം സ്വയം പ്രസിഡന്റായി അധികാരമേറ്റ സൈനിക ഏകാധിപതി പര്‍വേസ് മുഷറഫിന്റെ കീഴില്‍ ഒരു ദശാബ്ദത്തോളം ആപേക്ഷിക രാഷ്ട്രീയ സ്ഥിരതയുടെ ഒരു കാലഘട്ടമായിരുന്നു പാകിസ്ഥാനില്‍ കണ്ടത്. 2007 നവംബറില്‍ മുഹമ്മദ് മിയാന്‍ സൂംറോയെ മുഷറഫ് കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി നിയമിച്ചതോടെ ഈ സ്ഥിരത അവസാനിച്ചു. 2008 മാര്‍ച്ച് വരെ സൂംറോ ഈ ചുമതല വഹിച്ചത്. പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയുടെ നിരയില്‍ അടുത്തത് മിര്‍ ഹസാര്‍ ഖാന്‍ ഖോസോ ആയിരുന്നു. രാജാ പെര്‍വൈഷ് അഷ്റഫ് രാജിവച്ചതിന് ശേഷം രണ്ടര മാസത്തേക്ക് അദ്ദേഹം ഈ സ്ഥാനത്തേക്ക് നിയമിതനായി. ഏറ്റവുമൊടുവില്‍, 2018 ജൂണില്‍ കാവല്‍ പ്രധാനമന്ത്രിയായി നാസിറുള്‍ മുല്‍ക്ക് നിയമിതനായി. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന 2018 ഓഗസ്റ്റ് 18 വരെ അധ്യക്ഷനായി തുടര്‍ന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+