Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ്പൂര്‍ സാഹിത്യോത്സവം മാര്‍ച്ച് അഞ്ചിന് ആരംഭിക്കും, സച്ചിദാനന്ദന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പതിനഞ്ചാമത് എഡിഷന്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും പരിപാടി സ്ട്രീം ചെയ്യും. മാര്‍ച്ച് പതിനാല് വരെയാണ് സാഹിത്യോത്സവം ഉണ്ടാവുക. ഇത്തവണ ലോകത്തെമ്പാടുമുള്ള എഴുത്തുകാരും കലാകാരന്മാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 350ലധികം എഴുത്തുകാരും, ചിന്തകരും, രാഷ്ട്രീയ നേതാക്കളും, സാംസ്‌കാരിക നായകന്മാരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കും. വണ്‍ഇന്ത്യ ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ മീഡിയ പാര്‍ട്ണറും ഡെയ്‌ലി ഹണ്ട് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പാര്‍ട്ണറുമാണ്. ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ കുറിച്ചുള്ള വാദങ്ങളും പ്രതിവാദങ്ങളും അടങ്ങുന്ന ചര്‍ച്ചയ്ക്കും സാഹിത്യോത്സവം വേദിയാകും.

1

മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ബി ചൗള, ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശ് പാസ്വാന്‍, മുന്‍ സുപ്രീം ജഡ്ജി മദന്‍ ബി ലോകുര്‍, എന്നിവര്‍ ചര്‍ച്ചയുടെ ഭാഗമാകും. അക്കാദമിഷ്യനായ മുകുലിക ബാനര്‍ജിയാണ് ചര്‍ച്ച നയിക്കുന്നത്. സാഹിത്യ ചര്‍ച്ചകള്‍, ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍സ്, സംഗീത നിശകള്‍, എന്നിവ ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഉണ്ടാവും. 15 പേര്‍ അടങ്ങുന്ന ശ്രോതാക്കള്‍ സാഹിത്യത്സോവത്തിന്റെ ഭാഗമാകും. ലേറ്റസ്റ്റ് വുമണ്‍ ഹു വെയര്‍ ഓണ്‍ലി തെംസെല്‍വ്‌സ് എന്ന പുസ്‌കതത്തിന്റെ രചയിതാവായ അരുന്ധതി സുബ്രഹ്മണ്യം, വാസ്‌കുലര്‍ സര്‍ജനായ ഡോ അംബരീഷ് സത്വിക്, കലാ നിരൂപകന്‍ ബിഎന്‍ ഗോസ്വാമി, മുന്‍ പോര്‍ച്ചുഗീസ് രാഷ്ട്രീയ നേതാവായ ബ്രൂണോ മക്കായേസ്, ബയോആര്‍ക്കിയോളജിസ്റ്റ് കാറ്റ് ജര്‍മന്‍, 2021ലെ ബുക്കര്‍ പ്രൈസ് ജേതാവ്, ഇന്ത്യന്‍ നാടക രചയിതാവ് ഫാറൂഖ് ദോണ്ഡി എന്നിവരും പങ്കെടുക്കും.

പ്രമുഖ സാഹിത്യകാരന്‍ ജൊനാഥന്‍ ഫ്രാന്‍സന്‍, നിരൂപക ശ്രദ്ധ നേടിയ നിരവധി നോവലുകള്‍ എഴുതിയ കുനാല്‍ ബസു, എഴുത്തുകാരി മുകുലിക ബാനര്‍ജി, കോണ്‍ഗ്രസ് എംപി ഡോ ശശി തരൂര്‍, നോവലിസ്റ്റ് ശിവാനി സിബല്‍, ചരിത്രകാരന്‍ വിക്രം സമ്പത്ത് എന്നിവര്‍ പരിപാടിയുടെ ഭാഗമാകും. ശ്രോതാക്കളുടെ രണ്ടാം ഘട്ട പട്ടികയില്‍ 25 പേരാണ് ഉള്ളത്. എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അഖില്‍ കത്യാല്‍, ബ്രിട്ടീഷ് ബയോഗ്രാഫറായ ആന്‍ഡ്രൂ ലോണി, മുംബൈ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക അനിന്തിത ഗോസെ, ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റായ ഡേവിഡ് വെന്‍ഗ്രോ, ഇംഗ്ലീഷ്-തുര്‍ക്കിഷ് നോവലിസ്റ്റായ എലിഫ് ഷഫാക്, രാജ്യസഭാ എംപി ജയറാം രമേശ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കവി സച്ചിദാനന്ദന്‍, ജമൈക്കന്‍ കവി കീ മില്ലര്‍ എന്നിവരും പങ്കെടുക്കും.

ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകര്‍ മഹഫൂസ് അനം, ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ള, അരേിക്കന്‍ അക്കാദമിക്കായ മായാ ജേസനോഫ്, ബ്രിട്ടീഷ് എഴുത്തുകാരി മോണിക്ക അലി, നന്ദന ദേവ്, സെന്‍, ഡി നൗഷാദ്, റിതു മേനോന്‍, റോബര്‍ട്ട് മക്ഫര്‍ലെയിന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. റൂപര്‍ട്ട് എവരറ്റ്, റൂത്ത് പാഡല്‍, എന്നിവരും പങ്കെടുക്കും. അതേസമയം 200 രൂപയാണ് സാഹിത്യോത്സവത്തിന്റെ ടിക്കറ്റ് നിരക്ക്. ജനുവരി 28നായിരുന്നു നേരത്തെ സാഹിത്യോത്സവം തുടങ്ങാനിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക jaipurliteraturefestival.org

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+