കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സെക്‌സ്' ഒരു ഒളിംപിക് ഐറ്റമാക്കണം... വെറുതേ പറയുന്നതല്ല, ഇതാ 12 കാരണങ്ങള്‍

  • By Desk
Google Oneindia Malayalam News

ഒളിംപിക്‌സില്‍ പല കായിക ഇനങ്ങളും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ഓരോന്നിനും അതിന്റേതായ കാരണങ്ങളുണ്ട് ദാസാ എന്ന് പറയുന്നത് പോലെയാണ് ഒളിംപിക്‌സില്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.

<strong>Read Also: </strong>ഐസിസ്- മെയ്ഡ് ഇന്‍ ഇന്ത്യ !!! അതാണ് ദീന്ദര്‍ അഞ്ജുമാന്‍... സ്ഥാപിതം 1924Read Also: ഐസിസ്- മെയ്ഡ് ഇന്‍ ഇന്ത്യ !!! അതാണ് ദീന്ദര്‍ അഞ്ജുമാന്‍... സ്ഥാപിതം 1924

എന്നാല്‍ തീര്‍ത്തും രസകരമായ ഒരു ചോദ്യം ആണ് കാതറിന്‍ ലിന്‍ഡ്‌സേ എന്ന യുവതി ചോദിയ്ക്കുന്നത്. എന്തുകൊണ്ട് 'സെക്‌സിനെ' ഒരു ഒളിംപിക് ഐറ്റമായി ഉള്‍പ്പെടുത്തിക്കൂട എന്നതാണത്. കോസ്‌മോപൊളിറ്റന്‍ എന്ന വെബ്‌സൈറ്റില്‍ അവര്‍ ഇത് സംബന്ധിച്ച് ഒരു ലേഖനും എഴുതിയിട്ടുണ്ട്.

സത്യത്തില്‍ അത്ഭുതപ്പെട്ട് പോകും. ലിന്‍ഡ്‌സേ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഇത്രനാളും സെക്‌സിനെ ഒളിംപിക് ഐറ്റമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മൂക്കത്ത് വിരല്‍ വച്ച് ചോദിച്ച് പോകും!!! ലിന്‍ഡ്‌സേയുടെ ന്യായങ്ങള്‍....

ടീം എഫര്‍ട്ട്

ടീം എഫര്‍ട്ട്

ഒരാള്‍ ഒറ്റയ്ക്ക് ചെയ്യുന്നതല്ലല്ലോ ഇത്. ഒരു ടീം എഫര്‍ട്ട് അല്ലേ. ചുരുങ്ങിയത് രണ്ട് പേരെങ്കിലും ഉണ്ടല്ലോ.

ഒറ്റയ്ക്കും

ഒറ്റയ്ക്കും

വേണമെങ്കില്‍ ഒറ്റയ്ക്കും നടത്താവുന്ന ഒരു മത്സരം ഇനം തന്നെ ആണിത്. അതിനും ഓപ്ഷന്‍സ് ഉണ്ട്.

എത്രദൂരം വേണമെങ്കിലും

എത്രദൂരം വേണമെങ്കിലും

ഒളിംപിക്‌സ് കാണാനും അതില്‍ പങ്കെടുക്കാനും ആളുകള്‍ എത്രദൂരം വേണമെങ്കിലും യാത്ര ചെയ്യുന്നില്ലേ. അതുപോലെ തന്നെയാണ് സെക്‌സിന്റെ കാര്യത്തിലും.

ഒന്നാമത്

ഒന്നാമത്

മറ്റേത് മത്സരങ്ങളും പോലെ സെക്‌സിന്റെ കാര്യത്തിലും ഒരാള്‍ ഒന്നാമതെത്തും. എന്നാല്‍ മറ്റ് മത്സരങ്ങളെ പോലെ വെള്ളിമെഡലിന് ഇവിടെ മാറ്റ് കുറവില്ലെന്ന് മാത്രം.

പരിശീലനം

പരിശീലനം

പരിശീലനം എന്നത് അറിവ് എന്ന അര്‍ത്ഥത്തിലും കൂടി എടുക്കാം. മികച്ച അറിവും പരിശീലനവും ക്ഷമയും ഒക്കെ ഉണ്ടെങ്കിലേ സെക്‌സിലും മികച്ച വിജയം നേടാന്‍ കഴിയൂ.

പരിക്ക്

പരിക്ക്

സാധാരണ കായിക മത്സരങ്ങളെ പോലെ തന്നെ പരിക്കുകള്‍ പറ്റാനുള്ള സാധ്യതയും സെക്‌സില്‍ ഏറെയുണ്ട്.

കാത്തിരിപ്പ്

കാത്തിരിപ്പ്

ഒളിംപിക്‌സില്‍ മത്സരിക്കാന്‍ വേണ്ടി ഒരു ജീവിതകാലം മുഴുവന്‍ കാത്തിരിക്കാന്‍ അത്‌ലറ്റുകള്‍ തയ്യാറാണ്. സെക്‌സിന് വേണ്ടി ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്ന ആളുകളും ഈ ലോകത്തുണ്ട്.

കാഴ്ചക്കാര്‍

കാഴ്ചക്കാര്‍

മത്സരം കാണാന്‍ എത്തുന്ന കാഴ്ചക്കാരില്‍ എത്ര പേര്‍ക്ക് അതിന്റെ വിശദാംശങ്ങള്‍ അറിയുന്നുണ്ടാകും. ഇത് തന്നെയല്ലേ സെക്‌സിന്റെ കാര്യത്തിലും സംഭവിയ്ക്കുന്നത്.

പുരാതന ഗ്രീസ്

പുരാതന ഗ്രീസ്

പുരാതന ഗ്രീസില്‍ അല്ലേ ഒളിംപിക്‌സിന്റെ തുടക്കം. അവര്‍ സെക്‌സിന്റെ കാര്യത്തിലും മിടുക്കരായിരുന്നില്ലേ. സ്വവര്‍ഗ്ഗ പ്രണയത്തിന്റെ കാര്യത്തില്‍ അവരോളം തുറന്ന സമീപനക്കാര്‍ ലോകത്ത് വേറെ ഉണ്ടായിരുന്നില്ല.

കാത്തിരിപ്പ്

കാത്തിരിപ്പ്

ഒരു ഒളിംപിക്‌സ് കഴിഞ്ഞാല്‍ അടുത്തതിന് നാല് വര്‍ഷം കാത്തിരിയ്ക്കണം. അത്രയൊന്നും വേണ്ടെങ്കിലും സെക്‌സിലും കാത്തിരിപ്പ് അത്യാവശ്യമല്ലേ.

ആരും ഇഷ്ടപ്പെടും

ആരും ഇഷ്ടപ്പെടും

ഉസൈന്‍ ബോള്‍ട്ടിനേയും മൈക്കല്‍ ഫെല്‍പ്‌സിനേയും ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകുമോ? അതുപോലെ തന്നെ മിയ ഖലീഫയേയും ജോണിയേയും ഇഷ്ടപ്പെടുന്നില്ലേ ആളുകള്‍. മികച്ച പ്രകടനം തന്നെയല്ലേ ഇവിടേയും മാനകം.

മാറിവരട്ടെ

മാറിവരട്ടെ

ആര്‍ക്കും തോല്‍വിയില്ലാത്ത ഒരു മത്സരമല്ലേ യഥാര്‍ത്ഥ സെക്‌സ്. ഒന്നാമതെത്തുന്ന ആളും രണ്ടാമതെത്തുന്ന ആളും ഒരുപോലെ ജയിക്കുന്ന മത്സരം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സെക്‌സിനെ ഒരു ഒളിംപിക് ഐറ്റമായി ഉള്‍പെടുത്തിക്കൂട?

English summary
If you thought the Olympics were a majestic and solemn exhibition of human achievement, have you ever noticed they're a lot like sex?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X