സെക്സ് ചെയ്യാതെ തന്നെ ലൈംഗിക 'സുഖം' നല്‍കും... അതാണീ സുന്ദരി; 'ഇന്റിമേറ്റ് കോച്ച്' വലേരീ ബാബെര്‍
അമേരിക്കയിലെ ലോസ് ആഞ്ജലീസിലാണ് ഇപ്പോള്‍ വലേറീ ബാബെര്‍ ഉള്ളത്. ഫോര്‍ബ്സ് മാഗസിനില്‍ ഇവരുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചു
ലോസ് ആഞ്ജലീസ്: സെക്സ് എന്നത് എക്കാലത്തേയും 'ഹോട്ട്' ടോപ്പിക് ആണ്. മനുഷ്യന് ഒരുപക്ഷേ ഏറ്റവും അധികം ആകുലപ്പെടുന്നത് പോലും ഇതേച്ചൊല്ലി ആയിരിക്കും.
സെക്സ് ചെയ്യുക എന്നത് മാത്രമല്ല പ്രശ്നം, അതുമായി ബന്ധപ്പെട്ട് ഓരോരുത്തര്‍ക്കും ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. പലതും ആരോടും പറയാതെ മറച്ചുവയ്ക്കും. ഒരുപക്ഷേ അത് വലിയ പ്രശ്നങ്ങളിലേക്കാവും പിന്നീട് നയിക്കുക.
ഇത്തരമൊരു സാഹചര്യത്തിലാണ് 'ഇന്റിമേറ്റ് കോച്ച്' എന്ന ആശയം പ്രസക്തമാകുന്നത്. വാലേരീ ബാബെര്‍ എന്ന സുന്ദരി വില്‍ക്കുന്നത് 'ഇന്റിമസി'യെ ആണ്. ഞെട്ടും ആ വിവരങ്ങള്‍ കേട്ടാല്‍.

വലേറീ ബാബെര്‍ വില്‍ക്കുന്നത് 'ലൈംഗിക സംതൃപ്തി' ആണ്. പക്ഷേ തെറ്റിദ്ധരിക്കണ്ട, സെക്സ് ചെയ്തുകൊണ്ടല്ല വലേറീ ഇത് ചെയ്യുന്നത്.

26 വയസ്സാണ് വലേറീ ബാബെറുടെ പ്രായം. ലോസ് ആഞ്ജലീസിലില് ആണ് ഇപ്പോള്‍ സ്ഥിരതാമസം. ഡേറ്റിഹ് പ്രൊഫൈല്‍ ഡോക്ടര്‍ എന്നാണ് ഇവര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

താന്‍ ഒരു 'ഇന്റിമസി കോച്ച്' ആണെന്നാണ് വലേറീ അവകേശാപ്പെടുന്നത്. വ്യക്തികളുടേയും ദമ്പതിമാരുടേയും ലൈംഗിക പ്രശ്നങ്ങള്‍ പരിഹരിച്ച് അവര്‍ക്ക് സംതൃപ്തമായ ജീവിതം നല്‍കുന്നതാണ് തന്റെ തൊഴില്‍ എന്ന് വലേറീ വ്യക്തമാക്കുന്നു.

വലേറി ബാബെര്‍ ഈ ജോലി തുടങ്ങിയിട്ട് വര്‍ഷം ഏറെയായി. 19-ാം വയസ്സില്‍! ആളുകളോട് സംസാരിച്ച്, അവരോട് ചോദ്യങ്ങള്‍ ചോദിച്ച്, അവരുട െപ്രശ്നങ്ങള് മനസ്സിലാക്കിക്കൊണ്ടായിരുന്നു തുടക്കം.

എല്ലാ തരത്തിലും ഉള്ള ആളുകള്‍ തന്നെ സമീപിക്കുന്നുണ്ടെന്നാണ് വലേറീ പറയുന്നത്. അതില്‍ അവിവാഹതിരുണ്ട്, വിവാഹിതരുണ്ട്, കാമുകീകാമുകന്മാരുണ്ട്, വലിയ ബിസിനസ്സുകാരുണ്ട്, എന്തിന്... അമ്പത് വയസ്സ് പിന്നിട്ടിട്ടും കന്യകമാരായി തുടരുന്നവര്‍ പോലും ഉണ്ടത്രെ.

എന്താണ് വിങ് വുമണ്‍ എന്നത് തന്നെ ചോദ്യമാണ്. പുരുഷന്മാര്ക്ക് സ്ത്രീ സുഹൃത്തുക്കളെ കണ്ടെത്തിക്കൊടുക്കുന്ന ആളെന്ന് വിളിക്കാം. സ്ത്രീകള്‍ക്ക് പങ്കാളികളെ ലഭിക്കാന്‍ സഹായിക്കുന്ന ആളെന്നും വിളിക്കാം. വലേറി ബാബെര്‍ സ്വയം വിശേഷിപ്പിക്കുന്നത് താനൊരു വിങ് വുമണ്‍ ആണെന്നാണ്.

തന്റെ 'ക്ലൈന്റ്സിന്' പറയാനുള്ള എല്ലാ ലൈംഗിക രഹസ്യങ്ങളും വലേറീ കേള്‍ക്കും. എന്നിട്ട് ആവശ്യമായ ഉപദേശവും സഹായങ്ങളും നല്‍കും. ഇത്രയേ ഉള്ളൂ കാര്യങ്ങള്‍.

താന്‍ ഒരിക്കലും ഇടപാടുകാരുമായി സെക്സ് ചെയ്യില്ലെന്ന് വലേറീ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ , ചിലര്‍ അപ്പോഴും പ്രതീക്ഷയോടെ സമീപിക്കാറുണ്ടെന്ന് വലേറീ വ്യക്തമാക്കുന്നു.

ഇമെയില്‍ വഴിയുള്ള ഉപദേശങ്ങള്‍ക്ക് വലേറീ ബാര്‍ബര്‍ ഈടാക്കുന്നത് മണിക്കൂറിന് 50 ഡോളര്‍ ആണ്. സ്കൈപ്പിലോ ഫോണിലോ വഴിയുള്ള ഇപാടുകള്‍ക്ക് മണിക്കൂറിന് 120 ഡോളറാണ് ഫീസ്. ഏതാണ്ട് എണ്ണായിരം രൂപ.

മോക്ക് ഡേറ്റിങ്, വിങ് വുമണ്‍ തുടങ്ങിയ സേവനങ്ങള്‍ ഒന്നര മണിക്കൂറിന്റെ പാക്കേജ് ആണ്. ഇതിന് ഈടാക്കുന്നത് 300 ഡോളറാണ്. മൂന്ന് മണിക്കൂറിന്റെ പാക്കേജിന് 500 ഡോളറും. ഏതാണ്ട് 33,000 രൂപ. വലേറി ബാബെറുമായി സൂസന്ന ബ്രെസ്ലി നടത്തിയ അഭിമുഖം ഫോര്‍ബ്സ് മാഗസിന്റെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചതിരെ അധികരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications