മകളെ പീഡിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ അച്ഛന് അയച്ച് പണംതട്ടാന്‍ ശ്രമിച്ച ടെക്കി കഴക്കൂട്ടത്ത് പിടിയില്‍
കഴക്കൂട്ടം: പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം, പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് പാറക്കൂട്ടം ഒഴുക്കുപ്പാറ വടക്കേതില്‍ ആരോമല്‍ (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന് വാട്ട്‌സ് ആപിലൂടെ ആരോമല്‍ അയച്ചുകൊടുത്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കാതിരിയ്ക്കാന്‍ ഒന്നരക്കോടി രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആരോമല്‍.

പ്രണയം നടിച്ചാണ് ആരോമല്‍ പെണ്‍കുട്ടിയെ വശത്താക്കിയത്. തുടര്‍ന്നാണ് പീഡിപ്പിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. തൃശൂര്‍ അസിസസ്റ്റന്റ് കമ്മീഷണര്‍ കെപി ജോസ്, അജിത്, സതീഷ് പുതുശ്ശേരി, സിപിഒമാരായ ജോഷ്, സാജ്, സിബു, ബിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കഴക്കൂട്ടത്ത് നിന്ന് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications