കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ ടാര്‍ഗറ്റ് ഏറ്റു, ഒറ്റക്കെട്ടായി കോണ്‍ഗ്രസ്, ജി23യും ഒപ്പം, ലക്ഷ്യം യുപി മാത്രമല്ല....

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധി മിഷന്‍ യുപി പുതിയൊരു ഘട്ടത്തിലേക്ക്. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള തിരിച്ചുവരവും ഐക്യപ്പെടലുമാണ് ലഖിംപൂര്‍ ഖേരിയിലൂടെ സാധ്യമായിരിക്കുന്നത്. നേതാക്കളെല്ലാം പിണക്കം മറന്ന് ഗാന്ധി കുടുംബത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി കോണ്‍ഗ്രസില്‍ കാണാതിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ആര്യന് ജാമ്യമില്ല, മനസ്സ് തകര്‍ന്ന് ഷാരൂഖ്, ആര്‍തര്‍ റോഡിലേക്ക് തുടരെ ഫോണ്‍ കോള്‍, ആവശ്യം ഇങ്ങനെആര്യന് ജാമ്യമില്ല, മനസ്സ് തകര്‍ന്ന് ഷാരൂഖ്, ആര്‍തര്‍ റോഡിലേക്ക് തുടരെ ഫോണ്‍ കോള്‍, ആവശ്യം ഇങ്ങനെ

എന്നാല്‍ യുപി മാത്രം ലക്ഷ്യമിട്ടുള്ള കാര്യങ്ങളല്ല ഇപ്പോള്‍ യുപിയില്‍ നടന്നിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കുള്ള പ്ലാനിന്റെ ആദ്യ ഘട്ടം മാത്രമാണ് ഇപ്പോള്‍ കണ്ടതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ ഐക്യത്തിനുള്ള സൂചനകളും യുപിയില്‍ നിന്ന് ലഭിക്കുന്നുണ്ട്.

1

കോണ്‍ഗ്രസ് യുപിയില്‍ ബിജെപിയെ അട്ടിമറിക്കാമെന്ന അതിമോഹത്തില്‍ ഒന്നുമല്ല. പക്ഷേ ബിജെപിയുടെ വഴി അടയ്ക്കാനുള്ള മാര്‍ഗങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. 50 സീറ്റ് വരെ ബിജെപിയുടെ കോട്ടകളില്‍ നിന്ന് നേടാനായാല്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി യോഗിക്കുണ്ടാവും. എസ്പി ഉറപ്പായും വന്‍ നേട്ടമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. പ്രിയങ്കയുടെ സ്വീകാര്യത വര്‍ധിച്ചതാണ് മറ്റൊരു കാര്യം. മായാവതിക്കും അഖിലേഷിനും മുകളിലേക്ക് അവരുടെ ഇമേജ് വളര്‍ന്നു. ബിഎസ്പിയേക്കാള്‍ മുന്നില്‍ ഇത്തവണ കോണ്‍ഗ്രസ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ലഖിംപുരി അതിന് വഴിയൊരുക്കും. പശ്ചിമ യുപിയില്‍ കോണ്‍ഗ്രസ് വലിയ കക്ഷിയാവാന്‍ വരെ സാധ്യത നിലനില്‍ക്കുന്നുണ്ട്.

2

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പ്രിയങ്കയില്ല. എന്നാല്‍ സഖ്യ രൂപീകരണം, പ്രചാരണം എന്നിവ പ്രിയങ്കയ്ക്കുള്ളതാണ്. താഴേത്തട്ടില്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഇതിനെ സജീവമാക്കാന്‍ ജയില്‍വാസം അടക്കമുള്ളവയിലൂടെ അവര്‍ക്ക് സാധിച്ചു. നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സജ്ജമായി വരുന്നുണ്ട്. മൂന്ന് വര്‍ഷത്തേക്കുള്ള പ്ലാനാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്. ഈ കാലഘട്ടത്തിനുള്ളില്‍ ബിജെപിയെ വീഴ്ത്താനാവുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറും. 2024ല്‍ നരേന്ദ്ര മോദി വീഴ്ത്തണമെങ്കില്‍ യുപി വീഴണം. അഖിലേഷും മായാവതിയും വിചാരിച്ചിട്ട് നടക്കാത്തത് ഇപ്പോഴത്തെ രാഷ്ട്രീയ തിരിച്ചുവരവിലൂടെ പ്രിയങ്ക സാധ്യമാക്കി കൊടുക്കും.

3

യുപിയില്‍ 25 സീറ്റ് എന്നതാണ് പ്രിയങ്കയുടെ ടാര്‍ഗറ്റ്. 80 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് ഇത്രയും സീറ്റ് പിടിച്ചാല്‍ ബിജെപിയെ തടഞ്ഞ് നിര്‍ത്താം. സമാജ് വാദിയും ബിഎസ്പിയും ചേര്‍ന്ന് ഇതില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും വേണം. നേരത്തെ കോണ്‍ഗ്രസിന് ഇല്ലാതിരുന്നത് വിശ്വാസ്യതയാണ്. പ്രിയങ്കയുടെ ഒറ്റ ഇടപെടലിലൂടെ അത് നേടിയെടുത്തിരിക്കുകയാണ്. ജാതി വോട്ടുകളാണ് അടുത്ത ലക്ഷ്യം. ജാതി വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള സഖ്യ രൂപീകരണം യുപിയില്‍ ആവശ്യമാണ്. ഇതിന് പ്രിയങ്ക മുന്‍കൈയ്യെടുക്കേണ്ടി വരും. പ്രിയങ്കയുടെ അറസ്റ്റോടെ പാര്‍ട്ടി ഒറ്റക്കെട്ടായിരിക്കുകയാണ്. ജി23 നേതാക്കള്‍ അടക്കം രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും അഭിനന്ദിച്ചു.

4

കപില്‍ സിബല്‍, ആനന്ദ് ശര്‍മ എന്നിവര്‍ പെട്ടെന്ന് തന്നെ രംഗത്ത് വന്നു. പഞ്ചാബില്‍ നിന്ന് ചരണ്‍ജിത്ത് സിംഗ് ചന്നിയും, നവജ്യോത് സിംഗ് സിദ്ദുവും പരസ്പരമുള്ള പോര് മറന്ന് പ്രിയങ്കയ്ക്ക് വേണ്ടി ഒന്നായി. ഭൂപേഷ് ബാഗല്‍ സമരത്തിന്റെ മുന്‍നിര പോരാളിയായി. അടുത്ത ഘട്ടം പതിയ അധ്യക്ഷന്‍ വരുന്നതാണ്. രാഹുലിനെ ഇതിനായി നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി പ്രിയങ്ക അധ്യക്ഷയാവുമെന്നാണ് റിപ്പോര്‍ട്ട്. യുപിയില്‍ അപ്രതീക്ഷിത നേട്ടം കോണ്‍ഗ്രസുണ്ടാക്കിയാല്‍ പ്രിയങ്ക അധ്യക്ഷയാവുമെന്ന് ഉറപ്പാണ്. പ്രിയങ്കയും രാഹുലും തനിച്ച് പടവെട്ടുന്നത് തല്‍ക്കാലത്തേക്ക് അവസാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് കാത്തിരുന്നതും ഈ അണികളെയാണ്.

5

പ്രിയങ്ക-മായാവതി-അഖിലേഷ് സഖ്യം അനൗദ്യോഗികമായി ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി എന്നിവര്‍ പയറ്റിയ ഫോര്‍മുലയാണ് ഇവര്‍ മൂന്ന് പേരും പയറ്റുന്നത്. വാരണാസിയില്‍ നിന്നാണ് പ്രിയങ്ക തുടങ്ങിയത്. നേരെ പോയത് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക്. ഇവിടെ പൂജകള്‍ നടത്തി. ദുര്‍ഗകുണ്ഡിലെ കൂശ്മാണ്ഡ ക്ഷേത്രത്തിലും പ്രിയങ്ക എത്തി. കോണ്‍ഗ്രസ് ഹിന്ദുത്വ മോഡിലേക്കാണ് മാറിയിരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മൃദുഹിന്ദുത്വം പയറ്റിയിരുന്നു. വേറൊന്നുമല്ല, ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി, ആ വോട്ടുബാങ്ക് പൊളിക്കാനാണ് പ്ലാന്‍.

6

മായാവതി അയോധ്യ-മഥുര-കാശി ക്ഷേത്രങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ബ്രാഹ്മണ സമ്മേളനം വരെ മായാവതി നടത്തിരുന്നു. യുപിയിലെ സകല ക്ഷേത്രങ്ങളിലും അഖിലേഷ് യാദവ് വിടാതെ എത്തുന്നുണ്ട്. മാഗ മേളയില്‍ പ്രയാഗ് രാജിലും അഖിലേഷ് എത്തി. മിര്‍സാപൂര്‍ വിന്ധ്യവ്യാസിനി ദേവിക്ക് പൂജകളും, ചിത്രകൂട ക്ഷേത്രത്തിലെ പൂജയും അഖിലേഷിനെ ദളിത് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ കുടുംബാംഗങ്ങളെ മുഴുവന്‍ അയോധ്യയിലേക്ക് കൊണ്ടുവരുമെന്ന് അഖിലേഷ് പ്രഖ്യാപിച്ചു. ഇറ്റാവയിലെ സെയ്ഫായിയില്‍ 51 അംഗ നീളമുള്ള കൃഷ്ണ പ്രതിമയാണ് അഖിലേഷ് സ്ഥാപിച്ചത്. ഒപ്പം പരശുരാമന്റെ പ്രതിമയും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

7

ബിജെപിയുടെ രാഷ്ട്രീയത്തെ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് അടിത്തട്ടില്‍ നിന്ന് പൊളിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ഇതിന് കാരണം മമതയും അരവിന്ദ് കെജ്രിവാളുമാണ്. മുസ്ലീം അനുതാപമുള്ള പാര്‍ട്ടികളാണെന്ന ഇമേജ് ഇവര്‍ ഉപേക്ഷിക്കേണ്ടതുണ്ട്. അതാണ് ഇപ്പോള്‍ കാണുന്നത്. ഇവര്‍ സംസാരിക്കുന്നത് ബ്രാഹ്മണരെയും രാമക്ഷേത്രത്തെയും കുറിച്ചാണ്. അയോധ്യ 2022ല്‍ വലിയ പ്രചാരണമാക്കുമെന്ന് പ്രതിപക്ഷത്തിന് അറിയാം. ഇവിടെ രാമക്ഷേത്രം നിര്‍മിക്കുന്നത് എല്ലാ പാര്‍ട്ടികളുടെയും അജണ്ടയായി മാറിയിരിക്കുകയാണ്. ബിജെപിയാണ് രാമക്ഷേത്രം സാധ്യമാക്കിയതെന്നാണ് യോഗിയുടെ അവകാശവാദം. കോണ്‍ഗ്രസ് ഈ രീതി നേരത്തെ വിജയിപ്പിച്ചതാണ്.

8

2018ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മൃദു ഹിന്ദുത്വമായിരുന്നു കോണ്‍ഗ്രസ് പയറ്റിയത്. മൂന്നിടത്തും ദീര്‍ഘകാലത്തെ തിരിച്ചടികള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധിക്ക് ശേഷം പ്രിയങ്കയും ഈ ഫോര്‍മുല പയറ്റുകയാണ്. ബംഗാളിലും ദില്ലിയിലും കടുത്ത ഹിന്ദുത്വമാണ് ബിജെപി പയറ്റിയത്. ജയ് ശ്രീറാമാണ് മമതയ്‌ക്കെതിരെയുള്ള പോര്‍മുഖമായി ബിജെപി ഉയര്‍ത്തിയത്. മമത അതേ രീതിയില്‍ തന്നെ തിരിച്ചടിച്ചു. ദുര്‍ഗ പൂജ അടക്കമുള്ള പ്രചാരണത്തിന്റെ ഭാഗമായി. ബിജെപിയുടെ പൊടിപോലും ഇതോടെ ബംഗാളിലുണ്ടായിരുന്നില്ല. മമതയുടെ ജയഫോര്‍മുലയാണ് പ്രിയങ്ക അടക്കമുള്ളവര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് നേരത്തെ കെജ്രിവാളും വിജയിപ്പിച്ചതാണ്. ഹനുമാന്‍ ക്ഷേത്ര സന്ദര്‍ശനമായിരുന്നു ഇത്. പക്ഷേ ഇത് ചെറിയ രീതിയിലായിരുന്നു. യുപി പോലുള്ള വിശാലമായ ഇടത്ത് വിജയിക്കാന്‍ മമതയുടെ ഫോര്‍മുലയാണ് പ്രതിപക്ഷ സ്വീകരിക്കുന്നത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

സാമന്തയുമായി പ്രണയത്തിലാണോ? കുടുംബം തകര്‍ത്തോ? നാഗചൈതന്യക്ക് എല്ലാം അറിയാമെന്ന് സ്റ്റൈലിസ്റ്റ്സാമന്തയുമായി പ്രണയത്തിലാണോ? കുടുംബം തകര്‍ത്തോ? നാഗചൈതന്യക്ക് എല്ലാം അറിയാമെന്ന് സ്റ്റൈലിസ്റ്റ്

English summary
priyanka gandhi found new formula to weaken bjp in uttar pradesh, opposition also going same way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X