Get Updates
Get notified of breaking news, exclusive insights, and must-see stories!

'നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് മുന്നണിപ്പടയാളികളാകാം'; പരിഹാസം

വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്‌നം.

joy mathew

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് മേല്‍ നികുതിഭാരം ചുമത്തുന്ന ബജറ്റാണിതെന്നാണ് പൊതുവെ ഉയര്‍ന്ന വിമര്‍ശനം. വാഹന നികുതി, ഇന്ധന സെസ് ചാര്‍ജ് എന്നിങ്ങനെയുള്ള പുതിയ തീരുമാനങ്ങള്‍ പാവപ്പെട്ടവരുടെ ബജറ്റ് താളം തെറ്റിക്കുമെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരെ ശക്തമായി രംഗത്തെത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം പ്രേക്ഷോഭം സംഘടിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

പരോക്ഷമായ വിമര്‍ശനം

പരോക്ഷമായ വിമര്‍ശനം

സിനിമ- സാമൂഹ്യ രംഗത്തുള്ളവരുടെ ബജറ്റിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാനത്ത പുതിയ നികുതി തീരുമാനങ്ങള്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

പരിഹാസം

പരിഹാസം

ഒരു പരിഹാസ രൂപേണയാണ് ജോയ് മാത്യു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്നം. അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്....

ചുകപ്പന്‍ സോഷ്യലിസം

ചുകപ്പന്‍ സോഷ്യലിസം

വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്‌നം.

ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍

ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍

അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി ആഞ്ഞടിക്കാം ട്ടെ ട്ടെ ട്ടെ ........ ( അടികിട്ടിയോടുന്ന മുതലാളിത്തത്തിന്റെ നിലവിളി ബാക്ക് ഗ്രൗണ്ടില്‍ )- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയും

ഹരീഷ് പേരടിയും

അതേസമയം, ജോയ് മാത്യു പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതാദായമായല്ല ജോയ് മാത്യു ഇത്തരം സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നത്. ഇതിന് മുമ്പ് പല വിഷയങ്ങളിലും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അതേസമയം, ജോയ് മാത്യുവിനെ കൂടാതെ നടന്‍ ഹരീഷ് പേരടിയും അമിത നികുതിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

1000 രൂപ വിലയുള്ള ഓള്‍ഡ് മങ്ക്

1000 രൂപ വിലയുള്ള ഓള്‍ഡ് മങ്ക്

കേരളത്തിലെ അമിതമായ മദ്യവിലയെ കുറിച്ചാണ് ഹരീഷ് പേരടി കുറിപ്പ് പങ്കുവച്ചത്. കേരളത്തില്‍ 1000 രൂപ വിലയുള്ള ഓള്‍ഡ് മങ്ക് മദ്യത്തിന് രാജസ്ഥാനില്‍ 455 രൂപ മാത്രമാണ് വിലയെന്നാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കേരളം കൊള്ളസംഘത്തിന്റെ നാടാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+