Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടെ നിന്ന് ഒരു ജീവിതം കിട്ടുമെന്ന് വിചാരിച്ചാണ് എല്ലാം സഹിക്കുന്നത്; പൊട്ടിക്കരഞ്ഞ് സായ്

മത്സരാർഥികൾ തീരുമാനിച്ച് ടാസ്ക് പൂർത്തികരിച്ചെങ്കിലും പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന പലരും ഇപ്പോൾ ശത്രുക്കളാണ്

ബിഗ്ബോസ് മലയാളം മൂന്നാം സീസണിലെ ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് വീടിനുള്ളിൽ പല വലിയ വിവാദങ്ങൾക്കുമാണ് തുടക്കമിട്ടിരിക്കുന്നത്. നാട്ടുകൂട്ടം എന്ന ടാസ്ക് പുരോഗമിക്കുന്നതിനിടെ പല തവണ മത്സരാർഥികൾ കൊമ്പുകോർക്കുകയും പലപ്പോഴും കയ്യാങ്കളിയിലേക്ക് പോവുകയും ചെയ്തു. ഏറ്റവും ഒടുവിൽ സായ് വിഷ്ണുവിന്റെ വിചാരണയ്ക്ക്ടയിലും ഇത് ആവർത്തിച്ചു. മത്സരാർഥികൾ തീരുമാനിച്ച് ടാസ്ക് പൂർത്തികരിച്ചെങ്കിലും പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന പലരും ഇപ്പോൾ ശത്രുക്കളാണ്.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

ചെരുപ്പെറിഞ്ഞ് റംസാൻ

ചെരുപ്പെറിഞ്ഞ് റംസാൻ

സായിയെ വിചാരണ ചെയ്യുന്നതിനിടയിലാണ് പ്രകോപനപരവും ഒരാളെ അവഹേളിക്കുന്നതുമായ പ്രവർത്തി റംസാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സായിക്കെതിരെ റംസാൻ ചെരുപ്പെറിഞ്ഞത് മറ്റ് പല മത്സരാർഥികളും നേർക്കുന്നേർ വരുന്നതിനും കാരണമായി. നാട്ടുകൂട്ടം ടാസ്ക്കിനിടെ സായ്ക്കെതിരെ രൂക്ഷമായ ആരോപണമായിരുന്നു റംസാൻ ഉന്നയിച്ചത്. തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് അതേനായണയത്തിൽ തന്നെ സായിയും മറുപടി കൊടുത്തു. ഇതിനിടയിലാണ് റംസാൻ ചെരുപ്പെടുത്ത് എറിഞ്ഞത്.

എല്ലാം സഹിക്കുകയാണ്

എല്ലാം സഹിക്കുകയാണ്

പിന്നീട് കൺഷെഷൻ റൂമിൽ എത്തിയത് സായ് വിഷ്ണു ആയിരുന്നു. തന്നെ ചെരുപ്പ് കൊണ്ട് എറിഞ്ഞതിനെ കുറിച്ചായിരുന്നു സായ് സംസാരിച്ച്. നിറ കണ്ണുകളോടെയാണ് സായ് സംസാരിച്ചത്. താനിക്ക് ആരുടേയും ചെരുപ്പേറ് കൊള്ളേണ്ട ആവശ്യമില്ലെന്നും വളരെ മോശമായിട്ടാണ് റംസാൻ പെരുമാറിയതെന്നു സായ് പറഞ്ഞു. റംസാൻ ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ താൻ ടാസ്ക്കിൽ പറയണമെന്ന് വിചാരിച്ചില്ലെന്നും പുറത്ത് പോകുമ്പോൾ പറയാനിരുന്നതാണെന്നും സായ് പറഞ്ഞു. ഒരു ജീവിതത്തിന് വേണ്ടിയാണ് ഈ ഷോയിൽ എത്തിയതെന്ന് പറഞ്ഞ് സായ് പൊട്ടിക്കരയുകയായിരുന്നു. പിന്നീട് ബിഗ് ബോസ് സായിയെ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. സായ് സ്വപ്നം കാണുന്നവരുടെ സീസൺ ആണ് ഇത്. അതിൽ ഒരാളാണ് നിങ്ങൾ. നന്നായി കളിക്കുക എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

നേർക്കുന്നേർ

നേർക്കുന്നേർ

ഇതിന് ശേഷവും ഇരുവരും തമ്മിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. ടാസ്ക്കിനിടയിൽ റംസാൻ പെണ്ണിനെ ഒരു ശരീരമായി മാത്രമാണ് കണുന്നത് എന്ന് സായ് പറഞ്ഞതാണ് രാത്രിയിലെ മീറ്റിങ്ങൽ റംസാൻ ഉയർത്തികാട്ടിയത്. അത് പിൻവലിക്കണമെന്നും എല്ലാരുടെയും മുന്നിൽവച്ച് മാപ്പ് പറയണമെന്നും റംസാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് പറഞ്ഞ സായ് കമന്റണിക്കുന്ന കാര്യത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നും വ്യക്തമാക്കി.

സായ്‌ക്കൊപ്പം പ്രേക്ഷകർ

സായ്‌ക്കൊപ്പം പ്രേക്ഷകർ

സായ് റംസാൻ പ്രശ്നം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. റംസാനെതിരെ രൂക്ഷ വിമർശനമാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്. ചെരുപ്പറിഞ്ഞ സംഭവത്തിൽ റംസാനെ പുറത്താക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. റംസാനെതിരെ രൂക്ഷ വിമർശനം ഉയരുമ്പോൾ സായിയ്ക്ക് പിന്തുണ കൂടുകയാണ്. അവസാനം വരെ കൂടെ നിൽക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.

റംസാനെ പ്രതിരോധിക്കാൻ നോബി

റംസാനെ പ്രതിരോധിക്കാൻ നോബി

റംസാൻ എറിഞ്ഞതല്ലെന്നും കാൽ വിയർത്തപ്പോൾ ഊരി എറിഞ്ഞതാണെന്നും നോബി വാദിച്ചു. ഇതിന്റെ പേരിൽ കിടിലൻ ഫിറോസും മണിക്കുട്ടനും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ചെരിപ്പൂരിയത് ന്യായീകരിക്കാന്‍ പറ്റുന്ന കാര്യമല്ലെന്ന് റംസാനെതിരെ എല്ലാവരും പറഞ്ഞു. ഒടുവിൽ റംസാൻ മാപ്പ് പറയുകയായിരുന്നു.ഈ സംഭവത്തിന് പിന്നാലെ ബിഗ് ബോസ് എല്ലാവരേയും വിളിപ്പിച്ചു. നല്ല രീതിയില്‍ ഈ ടാസ്‌ക്ക് മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയുമെങ്കില്‍ സമയം ബാക്കിയുണ്ട്. അല്ലെങ്കില്‍ ഇത് ഇവിടെ അവസാനിപ്പിക്കാമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. എല്ലാവരുമായി കൂടി ആലോചിച്ച ശേഷം ടാസ്ക്ക് പൂർത്തിയാക്കാമെന്ന് ക്യാപ്റ്റനായ അഡോണി ബിഗ് ബോസിനോട് പറയുകയായിരുന്നു.

ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Fukru talking about the cyber attacks he is facing | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+