Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന് യു ട്യൂബിന്റെ 'സില്‍വര്‍ ബട്ടണ്‍'! ഇത് പതിയ റെക്കോര്‍ഡ്... പക്ഷേ, എല്ലാത്തിലും മുന്നിലല്ല

തിരുവനന്തപുരം: സിപിഎം അധികാരത്തിലുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ത്രിപുരയിലും പശ്ചിമ ബംഗാളിലും എല്ലാം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍, തുടര്‍ഭരണം നേടി റെക്കോര്‍ഡ് ഇട്ട സംസ്ഥാനമാണ് കേരളം. കേഡര്‍ സംവിധാനത്തില്‍ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും കേരളത്തിലെ സിപിഎം ഏറെ മുന്നിലാണ്.

ഇപ്പോള്‍ കേരളത്തിലെ സിപിഎമ്മിന് മറ്റൊരു ബഹുമതി കൂടി ലഭിച്ചിരിക്കുകയാണ്. യൂട്യൂബിന്റെ 'സില്‍വര്‍ ബട്ടണ്‍' ആണ് പാര്‍ട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ഇത്തരമൊരു നേട്ടം.

1

യൂട്യൂബിന്റെ സില്‍വര്‍ ബട്ടണ്‍ ലഭിച്ച കാര്യം സിപിഎം അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് അറിയിച്ചിരിക്കുന്നത്. ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ സില്‍വര്‍ ബട്ടണ്‍ പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രവും സിപിഐഎം കേരള എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. സില്‍വര്‍ ബട്ടണ്‍ കിട്ടിയ കാര്യം പോസ്റ്റ് ചെയ്യുമ്പോള്‍ 112,00 സബ്‌സ്‌ക്രൈബര്‍മാരാണ് സിപിഎമ്മിന്റെ യൂട്യൂബ് ചാനലിന് ഉണ്ടായിരുന്നത്. ഈ വാര്‍ത്ത തയ്യാറാക്കുമ്പോഴേക്കും അത് 116,000 കവിഞ്ഞിട്ടുണ്ട്.

2

നാലര വര്‍ഷം മുമ്പാണ് കേരളത്തിലെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. കൃത്യമായി പറഞ്ഞാല്‍ 2017 മാര്‍ച്ച് 14 ന്. സിപിഎമ്മിന്റെ രാഷ്ട്രീയം മാത്രം പറഞ്ഞുകൊണ്ടാണ് ഈ കാലഘട്ടത്തിനുള്ളില്‍ അവര്‍ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഒരു ലക്ഷം കടത്തിയിരിക്കുന്നത്. ഇതിനെ ഒരു ചെറിയ നേട്ടമായി കണ്ടുകൂട. ഭൂരിപക്ഷം പേരും വിനോദത്തിന് മാത്രം യൂട്യൂബ് പോലുള്ളവ ഉപയോഗിക്കുന്ന കാലത്ത് രാഷ്ട്രീയം പറഞ്ഞ് സബ്‌സ്‌ക്രൈബര്‍മാരെ പിടിച്ചു നിര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.

3

കേരളത്തില്‍ സിപിഎമ്മിന് അഞ്ച് ലക്ഷത്തിലേറെ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ട് എന്നാണ് കണക്കുകള്‍. 2019 ല്‍ ഔട്ട് ലുക്ക് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ അങ്ങനെയാണ് പറയുന്നത്. ഈ കണക്ക് വച്ച് നോക്കുമ്പോള്‍ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം അല്‍പം കുറവാണോ എന്ന് സംശയം തോന്നിയേക്കാം. എന്നാല്‍ സിപിഎമ്മിന്റെ പ്രാഥമികാംഗത്വമുള്ള ബഹുഭൂരിപക്ഷം പേരും സാധാരണക്കാരില്‍ സാധാരണക്കാരാണ്. അതുകൊണ്ട് കൂടിയാകാം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിന്റെ അഞ്ചില്‍ ഒന്നായി നില്‍ക്കുന്നത്.

4

നാലര വര്‍ഷം കൊണ്ട് പാര്‍ട്ടി യൂട്യൂബ് ചാലിലെ ആകെ വ്യൂസിന്റെ എണ്ണം 3,212,249 മാത്രമാണ് എന്നതും ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. മൊത്തം 739 വീഡിയോകളില്‍ നിന്നാണ് ഇത്രയും കാഴ്ചകള്‍.അടുത്തിടെയായി ഏറ്റവും അധികം അപ്ലോഡ് ചെയ്തിട്ടുള്ളത് സിപിഎം നേതാക്കളുടെ നിയമസഭാ പ്രസംഗങ്ങള്‍ ആണ്. അത്തരം വീഡിയോകള്‍ക്ക് വളരെ കുറച്ച് കാഴ്ചക്കാര്‍ മാത്രമേ ഉള്ളൂ എന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നടത്തിയ പ്രസംഗം ആകെ 584 തവണ മാത്രമാണ് കണ്ടിട്ടുള്ളത്. ഇത്തരം വീഡിയോകളുടെ അതിപ്രസരം ആയിരിക്കാം മൊത്തത്തിലുള്ള കാഴ്ചകളുടെ എണ്ണം കുറച്ചിട്ടുണ്ടാവുക.

5

എന്നാല്‍ എം സ്വരാജിന്റെ വീഡിയോകളുടെ കാര്യം അങ്ങനെയല്ല. മിനിമം ഗ്യാരണ്ടി അവകാശപ്പെടാം സ്വരാജിന്റെ ചിത്രമുള്ള ഒരു തമ്പ് നെയിലിന് പോലും. 'തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം' എന്ന പേരില്‍ സിപിഎം യൂട്യൂബ് ചാനലില്‍ എം സ്വരാജ് ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഒരുപാട് കാഴ്ചക്കാര്‍ ഉള്ള പരിപാടിയാണിത്. അതുപോലെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനങ്ങളും. ടെലിവിഷന്‍ ചാനലുകളും ഫേസ്ബുക്ക് പേജുകളും എല്ലാം തത്സമയ സംപ്രേഷണം നല്‍കുന്ന ഈ വാര്‍ത്താ സമ്മേളനങ്ങള്‍ പതിനായിരിക്കണക്കിന് പേരാണ് പാര്‍ട്ടിയുടെ യൂട്യൂബ് ചാനല്‍ വഴിയും ലൈവ് ആയി കാണുന്നത്.

6

ഇനി എന്താണ് യൂട്യൂബിന്റെ ഈ സില്‍വര്‍ ബട്ടണ്‍ എന്നൊന്ന് നോക്കാം. ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലുകള്‍ക്ക് യൂട്യൂബ് നല്‍കുന്ന ഒരു അംഗീകാരമാണിത്. സില്‍വര്‍ ബട്ടണ്‍ കഴിഞ്ഞാല്‍ പിന്നെയുള്ളത് 'ഗോള്‍ഡ് ബട്ടണ്‍' ആണ്. പത്ത് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളവര്‍ക്കാണ് ഇത് നല്‍കുന്നത്. ഒരു കോടി സബ്‌സ്‌ക്രബേഴ്‌സ് ഉള്ള ചാനലുകള്‍ക്ക് നല്‍കുന്നത് 'ഡയമണ്ട് ബട്ടണ്‍' ആണ്. അഞ്ച് കോടിയില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളവര്‍ക്ക് നല്‍കുന്നത് 'കസ്റ്റം ക്രിയേറ്റര്‍ ബട്ടണ്‍' ആണ്. ആയിരത്തില്‍ താഴെ ആണ് സബ്‌സ്‌ക്രൈബര്‍മാരെങ്കില്‍ ഗ്രാഫൈറ്റും, ആയിരത്തിനും പതിനായിരത്തിനും ഇടയിലാണെങ്കില്‍ ഓപ്പലും പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലെങ്കില്‍ ബ്രോണ്‍സും ബട്ടണുകള്‍ ലഭിക്കും.

7

രാഷ്ട്രീയ പാര്‍ട്ടികളെ പരിഗണിച്ചാല്‍ യൂട്യൂബില്‍ സിപിഎമ്മിന്റെ അപ്രമാദിത്തം തന്നെ ആണെന്ന് പറയേണ്ടിവരും. കേരളത്തിലെ കോണ്‍ഗ്രസിനും ബിജെപിയ്ക്കും എല്ലാം ഔദ്യോഗിക യൂട്യൂബ് ചാനലുകള്‍ ഉണ്ട്. പക്ഷേ, സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ സിപിഎമ്മിന്റെ നാലയലത്ത് എത്തില്ലെന്ന് മാത്രം. കെപിസിസിയുടെ ഔദ്യോഗിക ചാനലിന് ആകെ ഉള്ളത് 4,810 സബ്‌സ്‌ക്രൈബര്‍മാരാണ്. 2013 ഒക്ടോബര്‍ 18 ന് തുടങ്ങിയിയിട്ടുണ്ട് ഈ ചാനല്‍. ഇതുവരെ 688 വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടും ഉണ്ട്. മൊത്തം വ്യൂസിന്റെ എണ്ണം മുപ്പത് ലക്ഷമാണ്.

8

സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ മെച്ചമാണ് ബിജെപിയുടെ യൂട്യൂബ് ചാനല്‍. 19,300 ല്‍ പരം ആളുകള്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. 2014, ഫെബ്രുവരി 15 ന് ആയിരുന്നു ഈ ചാനലിന് തുടക്കം കുറിച്ചത്. ഏഴര വര്‍ഷം കൊണ്ട് ആകെയുള്ള വ്യൂസിന്റെ എണ്ണം വെറും 13.6 ലക്ഷം മാത്രം. അക്കാര്യത്തില്‍ കെപിസിസിയുടെ യൂട്യൂബ് ചാനല്‍ ആണ് ഭേദം എന്ന് പറയാം.

Recommended Video

cmsvideo
    New lockdown guidelines to kerala
    9

    ഇനി ഫേസ്ബുക്കിലെ ലൈക്കുകളുടെ എണ്ണം കൂടി ഒന്ന് പരിശോധിക്കാം. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത് ബിജെപിയാണ്. ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജിന് ആകെയുള്ളത് 6.79 ലക്ഷം ലൈക്കുകളാണ്. 7.27 ലക്ഷം ഫോളോവേഴ്‌സും ഉണ്ട്. രണ്ടാം സ്ഥാനം സിപിഎമ്മിനാണ് - 6.20 ലൈക്കുകളും 7.09 ലക്ഷം ഫോളോവേഴ്‌സും. ഫേസ്ബുക്കിന്റെ കാര്യത്തിലും കെപിസിസി ഏറെ പിറകിലാണ്. ആകെയുള്ളത് 2.90 ലക്ഷം ലൈക്കുകളും 3.12 ലക്ഷം ഫോളോവേഴ്‌സും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+