Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ സനുഷയുടെ ചിത്രം ഡിലീറ്റ് ചെയ്ത് ഇൻസ്റ്റാഗ്രാം; ആ ചിത്രം ഇതാണ് 'വിത്ത് മറുപടി'

ബാലതാരമായി വന്ന് നായികയായി വളര്‍ന്ന താരമാണ് സനുഷ സന്തോഷ്. കെകെ രാജീവിന്റെ സീരിയലിലൂടെ ആയിരുന്നു സനുഷ പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് ബാലതാരമെന്ന നിലയില്‍ സിനിമകളിലും പേരെടുത്തു.

ഇപ്പോള്‍ സനുഷയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചെറിയ കുട്ടിയായിരുന്നപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണത്. ആ ചിത്രത്തില്‍ ചെറിയ എഡിറ്റിങ് ഒക്കെ സനുഷ നടത്തിയിട്ടുണ്ട്. ആ എഡിറ്റിങ്ങിന് പിന്നില്‍ ഒരു കഥയും ഉണ്ട്...

ദാദാസാഹിബിലെ ചിത്രം

ദാദാസാഹിബിലെ ചിത്രം

മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തിയ ദാദാ സാഹിബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു സനുഷയുടെ സിനിമയിലെ അരങ്ങേറ്റം. ആ സിനിമയുടെ സെറ്റില്‍ വച്ച് മമ്മൂട്ടിയ്‌ക്കൊപ്പം എടുത്ത ചിത്രം ആണ് സനുഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ തോളിലാണ് സനുഷ ഇരിക്കുന്നത്.

നഗ്നതാ പ്രദര്‍ശനമെന്ന്

നഗ്നതാ പ്രദര്‍ശനമെന്ന്

ചെറിയ കുട്ടിയായ സനുഷ, ഒരു മുണ്ടുമാത്രം ഉടുത്തുകൊണ്ടാണ് മമ്മൂട്ടിയുടെ തോളില്‍ ഇരിക്കുന്നത്. എന്നാല്‍ ഈ ചിത്രം ഇന്‍സ്റ്റാഗ്രാമിന്റെ കമ്യൂണിസ്റ്റി സ്റ്റാന്‍ഡേര്‍ഡിന് വിരുദ്ധമാണത്രെ. കാരണം, കുഞ്ഞുസനുഷ മേല്‍ക്കുപ്പായം ധരിച്ചിട്ടില്ല എന്നത് തന്നെ! അതുകൊണ്ട് അവര്‍ ആ ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Also Read: എടിഎം നിരക്കുകള്‍ മുതല്‍ സിലിണ്ടർ വില വരെ; അറിയണം ഇന്ന് മുതല്‍ നടപ്പിലായ 9 മാറ്റങ്ങള്‍

എഡിറ്റിങ് സിംഹം സനുഷ

എഡിറ്റിങ് സിംഹം സനുഷ

എന്നാല്‍ അതുകൊണ്ടൊന്നും തോറ്റുപിന്‍മാറാന്‍ സനുഷ തയ്യാറായിരുന്നില്ല. ഇന്‍സ്റ്റാഗ്രാമിന് പ്രശ്‌നം തോന്നിയ ഭാഗത്ത് രണ്ട് ചെറിയ പൂക്കള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് സനുഷ ആ ചിത്രം വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. അങ്ങനെ ചെയ്തപ്പോള്‍ ഇന്‍സ്റ്റാഗ്രാമിന് ഒരു പ്രശ്‌നവും തോന്നിയതും ഇല്ല.

Also Read: ഈ എസ്‌ഐപി നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് നേടാം 10 കോടി; മാസം എത്ര രൂപ നിക്ഷേപിക്കണമെന്നറിയേണ്ടേ?

ന്യൂഡിറ്റി മറച്ചിരിക്കുന്നു

ന്യൂഡിറ്റി മറച്ചിരിക്കുന്നു

'എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ പറച്ചിരുന്നു ഇന്‍സ്റ്റാഗ്രാമേ. ഇനീം ഉണ്ടോ ഡിലീറ്റ്. ഇതൊരു കോംപിറ്റീഷന്‍ ആക്കാന്‍ ആണെങ്കില്‍ അങ്ങനെ' എന്നു പറഞ്ഞുകൊണ്ടാണ് സനുഷ എഡിറ്റ് ചെയ്ത ചിത്രം വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഗതി എന്തായാലും ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞിരിക്കുകയാണ്.

കിടിലന്‍ ഹാഷ്ടാഗുകള്‍

കിടിലന്‍ ഹാഷ്ടാഗുകള്‍

ഈ ഒരു കുറിപ്പും ഫട്ടോയും മാത്രമല്ല സനുഷയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ പ്രത്യേകത. കുറിയ്ക്ക് കൊള്ളുന്ന ഹാഷ്ടാഗുകള്‍ കൊണ്ടും സമ്പന്നമാണത്. ' രണ്ട് പൂ കൂടി തരട്ടേ സേട്ടാ', 'ഒരു സ്‌ട്രൈക്ക് ഇങ്ങോട്ട്, ഒരൊറ്റയൊരെണ്ണം അങ്ങോട്ട്', ' തളരില്ല രാമന്‍കുട്ടി', 'എന്നോടാ കളി', ' ഈഫ് യു ആര്‍ ബാഡ് ഐ ആം യുവര്‍ ഡാഡ്'... അങ്ങനെ നീങ്ങുന്നു ഹാഷ്ടാഗുകള്‍.

ബാലതാരത്തില്‍ നിന്ന് നായികയിലേക്ക്

ബാലതാരത്തില്‍ നിന്ന് നായികയിലേക്ക്

ടിവി സീരിയലുകളിലൂടെ ആയിരുന്നു സനുഷയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. പിന്നീട് ദാദാ സാഹിബ് എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തി. രണ്ട് തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട് സനുഷയ്ക്ക്. ഒരുതവണ ജൂറിയുടെ പ്രത്യേക പുരസ്‌കാരവും ലഭിച്ചു. സന്ധ്യമോഹന്‍ സംവിധാനം ചെയ്ത 'മിസ്റ്റര്‍ മരുമകന്‍' എന്ന ദിലീപ് ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയില്‍ നായികയായുള്ള അരങ്ങേറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+