• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മനോരമ ന്യൂസ് തോൽക്കുമെന്ന് പ്രവചിച്ച 32 ഇടത് സ്ഥാനാർത്ഥികൾ ജയിച്ചു; 12 പേരുടെ ഭൂരിപക്ഷം 10,000 ന് മുകളിൽ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ പലരും പുറത്ത് വിട്ടിരുന്നു. സാധാരണ സംഭവിക്കുന്നത് പോലെ, പല എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും പൊട്ടി പാളീസാവുകയും ചില പ്രവചനങ്ങള്‍ ഏറെക്കുറേ ഫലിക്കുകയും ചെയ്തു.

'സുരേന്ദ്രന്റെ ഇരട്ട സ്ഥാനാര്‍ത്ഥിത്വം കൂടിയാലോചനയില്ലാതെ, ചിലരെ പദവിയിൽ ഇരുത്തിയത് പ്രവർത്തകരെ അപമാനിക്കൽ'

'എന്തിനാണ് നമുക്ക് ഇനിയും ഉറങ്ങുന്ന ഒരു പ്രസിഡന്റ് ?' വെടിപൊട്ടിച്ച് ഹൈബി... ഉദ്ദേശിച്ചത് സോണിയയേയോ എന്ന്!

പ്രീ പോള്‍ സര്‍വ്വേയില്‍ എല്‍ഡിഎഫിന് വാരിക്കോരി സീറ്റുകള്‍ നല്‍കിയത് മനോരമ ന്യൂസ്-വിഎന്‍എം സര്‍വ്വേ ആയിരുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പ്രവചനം. എല്‍ഡിഎഫിന്റെ പല പ്രമുഖരും ഇത്തവണ അടിപതറി വീഴുമെന്നായിരു പ്രവചനം. അങ്ങനെ പ്രവചിച്ച 32 പേരാണ് എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചുവന്നത്. അഡ്വ രാജേഷ് കുമാര്‍ കൂനമ്മാക്കില്‍ എന്ന വ്യക്തിയാണ് ഇത് കണക്ക് തിരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരിശോധിക്കാം...

 തോല്‍ക്കുമെന്ന് പറഞ്ഞവര്‍

തോല്‍ക്കുമെന്ന് പറഞ്ഞവര്‍

മനോരമ ന്യൂസിന്റെ പ്രീ പോള്‍ സര്‍വ്വേയില്‍ തോല്‍ക്കുമെന്ന് പ്രവചിക്കപ്പെട്ട 32 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ വിജയിച്ച് നിയമസഭയില്‍ എത്തിയത്. മട്ടന്നൂരില്‍ കെകെ ഷൈലജ നേരിയം വിജയം നേടും എന്നായിരുന്നു പ്രവചനം. എന്നാല്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടി വിജയിച്ചത് കെകെ ഷൈലജ ആയിരുന്നു.

ഭൂരിപക്ഷം കൂടി കേള്‍ക്കണം

ഭൂരിപക്ഷം കൂടി കേള്‍ക്കണം

തോല്‍ക്കുമെന്ന് പ്രവചിച്ച ഒരു സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം മുപ്പതിനായിരത്തിന് മുകളില്‍ ആണ്. മൂന്ന് പേരുടേത് ഇരുപതിനായിരത്തിനും മുകളില്‍. മൊത്തം 12 പേരുടെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലും ആണ്. അയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷമുള്ളവര്‍ ഇരുപത് പേരും.

എന്നാല്‍ സര്‍വ്വേയുടെ പേരില്‍ ഒരു മാധ്യമ സ്ഥാപനത്തെ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ല. മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി സര്‍വ്വേകള്‍ നടത്തുന്നത് മറ്റ് ഏജന്‍സികള്‍ ആയിരിക്കും.

മണിയാശാന്‍

മണിയാശാന്‍

എംഎം മണി ഇത്തവണ ഉടുമ്പഞ്ചോലയില്‍ തോല്‍ക്കുമെന്നായിരുന്നു പ്രവചനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏവരേയും ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് അദ്ദേഹം സ്വന്തമാക്കിയത്. 38,305 വോട്ടുകള്‍!

റിയാസ് മുതല്‍ സച്ചിന്‍ദേവ് വരെ

റിയാസ് മുതല്‍ സച്ചിന്‍ദേവ് വരെ

ബേപ്പൂരില്‍ പിഎ മുഹമ്മദ് റിയാസും കഴക്കൂട്ടത് കടകംപള്ളി സുരേന്ദ്രനും ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവും തോല്‍ക്കും എന്നതായിരുന്നു മറ്റൊരു പ്രവചനം. പിഎ മുഹമ്മദ് റിയാസ് ജയിച്ചത് 28,747 വോട്ടുകള്‍ക്കാണ്. കടകംപള്ളി സുരേന്ദ്രന്‍ 23,497 വോട്ടുകള്‍ക്കും സച്ചിന്‍ദേവ് ജയിച്ചത് 20,372 വോട്ടുകള്‍ക്കും.

പിടിഎ റഹീം മുതല്‍ കുളത്തുങ്കല്‍ വരെ

പിടിഎ റഹീം മുതല്‍ കുളത്തുങ്കല്‍ വരെ

പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് ജയിക്കുമെന്നും സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ തോല്‍ക്കുമെന്നും ആയിരുന്നു പ്രവചനം. വര്‍ക്കലയില്‍ വി ജോയ്, കളമശ്ശേരിയില്‍ പി രാജീവ്, വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പള്ളി, കൊച്ചിയില്‍ കെജെ മാക്‌സി, ഉദുമയില്‍ സിഎച്ച് കുഞ്ഞമ്പു, കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍, കുന്ദമംഗലത്ത് പിടിഎ റഹീം എന്നിവര്‍ തോല്‍ക്കുമെന്നും പ്രവചിച്ചു.

അവരുടെ ഭൂരിപക്ഷങ്ങള്‍...

അവരുടെ ഭൂരിപക്ഷങ്ങള്‍...

വി ജോയ് - 17821, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ - 16817, പി രാജീവ് - 15336, സേവ്യര്‍ ചിറ്റിലപ്പള്ളി - 15168, കെജെ മാക്‌സി - 14079, സിഎച്ച് കുഞ്ഞമ്പു - 13224, അഹമ്മദ് ദേവര്‍കോവില്‍ - 12459, പിടിഎ റഹീം - 10276 എന്നിങ്ങനെയാണ് ആ സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷങ്ങള്‍. എല്ലാവര്‍ക്കും പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം

കേളു മുതല്‍ ജമീല വരെ

കേളു മുതല്‍ ജമീല വരെ

മാനന്തവാടിയില്‍ ഒആര്‍ കേളു, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല, ദേവികുളത്ത് എ രാജ, ചേര്‍ത്തലയില്‍ പി പ്രസാദ്, അഴീക്കോട് കെവി സുമേഷ്, ഇരിങ്ങാലക്കുടയില്‍ പ്രൊഫ ആര്‍ ബിന്ദു, കുട്ടനാട്ടില്‍ തോമസ് കെ തോമസ്, അരുവിക്കരയില്‍ ജി സ്റ്റീഫന്‍ എന്നിവരും തോല്‍ക്കുമെന്നായിരുന്നു പ്രവചനം. അവര്‍ക്ക് കിട്ടിയ ഭൂരിപക്ഷം നോക്കാം...

ഒആര്‍ കേളു - 9282, കാനത്തില്‍ ജമീല - 8472, എ.രാജ - 7848, പി പ്രസാദ് - 6148, കെവി സുമേഷ് - 6141, പ്രൊഫ ആര്‍ ബിന്ദു - 5949, തോമസ് കെ തോമസ് - 5516, ജി സ്റ്റീഫന്‍ - 5046

എംബി രാജേഷ് മുതല്‍ കെടി ജലീല്‍ വരെ

എംബി രാജേഷ് മുതല്‍ കെടി ജലീല്‍ വരെ

തിരുവമ്പാടിയില്‍ ലിന്റോ ജോസഫ്, നാദാപുരത്ത് ഇകെ വിജയന്‍, തൃത്താലയില്‍ എംബി രാജേഷ്, കുന്നത്തുനാട്ടില്‍ പിവി ശ്രീനിജന്‍, നിലമ്പൂരില്‍ പിവി അന്‍വര്‍, തവനൂരില്‍ കെടി ജലീല്‍, പീരുമേട്ടില്‍ വാഴൂര്‍ സോമന്‍, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, ചവറയില്‍ ഡോ സുജിത് വിജയന്‍ എന്നിവരും തോല്‍ക്കുമെന്ന് പ്രവചിച്ചു. അവര്‍ക്ക് കിട്ടിയ ഭൂരിപക്ഷം നോക്കാം...

ലിന്റോ ജോസഫ് - 4643, ഇകെ വിജയന്‍ - 3385, എംബി രാജേഷ് - 3173, പിവി ശ്രീനിജന്‍ - 2715, പിവി അന്‍വര്‍ - 2700, കെടി ജലീല്‍ - 2564, വാഴൂര്‍ സോമന്‍ - 1835, കടന്നപ്പള്ളി രാമചന്ദ്രന്‍ - 1745, സുജിത്ത് വിജയന്‍പിള്ള - 1096

അബ്ദുറഹ്മാന്‍ മുതല്‍ കുഞ്ഞഹമ്മദ് കുട്ടിവരെ

അബ്ദുറഹ്മാന്‍ മുതല്‍ കുഞ്ഞഹമ്മദ് കുട്ടിവരെ

താനൂരില്‍ വി അബ്ദുറഹ്മാന്‍, തൃശൂരില്‍ പി ബാലചന്ദ്രന്‍, കുറ്റ്യാടിയില്‍ കെപി കുഞ്ഞഹമ്മദ് കുട്ടി എന്നിവരും തോല്‍ക്കുമെന്ന് പ്രവചിച്ചിരുന്നു. ആയിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഈ മൂന്ന് പേരുടേയും വിജയം. വി അബ്ദുറഹ്മാന്‍ 985 വോട്ടുകള്‍ക്കും, പി ബാചന്ദ്രന്‍ 946 വോട്ടുകള്‍ക്കും, കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റ് 333 വോട്ടുകള്‍ക്കും ആണ് ജയിച്ചത്.

സര്‍വ്വേകള്‍ അങ്ങനെയാണ്

സര്‍വ്വേകള്‍ അങ്ങനെയാണ്

സര്‍വ്വേ പ്രവചനങ്ങള്‍ എല്ലാം ഫലിക്കുമെങ്കില്‍, എല്ലാ സര്‍വ്വേകളും ഒരുപോലെ ആകേണ്ടതല്ലേ. അപ്പോള്‍ സര്‍വ്വേ പ്രവചനങ്ങളെല്ലാം ഫലിക്കണമെന്നില്ല. എടുക്കുന്ന സാംപിളിന്റെ വലിപ്പവും വ്യത്യസ്തതയും ഒക്കെ അനുസരിച്ചിരിക്കും. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മനോരമ ന്യൂസിനെ മാത്രം കുറ്റംപറയുന്നതില്‍ കാര്യമൊന്നും ഇല്ല. പക്ഷേ, മനോരമ ന്യൂസിന് ഉണ്ടെന്ന് പറയുന്ന പ്രഖ്യാപിത ഇടതുവിരുദ്ധ നിലപാടാണ് ഇത്തരമൊരു വിമര്‍ശനത്തിന് വഴിവച്ചത്.

'ചെന്നിത്തലയെ കോമാളിവേഷംകെട്ടിച്ച അടൂരിലെ അന്താരാഷ്ട്രവിദഗ്ധനും പേരിനൊപ്പം ബ്രാ കൊണ്ടുനടക്കുന്ന ഐഎഎസ്സുകാരനും'

ബിജെപിയില്‍ 'തലകള്‍' ഉരുളും... ചരിത്രത്തിലില്ലാത്ത തിരിച്ചടി; പിടിച്ചുനിൽക്കാൻ കേന്ദ്രത്തിലെ 'പിടി' മതിയാവില്ല

എംഎം മണി
Know all about
എംഎം മണി

English summary
Kerala Election Results 2021: 32 Left Candidates, predicted to be defeated by Manorama News exit poll won the election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X