Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍വറിനെ 'ചൊറിഞ്ഞ്' എംഎസ്എഫ്, തിരിച്ചുകിട്ടിയത് രാഹുല്‍ ഗാന്ധിയ്ക്ക്! 'പിവി അന്‍വര്‍ ചമ്മിപ്പോകട്ടെ'

നിലമ്പൂര്‍: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വീണ്ടും ആഫ്രിക്കയില്‍ പോയിരിക്കുകയാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് വീണ്ടും അന്‍വറിന്റെ ആഫ്രിക്കന്‍ യാത്ര. ഇത് മനസ്സിലാക്കിയാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ നിവേദനം നല്‍കാന്‍ നിലമ്പൂരിലെ എംഎല്‍എ ഓഫീസില്‍ എത്തിയത്.

എംഎല്‍എയ്ക്ക് നേരിട്ട് നിവേദനം നല്‍കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞായിരുന്നു പിന്നെ പ്രതിഷേധം. നിവേദനം എംഎല്‍എ ഓഫീസിന്റെ ചുമരില്‍ ഒട്ടിച്ചാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ മടങ്ങിയത്. പിവി അന്‍വറിന്റെ ചൊറിഞ്ഞത് എംഎസ്എഫ് പ്രവര്‍ത്തകര്‍ ആണെങ്കിലും അന്‍വറിന്റെ വക തിരിച്ചുകിട്ടിയത് രാഹുല്‍ ഗാന്ധിയ്ക്കായിരുന്നു. അന്‍വറിന്റെ പോസ്റ്റും വിശദാംശങ്ങളും...

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം

അന്ധതയ്ക്കുള്ള മരുന്നുകൾ

അന്ധതയ്ക്കുള്ള മരുന്നുകൾ

1.Avva
2.Acetamide
3.Synomax
4.APDROPS DM
5.Biflace,Cellumox(Steroids)
അന്ധത ചികിത്സയ്ക്കുള്ള ചില മരുന്നുകളാണ്. മിക്കവാറും എല്ലാ മെഡിക്കൽ സ്റ്റോറുകളിലും കിട്ടും. നിലമ്പൂരിലെ ചില ഇത്തിൾ കണ്ണികൾക്ക്‌ സജസ്റ്റ്‌ ചെയ്യുന്നു.

ആറ് സ്റ്റാഫ് ഉള്ള ഓഫീസ്

ആറ് സ്റ്റാഫ് ഉള്ള ഓഫീസ്

നിലമ്പൂർ എംഎൽഎ ഓഫീസുമായി ബന്ധപ്പെട്ട്‌ 6 സ്റ്റാഫുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഓഫീസ്‌ രാവിലെ തന്നെ പ്രവർത്തനം ആരംഭിക്കാറുണ്ട്‌. ഇന്നലെയും ആർപി ഫൗണ്ടേഷന്റെ സഹായവിതരണവുമായി ബന്ധപ്പെട്ട്‌ നൂറോളം ആളുകൾ ഓഫീസിൽ എത്തി അവരുടെ സാക്ഷ്യപത്രവുമായി മടങ്ങിയിരുന്നു.

അന്ധരായ ആ കൂട്ടം

അന്ധരായ ആ കൂട്ടം

അതിനിടയിൽ ഓഫീസിന്റെ മുറ്റത്തെത്തി,നിവേദനം ഏറ്റുവാങ്ങാൻ ആരെയും കാണാത്തതിനാൽ എംഎൽഎ ഓഫീസിന്റെ ബോർഡിൽ ഒരു നിവേദനം ഒട്ടിച്ച്‌ അന്ധരായ ഒരുകൂട്ടം മടങ്ങിയത്രേ!

അവർക്കുള്ളതാണ് മുകളിൽ പറഞ്ഞിരിക്കുന്ന മരുന്നുകൾ. കണ്ണിൽ നിറച്ച്‌ കുരുക്കളാണ്.അതിൽ കുറച്ചെണ്ണം വല്ലാതെ പൊട്ടി ഒലിക്കുന്നുമുണ്ട്‌.

നേരെ വയനാട് എംപിയുടെ ഓഫീസിലേക്ക് ചെല്ലൂ

നേരെ വയനാട് എംപിയുടെ ഓഫീസിലേക്ക് ചെല്ലൂ

കണ്ണൊക്കെ ശരിയാകുമ്പോൾ..നേരേ വയനാട്‌ എം.പിയുടെ ഓഫീസിൽ പോകണം.അദ്ദേഹം 24*7 സേവനവുമായി കണ്ണിൽ എണ്ണയൊഴിച്ച്‌ നേരിൽ അവിടെ ഇരുപ്പുണ്ട്‌.ഒരു നിവേദനം അവിടെയും കൊടുക്കണം. പിവി അൻവറൊക്കെ ചമ്മി പോകട്ടേ..

അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ

അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ

പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പലപ്പോഴും കുറിക്കുകൊള്ളുന്നവയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അതുകൊണ്ട് തന്നെ അൻവറിന് പിന്തുണക്കാരും ഏറെയാണ്. സാധാരണ ഗതിയിൽ രണ്ടോ മൂന്നോ വാചകങ്ങളിൽ ഒതുക്കാറുള്ള പോസ്റ്റ് ഇത്തവണ അൽപം നീണ്ടത് തന്നെ ആയിരുന്നു.

ആഫ്രിക്ക പ്രശ്നം

ആഫ്രിക്ക പ്രശ്നം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്പോൾ പിവി അൻവർ നിലന്പൂരിൽ ഉണ്ടായിരുന്നില്ല. മാസങ്ങൾക്ക് മുന്പേ ബിസിനസ് ആവശ്യങ്ങൾക്കായി അൻവർ ആഫ്രിക്കയിലേക്ക് പോയിരുന്നു. ഇത് യുഡിഎഫ് വലിയ വിഷയമാക്കി എടുക്കുകയും ചെയ്തിരുന്നു. അവസാന നിമിഷത്തിലായിരുന്നു അൻവർ തിരികെ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

വീണ്ടും ആഫ്രിക്കയിൽ

വീണ്ടും ആഫ്രിക്കയിൽ

അൻവർ വീണ്ടും ആഫ്രിക്കയിൽ പോയിരിക്കുകയാണ്. ഖനി വ്യാവസായവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ആഫ്രിക്കയിലെ വ്യവസായം. ഇതിനുവേണ്ടിയാണ് ഇത്തവണയും പോയിരിക്കുന്നത്. എന്തുകൊണ്ടാണ് തനിക്ക് ആഫ്രിക്കയിലേക്ക് പോകേണ്ടി വന്നത് എന്നൊക്കെ പിവി അൻവർ മുന്പ് വിശദീകരിച്ചിട്ടുണ്ട്.

കിടിലന്‍ സെക്‌സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+