കൊറോണയെ നേരിടാനുള്ള തന്ത്രമെന്ത്? അതില്‍ കേരളം വിജയിച്ചുവെന്ന് തുമ്മാരുകുടി; എണ്ണം കൂടുന്നതിനുള്ള കാരണം
കൊവിഡ് പ്രതിരോധത്തില്‍ കേരളം പരാജയപ്പെട്ടു എന്നാണ് ഇപ്പോഴത്തെ പ്രതിദിന രോഗികളുടെ എണ്ണം ചൂണ്ടിക്കാണിച്ച് പലരും വിമര്‍ശനം ഉന്നയിക്കുന്നത്. ദേശീയതലത്തില്‍ തന്നെ പാതിയോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്. എന്നാല്‍ ഇത് കേരളത്തിന്റെ പരാജയത്തിന്റെ ഫലമല്ല, വിജയത്തിന്റെ ഫലം ആണെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്.
കൊവിഡിനെ നേരിടാനുള്ള തന്ത്രത്തില്‍ കേരളം വിഡയിച്ചുവെന്നും അദ്ദേഹം പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ പദ്ധതിയിലെ പരിസ്ഥിതി വിഭാഗം തലവന്‍ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാം...

ആദ്യത്തെ കേസ് മുതല്‍
രാജ്യത്ത് തന്നെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ ആയിരുന്നു. അതിന് ശേഷം നാല് തവണ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളം ഒന്നാമതെത്തി. അതുകൊണ്ട് കേരളം കൊവിഡ് പ്രതിരോധത്തില്‍ പരാജയമാണെന്ന് പറയാന്‍ ആവില്ലെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്.

കൊറോണയെ നേരിടാനുള്ള തന്ത്രമെന്തെന്ന് അറിയണം
കൊറോണക്ക് വാക്സിന് കണ്ടുപിടിക്കുന്നത് വരെ കൊറോണയെ നേരിടാനുള്ള തന്ത്രം കൊറോണ പകരുന്നത് പരമാവധി കുറക്കുകയും ഓരോ പ്രദേശത്തും ലഭ്യമായ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുമുകളില്‍ രോഗികളുടെ എണ്ണം എത്തുന്നത് തടയുകയും ചെയ്യുക എന്നതായിരുന്നു എന്ന് മുരളി തുമ്മാരുകുടി പറയുന്നു. ലോകത്ത് പലയിടത്തും കൊവിഡ് കേസുകളുടെ എണ്ണം കൂടിയപ്പോള്‍ മരണനിരക്കും കൂടി. എന്നാല്‍ നാല് തവണ ഒന്നാമതെത്തിയിട്ടും കേരളത്തില്‍ ഓക്സിജന്‍ കിട്ടാതേയോ ഐസിയു സേവനം ലഭിക്കാതേയും ആരും മരിക്കുന്ന സാഹചര്യം ഉണ്ടായില്ല. മേല്പറഞ്ഞ തന്ത്രത്തിന്റെ വിജയമാണ് കേരളത്തില്‍ കണ്ടത് എന്നും അദ്ദേഹം പറയുന്നു.

കൊവിഡ് മരണങ്ങള്
കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് മരണ നിരക്ക് ഒരു ശതമാനത്തിലും കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊവിഡ് മരണങ്ങള് കണക്കാക്കുന്നതില്‍ ശാസ്ത്രീയവും പ്രായോഗികവും ആയ പ്രശ്നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അത്തരമൊരു ഘട്ടത്തില്‍ കൊവിഡ് കാലത്ത് മൊത്തം ഉണ്ടായ മരണങ്ങളെ മുന്‍ വര്‍ഷങ്ങളിലെ മരണങ്ങളുമായി താരതമ്യം ചെയ്യുന്നതാണ് പലരാജ്യങ്ങളും കൊവിഡ് പ്രതിരോധം അളക്കാന്‍ ഉപയോഗിക്കുന്ന ഉപാധിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നമ്മള് ശരിയായിരുന്നു എന്നതിന് തെളിവ്
2020 ല്‍ കേരളത്തില്‍ മരിച്ചവരുടെ മൊത്തം എണ്ണം 2019 നെ അപേക്ഷിച്ച് 23,000 എണ്ണം കുറവായിരുന്നു എന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറയുന്നത്. 2021 ല്‍ മെയ് വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2020 നേക്കാള്‍ കൂടുതല്‍ അല്ല മൊത്തം മരണങ്ങള്. മറ്റ് പല സ്ഥലങ്ങളിലും ഇതല്ല സ്ഥിതി എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേരളം പിന്തുടരുന്നതും വിജയിച്ചതും
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറച്ചു നിര്‍ത്തുക എന്നതാണ് കൊവിഡ് പ്രതിരോധത്തില്‍ ഇപ്പോള്‍ ലോകം പിന്തുടരുന്ന രീതി. പരമാവധി ആളുകളെ- ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, പ്രായമായവര്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന- വാക്സിനേറ്റ് ചെയ്യുന്നതിനൊപ്പമാണ് ഇതിനും ശ്രമിക്കുന്നത്. ഇതേ രീതി തന്നെയാണ് കേരളം പിന്തുടരുന്നതും വിജയകരമായി പ്രാവര്‍ത്തികമാക്കുന്നതും എന്നാണ് മുരളി തുമ്മാരുകുടിയുടെ വിലയിരുത്തല്‍.

പ്രതിരോധത്തിന്റെ വിജയം
ഇപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് കേരളത്തിന്റെ പ്രതിരോധത്തിന്റെ വിജയമാണെന്നും അദ്ദേഹം പറയുന്നുണ്ട്. കൊറോണ കേസുകള്‍ അമിതമായി വര്‍ധിക്കാതെ സൂക്ഷിച്ച നമ്മുടെ പ്രതിരോധത്തിന്റെ വിജയമാണ് അതിന് കാരണം എന്നും അദ്ദേഹം പറയുന്നു. കൊറോണ വൈറസ് കേരളത്തിലെ പാതി ജനങ്ങളില്‍ പോലും ഇതുവരെ എത്താതെ നോക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഐസിഎംആറിന്റെ സിറോ സര്‍വ്വേ തെളിയിക്കുന്നത്. ഇതൊരു നിസ്സാര കാര്യമല്ലെന്നും അദ്ദേഹം പറയുന്നു.
Recommended Video

ജനജീവിതം സാധാരണ ഗതിയിലെത്തണം
കേരളം ഇനി ശ്രദ്ധിക്കേണ്ടത് കേസുകള്‍ കൂടുന്നോ എന്നതല്ല, പകരം ആശുപത്രി സംവിധാനങ്ങളുടെ പരിധിയില്‍ രോഗികളുടെ എണ്ണം നിര്‍ത്തുക എന്നതാണ്. വാക്സിനേഷനില്‍ ഏറെ മുന്നിലെത്തിയ യുകെ പോലുള്ള സ്ഥലങ്ങളിലും രോഗുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും മരണനിരക്ക് കുറവാണ്. അവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കുറച്ച് ജനജീവിതം പഴയതുപോലെ ആക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നമ്മുടെ ലക്ഷ്യവും ഇത് തന്നെ ആയിരിക്കണം എന്നും മുരളി തുമ്മാരുകുടി പറയുന്നു. സ്കൂളുകള്‍ തുറക്കുന്നതും സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരുന്നതും അടക്കമുള്ള കാര്യങ്ങളില്‍ നടപടി വേണമെന്നും അദ്ദേഹം പറയുന്നുണ്ട്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications