കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ട്; ക്ഷമ ചോദിച്ച ആരാധകനെ ചേർത്തുപിടിച്ച് പൃഥ്വിരാജ്, ഒപ്പം ഒരു ഉപദേശവും

വ്യജ അക്കൗണ്ടിനെതിരെ രൂക്ഷ വിമർശനവുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു

Google Oneindia Malayalam News

കൊച്ചി: ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകര്യത നേടിയ മൊബൈൽ ആപ്ലിക്കേഷനുകളിലൊന്നാണ് ക്ലബ് ഹൗസ്. മലയാളിയുടെ ചർച്ചകളെ സജീവമാക്കിയ ക്ലബ് ഹൗസിലേക്ക് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് ഇടിച്ചു കയറിയത്. എന്നാൽ ഇതിനിടയിൽ ഫെയ്ക്ക് പ്രൊഫൈലുകളും സജീവമായിരുന്നു. പ്രത്യേകിച്ച് താരങ്ങളുടെ പേരിൽ. ആസിഫ് അലി, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങി മലയാളിത്തിലെ യുവതാരങ്ങളുടെയെല്ലാം പേരിൽ ഫെയ്ക്ക് അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടു.

കേരളത്തിന് ആശ്വാസം: സിംഗപ്പൂരില്‍ കൊച്ചിയില്‍ ഓക്‌സിജന്‍ എത്തി- ചിത്രങ്ങള്‍ കാണാം

PS 1

അത്തരത്തിലാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ പേരിലും ഒരു അക്കൗണ്ട് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. പൃഥ്വിരാജിന്റെ അതേ ശബ്ദത്തിൽ സംസാരിക്കുന്ന ഒരു മിമിക്രി കലാകരനായിരുന്നു ഇത് ചെയ്ത്. രണ്ടായിരത്തിലധികം ആളുകൾ ഇത്തരത്തിൽ ഇയാൾ ഉണ്ടാക്കിയ ഒരു റൂമിൽ പൃഥ്വിരാജ് ആണെന്ന് കരുതിയെത്തി. സംഭവം യഥാർത്ഥ പൃഥ്വിരാജിലേക്കും എത്തിയതോടെ രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

PS 2

'സമൂഹമാധ്യമങ്ങളിൽ ഞാനാണെന്ന് പറയുന്നത് ഒരു കാര്യം മാത്രം. ഞാനാണെന്ന് അവകാശപ്പെടുകയും എന്റെ ശബ്ദം അനുകരിക്കുകയും എന്റെ ഇൻസ്റ്റാ ഹാൻഡിലിനു സമാനമായ ഐഡി ഉണ്ടാക്കുകയും ചെയ്യുന്നത് കുറ്റകൃത്യമാണ്. ദയവായി ഇതവസാനിപ്പിക്കൂ. ഞാൻ ക്ലബ് ഹൗസിലില്ല.' പൃഥ്വി പറഞ്ഞു. ഈ മിമിക്രി കലാകാരന്റെ ഇൻസ്റ്റഗ്രാം ഐഡി സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. സൂരജ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്.

PS 3

സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് സൂരജ് രംഗത്തെത്തി. തെറ്റ് സംഭവിച്ചുവെന്നും എന്നാൽ ആരെയും പറ്റിക്കാനും താൻ ആരാധിക്കുന്ന പൃഥ്വിരാജിന്റെ പേരിൽ എന്തെങ്കിലും നേടിയെടുക്കാനോ അല്ല താൻ അത് ചെയ്തതെന്നാണ് സൂരജ് പറയുന്നത്. ആളുകളെ രസിപ്പിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സൂരജിന്റെ കുറിപ്പ് ഇങ്ങനെ....

PS 5

"ഞാൻ അങ്ങയുടെ കടുത്ത അരാധകൻ ആണ്.. ക്ലബ് ഹൗസ് എന്ന പുതിയ പ്ലാറ്റ് ഫോണിൽ അങ്ങയുടെ പേരിൽ അക്കൗണ്ട് തുടങ്ങി എന്നുള്ളത് സത്യം തന്നെ ആണ്. പക്ഷെ അതിൽ പേരും യൂസർ ഐഡിയും മാറ്റാൻ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റർട്ട് ആയപ്പോഴാണ്. അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞ് കേൾപ്പിച്ച് എന്റർടൈൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതിനു പുറമെ അങ്ങയുടെ പേര് ഉപയോഗിച്ചുള്ള യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാൻ പങ്കു ചേർന്നട്ടില്ല.

PS 5

ജൂൺ ഏഴിന് വൈകുന്നേരം നാലിന് ഒരു റൂം ഉണ്ടാക്കാം. ലൈവായി രാജുവേട്ടൻ വന്നാൽ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു മോഡറേറ്റർ ഉദ്ദേശിച്ചത്. അതിൽ ഇത്രയും ആളുകൾ വരുമെന്നോ അത് അത്രയും പ്രശ്നമാകുമെന്നോ വിചാരിച്ചില്ലെന്നും സൂരജ് പറയുന്നു. ആരെയും പറ്റിക്കാനോ രാജുവേട്ടന്റെ പേരിൽ എന്തെങ്കിലും നേടിയെടുക്കാനോ അല്ല താൻ അത് ചെയ്തതെന്നും വിശദീകരിച്ച സൂരജ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതായും പൃഥ്വിരാജിനോടും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാരോടും മാപ്പ് ചോദിക്കുന്നതായും കൂട്ടിച്ചേർത്തു.

PS 6

പിന്നാലെ ആരാധകന്റെ കുറിപ്പ് പൃഥ്വിരാജ് തന്നെ പങ്കുവെച്ചു. "പ്രിയ സൂരജ്, സാരമില്ല. ഇതെല്ലാം നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇതുപോലുള്ള എന്തെങ്കിലും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ഘട്ടത്തിൽ, 2500 ൽ അധികം ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും അവരിൽ ഭൂരിഭാഗവും ഇത് ഞാൻ സംസാരിക്കുന്നുവെന്ന് കരുതിയതായുമാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നാലെ സിനിമ മേഖലയിലും പുറത്തുമുള്ള നിരവധി ആളുകളിൽ നിന്ന് എനിക്ക് ആവർത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും ഉണ്ടായിരുന്നു," അത് ഉടനടി നിർത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയകൊണ്ടാണ് അങ്ങനെ താൻ ചെയ്തതെന്നും പൃഥ്വിരാജും പറഞ്ഞു.

Recommended Video

cmsvideo
Dulquer Salmaan says its ‘not cool’ to impersonate him on social media
PS 7

"അത് ഒരു തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മിമിക്രി ഒരു അത്ഭുതകരമായ കലാരൂപമാണ്, മലയാള സിനിമയിലെ എക്കാലത്തെയും മഹാന്മാർ മിമിക്രി ലോകത്ത് നിന്ന് ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. വലുതായി സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക, ഒരിക്കലും പഠനം നിർത്തരുത്. നിങ്ങൾക്ക് ഒരു മികച്ച കരിയർ മുന്നിലുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും മറ്റുള്ളവർക്കും ഞാൻ ഓൺലൈൻ ദുരുപയോഗം ക്ഷമിക്കില്ല. അതിനാൽ ദയവായി ഇത് നിർത്തുക. ഒരിക്കൽ കൂടി..ഞാൻ ക്ലബൗസിൽ ഇല്ലയെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

English summary
Prithviraj Sukumaran Clubhouse fake account fan apologize and also received an advise from the actor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X