• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അനുഗ്രഹം തേടി പാലക്കാട് രൂപതാ ബിഷപ്പിനെ കാണാനെത്തി... എംബി രാജേഷിന് സോഷ്യൽ മീഡിയയിൽ വിമർശനം! ട്രോൾ!!

  • By Kishor

''സാമുദായിക പ്രമാണിമാരുടെയും മതമേലദ്ധ്യക്ഷന്മാരുടെയും മുന്നിൽ മുട്ടുമടക്കാതെയും തിണ്ണ നിരങ്ങാതെയുമുള്ള ആർജവത്തിന്റെയും നിലപാടിന്റെയും പേരാണ് എം ബി രാജേഷ്. ഉളുപ്പില്ലാത്ത വിപ്ലവ സിംഹമേ'' - പാലക്കാട് എം പിയും ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ഥിയുമായ എം ബി രാജേഷിന്റെ പോസ്റ്റിൽ ഒരാൾ ഇട്ട കമന്റാണ് ഇത്.

'രാമലീല വിജയിച്ചപ്പോൾ ദിലീപിന് കുറ്റവിമുക്തി, ജയരാജനിലൂടെ ലക്ഷ്യമിടുന്നതും അത് തന്നെ'! 'വെറും എംപിയല്ല മന്ത്രിയാവേണ്ട ആളാണ് ജയരാജൻ'... ജയരാജ സ്തുതികൾക്കെതിരെ പൊട്ടിത്തെറിച്ച് വിടി ബൽറാം!

എന്താണ് കാര്യം എന്നല്ലേ. പാലക്കാട് സ്ഥാനാർഥിയായ ശേഷം അനുഗ്രഹം തേടി പാലക്കാട് രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്തിനെ എം ബി രാജേഷ് സന്ദർശിച്ചതാണ് സോഷ്യല്‍ മീഡിയയിൽ ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. സാമുദായിക നേതാക്കന്മാരുടെ തിണ്ണ നിരങ്ങാൻ തങ്ങളെ കിട്ടില്ല എന്ന് വലിയ വായിൽ ഡയലോഗടിക്കുന്ന സി പി എം നേതാക്കൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കടകം മറിയുന്നു എന്നാണ് ആക്ഷേപം. കാണൂ എം ബി രാജേഷിന്റെ പോസ്റ്റും തുടർന്നുള്ള പൊങ്കാലയും.

എംബി രാജേഷിന്റെ പോസ്റ്റ്

എംബി രാജേഷിന്റെ പോസ്റ്റ്

പാലക്കാട് രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്തിനെ സന്ദർശിച്ച് അനുഗ്രഹം തേടി. കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ടിന്റെ കോപ്പി അദ്ദേഹത്തിന് നൽകി. അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. - എം ബി രാജേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് ഇങ്ങനെയാണ്. ഇതിന് പിന്നാലെ രാജേഷിനെ കളിയാക്കി കമന്റുകളുടെ പ്രവാഹമായിരുന്നു.

തിണ്ണ നിരങ്ങാറില്ല

തിണ്ണ നിരങ്ങാറില്ല

തിണ്ണ ഒഴിവാക്കി അടുക്കള വഴിയാണ് നിരങ്ങിയത് - എന്നായിരുന്നു ഒരു പരിഹാസം. അനുഗ്രഹീതനായ സ്ഥാനാർത്ഥി ആവാൻ പുണ്യം ചെയ്യണം - ഇത് മറ്റൊന്ന്. ആയിരം തിരഞ്ഞെടുപ്പ് തോറ്റാലും ഒരു മത നേതാവിന്റെയും തിണ്ണ നിരങ്ങാൻ കമ്മ്യൂണിസ്റ്റ് കാരനെ കിട്ടൂല ..ഉളുപ്പില്ലായിമ എം ബി രാജേഷ് നിലപാടിൽ വെള്ളം ചേർത്തു എന്ന് കളിയാക്കിക്കൊണ്ടുള്ള മറ്റൊരു കമന്റ്.

വിപ്ലവ സിംഹമേ!!

വിപ്ലവ സിംഹമേ!!

സാമുദായിക പ്രമാണിമാരുടെയും മതമേലദ്ധ്യക്ഷന്മാരുടെയും മുന്നിൽ മുട്ടുമടക്കാതെയും തിണ്ണ നിരങ്ങാതെയുമുള്ള ആർജവത്തിന്റെയും നിലപാടിന്റെയും പേരാണ് എം ബി രാജേഷ്. ഉളുപ്പില്ലാത്ത വിപ്ലവ സിംഹമേ. ഈ കമന്റിന് മാത്രം ഇഷ്ടം പോലെ മറുപടികളാണ് പോസ്റ്റിൽ ഉള്ളത്. എം ബി രാജേഷിനെ ന്യായീകരിക്കാൻ തത്രപ്പെടുന്നവരും കമന്റ് ബോക്സിലുണ്ട്.

നല്ലതാടാ ഉവ്വേ!

നല്ലതാടാ ഉവ്വേ!

കമ്യൂണിസ്റ്റുകൾ ഒരു സാമുദായിക നേതാക്കന്മാരുടെയും തിണ്ണ നിരങ്ങാൻ പോകില്ല എന്ന് നാഴികക്ക് 40വട്ടം പറഞ്ഞിട്ട് പ്രോഗ്രസ്സ് കാർഡ് ഒപ്പിടിക്കാൻ പോകുന്ന നിന്നെപ്പോലുള്ള കമ്യൂണിസ്റ്റുകാരോട് ഒന്നേ ചോദിക്കാനുള്ളൂ! ഉളുപ്പുണ്ടോടോ? സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാത്ത വിപ്ലവ സിംഹം. അനുഗ്രഹം വാങ്ങിയ ത്രേ. കമ്യൂണിസ്റ്റ് പോരാളി. വലിയ ഒരു ലാൽസലാം.

തിണ്ണ നിരങ്ങി അയിനാണ്...

തിണ്ണ നിരങ്ങി അയിനാണ്...

ബിഷപ്പിന്റെ അനുഗ്രഹം ഒറിജിനലും തന്ത്രിയുടേത് ഉഡായിപ്പുമാണ്. അല്ല്യോ രായേഷേട്ടാ. പറ്റുമെങ്കിൽ ഫാദർ ഫ്രാങ്കോയെയും കൂടി കണ്ടു അനുഗ്രഹം മേടിക്കണം. രൂപം കൊണ്ടല്ലങ്കിലും സ്വഭാവം കൊണ്ടു പുള്ളി പാർട്ടി സെക്രട്ടറിയാണ്. സന്ദർശനം നടത്തി നല്ലത്. എന്താണീ അനുഗ്രഹം വാങ്ങൽ എന്നിങ്ങനെ പോകുന്നു ആളുകളുടെ ചോദ്യങ്ങൾ.

വല്ലാത്ത കോമഡി തന്നെ

വല്ലാത്ത കോമഡി തന്നെ

നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരും. എജ്ജാതി കോമഡിയാണിവര്. ചാനൽ ചർച്ചകളിലും വേദികളിലും മറ്റൊരു നാവും. പ്രവർത്തനത്തിൽ മറ്റൊരു നാവും. അനുഗ്രഹം എന്നതിന്റെ അർത്ഥം എന്താണെന്ന് സഖാവ് മറന്നുവോ? ഈ റൂട്ട് മാറ്റം താങ്കൾക്കു് ദോഷമെ ചെയ്യൂ. എന്തായാലും വിജയാശംസകൾ

എന്തിനാണ് കളിയാക്കുന്നത്

എന്തിനാണ് കളിയാക്കുന്നത്

തെരഞ്ഞെടുപ്പ് കാലത്തൊ അല്ലാത്ത സമയത്തോ മറ്റ് രാഷ്ട്രീയപ്പാർട്ടികളിലെ നേതാക്കൾ ഇത്തരക്കാരെ സന്ദർശിക്കാൻ പോയാൽ സകലകമ്മികളും പാടി നടന്നിരുന്നത്, ജാതി മത പ്രമാണിമാരുടെ തിണ്ണ നിരങ്ങാൻ നടക്കുന്നവരാണെന്നാണ്. നാല് വോട്ടിന് വേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ ഞങ്ങളെക്കിട്ടില്ല എന്നും വീമ്പു പറഞ്ഞിരുന്നു. അപ്പോൾ ഇത് തിണ്ണ നിരങ്ങലല്ലേ? ഇത് മാത്രം എങ്ങനെയാണ് വിശിഷ്ട വ്യക്തിത്വങ്ങളെക്കണ്ട് വോട്ടഭ്യർത്ഥനയാകുന്നത്? ആ ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യുന്നത്? - എന്തിന് കളിയാക്കുന്നു എന്ന് ചോദിച്ചാൽ ഇതാണ് ഉത്തരം.

എംബി രാജേഷിന്റെ പോസ്റ്റ്

ഇതാണ് പാലക്കാട് എം പി എം ബി രാജേഷ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ്

English summary
Social media reactions to MB Rajesh MP's facebook post after visiting Rev Jacob Manathodath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X