കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോവിയറ്റ് യൂണിയൻ, ജയ് ഭീം, അറിവൊളി ഇയക്കം, ചാരിറ്റി, ഡിവൈഎഫ്ഐ- ശ്രീകാന്ത് പികെ എഴുതുന്നു

  • By Desk
Google Oneindia Malayalam News

വിപ്ലവാനന്തരം സോവിയറ്റ് റഷ്യയിൽ ബോൾഷെവിക് ഭരണ കൂടം ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിച്ച മേഖല രാജ്യത്തിലെ ജനതയുടെ പൊതു വിദ്യാഭ്യാസ മേഖലയിലായിരുന്നു. വിപ്ലവ പൂർവ്വ റഷ്യയിൽ ത്സാർ ഭരണ കൂട കാലത്തെ ഔദ്യോഗിക സാക്ഷരത നിരക്ക് വെറും 24% മാത്രമായിരുന്നു. അതിൽ തന്നെ ഭൂരിഭാഗം കണക്കാക്കിയിരുന്ന അർബൻ പോപ്പുലേഷനിലെ 30 ശതമാനത്തിനടുത്ത സാക്ഷരതാ നിരക്ക് മാറ്റി നിർത്തിയാൽ റൂറൽ പോപ്പുലേഷനിൽ 10% താഴെയാണ് സാക്ഷരതാ നിരക്ക്. ത്സാർ കാലത്ത് പട്ടാള സേവനങ്ങൾക്കായി മിനിമം വാക്കുകളുടെ എഴുത്തും വായനയും അറിയാവുന്നവരെയുൾപ്പെടെ സാക്ഷരർ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് പിന്നീട് മനസിലായി.

സൂര്യയുടെ 'ജയ് ഭീമും' തമിഴ് നാട്ടിലെ സിപിഎമ്മും... കെട്ടുകഥയല്ല, യഥാര്‍ത്ഥ സംഭവങ്ങള്‍; ചന്ദ്രു മാത്രവുമല്ല..സൂര്യയുടെ 'ജയ് ഭീമും' തമിഴ് നാട്ടിലെ സിപിഎമ്മും... കെട്ടുകഥയല്ല, യഥാര്‍ത്ഥ സംഭവങ്ങള്‍; ചന്ദ്രു മാത്രവുമല്ല..

അവിടെ നിന്ന് സ. ലെനിന്റെ നേതൃത്വത്തിൽ വികേന്ദ്രീകൃതമായ രീതിയിൽ വമ്പിച്ച നിലയിൽ വൻ ഫണ്ടുകൾ ചിലവഴിക്കപ്പെട്ട് നടപ്പിലാക്കിയ സാക്ഷരതാ പദ്ധതിയിൽ പ്രധാനമായും ഊന്നൽ നൽകിയത് ഗ്രാമ പ്രദേശങ്ങളിലേയും കാർഷിക-തൊഴിലാളികൾക്കിടയിലെ സാക്ഷരതാ പ്രസ്ഥാനങ്ങളായിരുന്നു.

1

പതിനഞ്ചു വർഷങ്ങൾക്കിപ്പുറം 1933-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം നഗര പ്രദേശങ്ങളിലെ 99% പേരും ഗ്രാമ പ്രദേശങ്ങളിലെ 86% പേരും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. ആ വിദ്യാഭ്യാസ പദ്ധതികളുടെ തുടർച്ച ഏറ്റെടുത്തത് സ. ജോസഫ് സ്റ്റാലിനാണ്. സ്റ്റാലിന്റെ കാലത്ത് പഞ്ചവത്സര പദ്ധതികളുടെ കൂടെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾക്ക് പ്രാഥമിക ശ്രദ്ധ ചെലുത്തി വ്യത്യസ്ത പദ്ധതികൾ ആരംഭിച്ചു. ഇൻഡസ്ട്രിയൽ എജ്യുക്കേഷൻ, ഹയർ എജ്യുക്കേഷൻ, എജ്യുക്കേഷൻ ഫോർ അഡൾട്ട് ആൻഡ് ഓൾഡേജ്‌ പീപ്പിൾ, എജ്യുക്കേഷൻ ഇൻ വാർ ടൈം, ചിൽഡ്രൻ ഫസ്റ്റ് എന്നീ വ്യത്യസ്ത പോളിസികൾ വഴി നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നാടൊട്ടുക്കെ നടപ്പിലായി. 1950 കളുടെ തുടക്കത്തിൽ യൂറോപ്യൻ അമേരിക്കൻ രാജ്യങ്ങളെ കടത്തി വെട്ടുന്ന സാക്ഷരതയും ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളും സോവിയറ്റ് യൂണിയൻ കരസ്ഥമാക്കി. 300 വർഷത്തെ അമേരിക്കൻ മുതലാളിത്ത വികസനങ്ങൾക്കൊപ്പം മുപ്പത് വർഷം കൊണ്ട് കമ്യൂണിസ്റ്റ് റഷ്യ നടന്നടുത്തതും വ്യാവസായിക രംഗത്തും, ബഹിരാകാശ രംഗത്തും, വിവര സാങ്കേതിക രംഗത്തും കുതിച്ചു ചാട്ടം നടത്തിയതും ഈ വിദ്യാഭ്യാസ പദ്ധതികളുടെ ബലത്തിൽ കൂടിയാണ്.

2

ആ സോവിയറ്റ് പദ്ധതികളുടെ മാതൃകയിലാണ് ഇങ്ങു ഇന്ത്യയിൽ ജവഹർലാൽ നെഹ്റു പഞ്ചവത്സര പദ്ധതികൾ പോലും നടപ്പിലാക്കിയത്. അനേകം ലോക രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പോലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും വിശിഷ്യാ സിപിഐ(എം) ഉം ആ സോവിയറ്റ് വിദ്യാഭ്യാസ മാതൃകയേറ്റെടുത്തു. പാർട്ടി നിയന്ത്രണത്തിലുള്ള അനേകം വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ ആരംഭിക്കുകയും സ്വഭാവിക നീതിയും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്ന അധഃകൃത ജനതയ്ക്കും തൊഴിലാളികൾക്കും കർഷകർക്കും ഇടയിൽ ആ വിദ്യാഭ്യാസ പ്രവർത്തകരായ പാർട്ടിക്കാർ ഇറങ്ങി ചെന്നു. സിപിഐ(എം) ന്റെ അത്തരം വിദ്യാഭ്യാസ പ്രസ്ഥാനങ്ങളിൽ ഒന്നാണ് ജയ് ഭീം സിനിമയിൽ രജിഷാ വിജയന്റെ ടീച്ചർ കഥാപാത്രം ഭാഗമായ തമിഴ് നാട്ടിൽ പ്രവർത്തിച്ചിരുന്ന 'അറിവൊളി ഇയക്കം' എന്ന പ്രസ്ഥാനവും.

3

അറിവൊളി ഇയക്കം എന്നാൽ 'ജ്ഞാനോദയ പ്രസ്ഥാനം' എന്നർത്ഥം. സംസ്‌ഥാനത്തുടനീളം അറിവൊളി ഇയക്കം ലക്ഷക്കണക്കാന ആദിവാസി-ദളിത്-അധഃസ്ഥിത ജനതയ്ക്ക് വിദ്യാഭ്യാസത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. വിദ്യാഭ്യാസം നേടുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന ബോധ്യത്തിലാണ് സിപിഐ(എം)-ന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചത്. ഉതരാനാ, ശിക്ഷാ പ്രബോധൻ, ഖാഡോ ഓർ പ്രബുദ്ധ് കരോ എന്നിങ്ങനെ വ്യത്യസ്ത പ്രസ്ഥാനങ്ങൾ തമിഴ് നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, ത്രിപുര, മഹാരാഷ്ട്ര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. കേവലം സാക്ഷരതാ പ്രസ്‌ഥാനം എന്നതിലുപരി സ്കിൽ ഡവലപ്‌മെന്റ്, തൊഴിൽ നൈപുണ്യം അടക്കമുള്ള മേഖലകളിൽ, സ്ത്രീകൾക്ക് സൈക്ലിംഗ്, യുവാക്കൾക്ക് ഡ്രൈവിംഗ്, സ്വയം തൊഴിൽ അടങ്ങുന്ന വ്യത്യസ്ത മേഖകളികളിലേക്ക് കൂടി പ്രവർത്തനം വ്യാപിച്ചിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ നിശ്ചയ ബോധമുള്ള വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി നമ്മൾ വളരെ നേരത്തെ സാക്ഷരതയിൽ ഏറെ മുന്നിലെത്തിയത് കൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ കുറിച്ചു അനുഭവ ജ്ഞാനം ഇല്ലാത്തതാണ്. കേരളത്തിലടക്കം പാർട്ടിയുടെ വിദ്യാഭ്യാസ പ്രവർത്തകർ പാർട്ടി മിഷീനറിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.

4

ഡിവൈഎഫ്ഐയും ചാരിറ്റിയും

ഏതാണ്ട് ഇതിനോട് ചേർത്തു വെക്കാവുന്ന ഒരു കാര്യമാണ് ഡിവൈഎഫ്ഐ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ. ഒരു വിപ്ലവ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്ഐ എന്തിന് കാർഷിക മേഖലയിലും, പാലിയേറ്റിവ് പ്രവർത്തനങ്ങളും, പൊതിച്ചോറും, ആക്രി പെറുക്കലുമൊക്കെ പോലെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു എന്ന ചോദ്യങ്ങൾ പലപ്പോഴായി ഉയർന്നിട്ടുണ്ട്. അതിന് വ്യക്തമായ ഉത്തരമാണ് ട്രൂ കോപ്പി തിങ്കിൽ സഖാവ് എഎ റഹിം, ഹർഷനുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്.

5

"ഞങ്ങൾ ചെയ്യുന്നത് ചാരിറ്റിയല്ല. ഉദാഹരണത്തിന് 'ഹൃദയപൂർവ്വമെടുത്താൽ'നിങ്ങളുടെ വീട്ടിൽ ഒരു ചെറുപ്പക്കാരൻ വരുന്നു. നിങ്ങൾ ഒരു പൊതിച്ചോറ് കൊടുക്കുന്നു. നിങ്ങളുടെ വീട്ടിൽ അത് ചർച്ചയാകുന്നു. ആർക്ക് വേണ്ടിയാണ് നിങ്ങളാ പൊതിച്ചോറ് കൊടുക്കുന്നത്? ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരപരന് വേണ്ടി. ഒരു മെഡിക്കൽ കോളേജിൽ ഒരു പൊതിച്ചോറ് കൊടുക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 3 തവണയെങ്കിലും ഒരു ചെറുപ്പക്കാരൻ ആ പ്രദേശത്തെ വീടുകൾ സന്ദർശിക്കണം. ആദ്യമിത് പറയാൻ പോകണം പിന്നെ ഓർമ്മിപ്പിക്കാൻ പോകണം പിന്നെയത് വാങ്ങാൻ പോകണം. ആർക്ക് വേണ്ടിയാണ് അവൻ പോകുന്നത്. അവന് വേണ്ടിയല്ല. ആ പോകുന്ന സമയത്ത് അവന്റെ ജോലി നഷ്‌ടപ്പെട്ടേക്കാം, കൂലിയും വിദ്യാഭ്യാസവും നഷ്‌ടപ്പെട്ടേക്കാം. അല്ലെങ്കിൽ ഇതെല്ലാം കഴിഞ്ഞിട്ടാണ് അവൻ പോകുന്നത്. ഇതൊക്കെ കഴിഞ്ഞിട്ട് അവൻ ആ പൊതിച്ചോറ് വാങ്ങി കൊടുക്കുന്നത് ആർക്ക് വേണ്ടിയാണ്. അവനോ അവളോ ആൾക്കൂട്ടത്തിൽ പോലും കണ്ടിട്ടില്ലാത്ത ഏതോ ഒരപരിചിതന് വേണ്ടി. നീ നിന്റെ ജാതിയിലും മതത്തിലും പെട്ടവന്റെ ഹോട്ടലിൽ കയറണമെന്ന് പറയുന്ന ഈ കാലത്ത് , ഇതിനൊക്കെ അപ്പുറത്ത് ഈ നിയോ ലിബറൽ കാലത്ത് നമ്മൾ കേട്ടു വളർന്നത് നീ നിന്റെ കാര്യം നോക്കി വളരണമെന്നാണ്. ഈ അരാഷ്ട്രീയതയുടെ പാഠശാലയിൽ നിന്നാണ് ഞങ്ങളീ ചെറുപ്പത്തെ പിടിച്ചിറക്കി പറയുന്നത് നീ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അപരന് വേണ്ടി നീ ഈ പണി എടുക്കണം. അത് പുതിയ കാലത്തിന്റെ പുതിയ രാഷ്‌ട്രീയ ബദൽ സാധ്യതയാണ്. അങ്ങനെ നാം രൂപപ്പെടുത്തി എടുത്തൊരു ചെറുപ്പം ഒരു മടിയും കൂടാതെ ആക്രി പെറുക്കി. അവറൊരു മയക്കുമരുന്നു സംഘത്തിന്റെ കൂടെയോ ജാതി മത വർഗ്ഗീയ ശക്തികളുടെ കൂടെയും പോകുന്നില്ല. സോഷ്യൽ റെസ്പോണ്സിബിലിറ്റി എന്റെ പ്രൈഡ് ആണെന്ന ബോധ്യം അവർക്ക് വന്നു. നാളെ ഒരു ആഹ്വാനത്തിന് കാത്തു നിൽക്കാതെ അവരിറങ്ങും. ഇതൊരു രാഷ്ട്രീയ പ്രവർത്തനമാണ് ".

6


എങ്ങനെയാണ് വളരെ ജൈവികമായ ഒരു സാമൂഹിക പരിവർത്തനം വളരെ ചെറിയതെന്ന് തോന്നിക്കുന്ന ഒരു മാർഗ്ഗത്തിലൂടെ നടക്കുന്നതെന്നും അതെങ്ങനെ ഒരു പൊളിറ്റിക്കൽ ഇന്റർവെൻഷൻ ആയി മാറുന്നു എന്നുള്ളതിന്റെ രണ്ട് ഉദാഹരണങ്ങൾ മാത്രമാണിത്. സോവിയറ്റ് യൂണിയനിൽ നിന്ന് സഖാവ് ലെനിന്റെ ഉൾക്കാഴ്ച്ചയിൽ തുടങ്ങിയ വരയുടെ ഓരോ ബിന്ദുക്കളാണ് ജയ് ഭീമിലെ അറിവൊളി ഇയക്കം ടീച്ചറും ഇന്ന് തെരുവിൽ കാണുന്ന ഡിവൈഎഫ്ഐ സഖാക്കളും.

English summary
Soviet Union, Jai Bhim movie, Arivoli Iyakkam, charity and DYFI- Sreekanth PK writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X