• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇകെ നായനാര്‍ അടക്കമുള്ള അതുല്യ സംഭാവനകള്‍ നല്‍കിയവരുടെ ശ്രേണിയില്‍ നിന്നാണവള്‍ വരുന്നത്- വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയര്‍ ആയി ആര്യ രാജേന്ദ്രന്‍ സ്ഥാനമേല്‍ക്കാന്‍ പോവുകയാണ്. ബാലസംഘത്തിന്റെ സംസ്ഥാന അധ്യക്ഷ കൂടിയാണ് ആര്യ. ആര്യയുടെ മേയര്‍ പദവിയെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ അനവധി നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും.

25 വര്‍ഷം മുന്നെ 21 കാരി പഞ്ചായത്ത് പ്രസിഡന്റ്... കണക്കിൽ പിഴച്ച് ലീഗ്, കണക്കുതീർത്ത് സിപിഎം, തെളിവ് സഹിതം25 വര്‍ഷം മുന്നെ 21 കാരി പഞ്ചായത്ത് പ്രസിഡന്റ്... കണക്കിൽ പിഴച്ച് ലീഗ്, കണക്കുതീർത്ത് സിപിഎം, തെളിവ് സഹിതം

'ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ്..' തിരുവനന്തപുരം നിയുക്ത മേയർ ആര്യയെ ഫോണിൽ വിളിച്ച് മോഹൻലാൽ'ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ്..' തിരുവനന്തപുരം നിയുക്ത മേയർ ആര്യയെ ഫോണിൽ വിളിച്ച് മോഹൻലാൽ

ഇതിനിടെയാണ് സരോദ് ചങ്ങാടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നത്. ബാലസംഘത്തില്‍ നിന്ന് വന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായ ഇകെ നായനാര്‍ അടക്കമുള്ളവരുടെ ശ്രേണിയില്‍ നിന്നാണ് ആര്യയും വരുന്നത് എന്നാണ് സരോദ് പറയുന്നത്. ബാലസംഘത്തിന്റെ സ്ഥാപക ദിനത്തില്‍ തന്നെയാണ് ആര്യ തിരുവനന്തപുരം മേയര്‍ ആയി ചുമതലയേല്‍ക്കുന്നത് എന്നും കുറിപ്പില്‍ പറയുന്നു. സരോദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം ...

ബാലസംഘം

ബാലസംഘം

ഇരുപത്തിയ്യായിരത്തിലധികം വരുന്ന യൂണിറ്റുകളുണ്ട് കേരളത്തില്‍ ബാലസംഘത്തിന്.ആറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള പത്ത് ലക്ഷത്തോളം കുട്ടികള്‍ അംഗങ്ങളായുമുണ്ട്...
1938ലെ ദേശീയ ബാലസംഘത്തില്‍ തുടങ്ങുന്ന സമ്പന്നമായ ചരിത്രമുണ്ട്...
ജന്മി നാടുവാഴികള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ കര്‍ഷക സമരങ്ങള്‍ കൊടുമ്പിരികൊണ്ട കാലത്ത് കയ്യൂരിലടക്കം സമരത്തിനിറങ്ങിയ കുരുന്നുകളുടെ പാരമ്പര്യം...

ഇകെ നായനാർ അടക്കം

ഇകെ നായനാർ അടക്കം

രാഷ്ട്രീയ രംഗത്ത് മാത്രമല്ല കേരളത്തിന്റെ കലാ-സാംസ്കാരിക-സാഹിത്യ രംഗത്തുള്‍പ്പെടെ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനേകം പേരുടെ പാഠശാലയായിരുന്നു ബാലസംഘം...
മുന്‍ മുഖ്യമന്ത്രി ഇകെ നായനാരടക്കം കേരളീയ സമൂഹത്തിന് ബാലസംഘം നല്‍കിയ അതുല്ല്യ സംഭവാനകളങ്ങനെയെത്രപേര്‍...
അവരുടെ ശ്രേണിയില്‍ നിന്നാണവള്‍ വരുന്നത്...

പ്രായമോ പഠനമോ പ്രശ്നമായില്ല

പ്രായമോ പഠനമോ പ്രശ്നമായില്ല

സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ജനവിഭാഗത്തോട് ഇടപഴകാന്‍ കുഞ്ഞുനാള്‍ മുതല്‍ അവളെ പ്രാപ്തയാക്കിയിട്ടുണ്ട് ഈ സംഘടന. കരുത്തോടെ,ഊര്‍ജ്ജസ്വലതയോടെ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും പോയി കുട്ടികളുടെ പ്രസ്ഥാനത്തിന്റെ സംഘടനാ മെഷീനറിയെ ചലിപ്പിക്കാന്‍,നിയന്ത്രിക്കാന്‍ അവള്‍ക്ക് പ്രായമോ,പഠനമോ പ്രശ്നമായിരുന്നില്ല.

ഒരു കോളേജുകുമാരി മാത്രമല്ല

ഒരു കോളേജുകുമാരി മാത്രമല്ല

യുവാക്കള്‍ വരുന്നുവെന്നതില്‍ മാത്രമല്ല അര്‍ഹരായ യുവാക്കളെ തന്നെ പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നുവെന്നത് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യം തന്നെയാണ്.അവള്‍ ഒരു ഇരുപത്തിയൊന്നുകാരി കോളേജ് കുമാരി മാത്രമല്ല,നാടിന്റെ മിടിപ്പ് തൊട്ടറിഞ്ഞ പൊതു പ്രവര്‍ത്തകയാണ്,ഏഷ്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ബദല്‍ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷയാണ്.

നിങ്ങളിൽ ഒരുവൾ

നിങ്ങളിൽ ഒരുവൾ

എല്ലാത്തിലുമുപരിയായി തിരുവനന്തപുരം പട്ടണത്തിലെ ഒരു സാധാരണ കുടുംബത്തിന്റെ ജീവിത പ്രാരാബ്ദങ്ങളെക്കുറിച്ച് അനുഭവവും ബോധ്യവുമുള്ളവളാണ്.അവള്‍ തീര്‍ച്ചയായും നിങ്ങളിലൊരുവളാണ്.
നിങ്ങളെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ളവളാണ്.
ബാലസംഘം സ്ഥാപക ദിനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി ചുമതലയേല്‍ക്കുന്ന പ്രിയ സഹ പ്രവര്‍ത്തകയ്ക്ക് അഭിവാദ്യങ്ങള്‍...

സരോദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആര് വരും? ലീഗ് കുഞ്ഞാലിക്കുട്ടിയെ ഇറക്കുമ്പോള്‍ വരേണ്ടത് വമ്പന്‍ തന്നെകോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആര് വരും? ലീഗ് കുഞ്ഞാലിക്കുട്ടിയെ ഇറക്കുമ്പോള്‍ വരേണ്ടത് വമ്പന്‍ തന്നെ

യൂത്ത് ലീഗിന്റെ 'അടുക്കള ലഹളകള്‍'... കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ വിജയിക്കില്ല, മുമ്പും വിജയിച്ചിട്ടില്ലയൂത്ത് ലീഗിന്റെ 'അടുക്കള ലഹളകള്‍'... കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ വിജയിക്കില്ല, മുമ്പും വിജയിച്ചിട്ടില്ല

English summary
Viral post about appointed Thiruvananthapuram Corporation Mayor Arya Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X