ശ്വാസം അടക്കിപ്പിടിച്ചല്ലാതെ ഈ വീഡിയോ കാണാനാകില്ല; യുവതികള്‍ 6300 അടി താഴ്ചയിലേക്ക്, പിന്നീട്...
മോസ്കോ: റഷ്യയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാഹസികത ഇഷ്ടപ്പെടുന്ന ഒരുകൂട്ടം ആളുകള്‍ മലമുകളില്‍ ഊഞ്ഞാലാടുന്നതാണ് വീഡിയോ. 6300 അടി ഉയരത്തിലാണ് ഊഞ്ഞാലാട്ടം. വലിയ കുഴലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഊഞ്ഞാലില്‍ രണ്ടു യുവതികളാണ് ഇരിക്കുന്നത്. കൂട്ടത്തിലുള്ള ഒരു യുവാവ് ഇവരെ ശക്തിയില്‍ ആട്ടുന്നു.
Recommended Video
മലയുടെ അറ്റത്താണ് ഊഞ്ഞാല് സ്ഥാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ആട്ടുന്നതിനിടെ ഊഞ്ഞാല് ദിശമാറുകയും യുവതികള്‍ 6300 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ...
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

റഷ്യന്‍ റിപബ്ലിക് ഓഫ് ദഗിസ്താനിലെ സുലക് കന്യോന് എന്ന പ്രദേശത്തുള്ള മലമുകളിലാണ് സംഭവം നടന്നത്. ഒരുപാട് പേരുള്ള സംഘമാണ് ഇവിടെ എത്തിയത്. വളരെ സന്തോഷത്തിലാണ് ഇവര്‍ എന്ന് വീഡിയോയില്‍ വ്യക്തമാണ്. മലയുടെ അറ്റത്താണ് ഊഞ്ഞാല് സ്ഥാപിച്ചിരിക്കുന്നത്.

രണ്ട് യുവതികളാണ് ഊഞ്ഞാലില്‍ ആടുന്നത്. കൂട്ടത്തിലുള്ള ഒരു യുവാവ് ഇവരെ ശക്തമായി ആട്ടുന്നു. ഓരോ തവണയും ഊഞ്ഞാല് ദൂരേക്ക് പോയി തിരിച്ചുവരുന്നു. ഈ വേളയില്‍ യുവതികള്‍ രണ്ടു പേരും ഉറക്കെ ബഹളം വയ്ക്കുന്നു. അതുവരെ വളരെ സന്തോഷത്തിലാണ് എല്ലാവരും.

എന്നാല്‍ ഊഞ്ഞാല് ആട്ടുന്നതിനിടെ ദിശ തെറ്റുകയും തൂണില്‍ തട്ടി രണ്ട് യുവതികളും കൊക്കയിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ അവസാനിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ മാത്രമാണ് ഈ മേഖലയില്‍ എത്താറുള്ളതത്രെ. ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് പിന്നീട് മാധ്യമങ്ങള്‍ അന്വേഷിച്ചു.

ഊഞ്ഞാല് തകര്‍ത്ത് രണ്ട് യുവതികളും താഴേക്ക് വീണെങ്കിലും മലയുടെ മറ്റൊരു ഇടുങ്ങിയ തട്ടിലാണ് എത്തിയത്. ഗുരുതരമായി പരിക്കേറ്റില്ലെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരമാസകലം മുറിവുണ്ട്. എങ്കിലും ജീവന് അപകടത്തിലാക്കുന്ന മുറിവുകളില്ലെന്ന് മേഖലയിലെ പോലീസ് ഓഫീസര്‍മാരെ ഉദ്ധരിച്ച് കോംസോമോള്സ്കിയ പ്രവ്ദ എന്ന പത്രവും റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മേഖലിയല്‍ പോലീസ് പരിശോധന നടത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി. സഞ്ചാരികളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ദഗസ്താന് ടൂറിസം മന്ത്രാലയം അറിയിച്ചു. നേരത്തെ ഊഞ്ഞാല് ആടിയിരുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications