Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 15 വാങ്ങാൻ ഇതാണ് ഏറ്റവും നല്ല സമയം? വമ്പൻ ഡിസ്‌കൗണ്ടുകളും ഓഫറും, എല്ലാം അറിയാം

ആഗോള ഭീമന്മാരായ ആപ്പിളിനെ സംബന്ധിച്ച് ഇന്ത്യൻ വിപണി ഇപ്പോൾ നിർണായക സ്ഥലമാണ്. അതുകൊണ്ട് തന്നെ അവർ വിൽപ്പനയിൽ കൂടുതൽ ലക്ഷ്യമിടുന്നതും ഇന്ത്യൻ മാർക്കറ്റ് തന്നെ. വിവിധ ഫോണുകളുടെ കഴിഞ്ഞ കാലത്തെ പ്രകടനങ്ങൾ എടുത്തു നോക്കിയാൽ ആപ്പിളിന്റെ അപ്രമാദിത്വം വിപണിയിൽ കൃത്യമായും പ്രകടമാവും. മുൻകാല മോഡലുകൾ എന്നോ പുതിയത് എന്നോ വ്യത്യാസമില്ലാതെ എല്ലാ ഫോണുകളും മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.

ആപ്പിളിന്റെ ഒന്നൊന്നര ഓഫർ ഇതാ; ഐഫോൺ 17 പ്രോയുടെ ഡിസ്‌കൗണ്ട് അറിഞ്ഞോ? 8000 രൂപ വരെ കുറയും|
ആപ്പിളിന്റെ ഒന്നൊന്നര ഓഫർ ഇതാ; ഐഫോൺ 17 പ്രോയുടെ ഡിസ്‌കൗണ്ട് അറിഞ്ഞോ? 8000 രൂപ വരെ കുറയും|

ആപ്പിളിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ ഐഫോൺ 15 ഇപ്പോൾ ഇന്ത്യയിൽ വമ്പൻ വിലക്കുറവിൽ ലഭ്യമാണ്. ഫ്ലിപ്‌കാർട്ട്, ആമസോൺ, വിജയ് സെയിൽസ്, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ഉൾപ്പെടെ വലിയ ഡീലുകളാണ് ലഭ്യമാകുന്നത്. ചില ഓഫറുകളിൽ ഐഫോൺ 15ന്റെ അന്തിമ വില 50,000 രൂപയ്ക്കും താഴെയായി എത്തിയിട്ടുണ്ട്.

iphone 15 offers

ഐഫോൺ 15യുടെ 128 ജിബി വേരിയന്റിന് സാധാരണയായി 59,900 രൂപയോളം വിലയുണ്ടെങ്കിലും, ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഡീലുകളും ചേർന്നാൽ 52,000 രൂപയ്ക്കടുത്ത് വരെ ലഭിക്കാനാകും. ചില പ്ലാറ്റ്ഫോമുകളിൽ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌താൽ 45,000 രൂപ നിരക്കിലും ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഐഫോൺ 15ന്റെ പ്രധാന ആകർഷണം അതിന്റെ പ്രീമിയം ഡിസൈനും മികച്ച പ്രകടനവുമാണ്. കളർ ഇൻഫ്യൂസ്ഡ് ഗ്ലാസ് ഡിസൈനും അലുമിനിയം ബോഡിയും ഫോണിന് കൂടുതൽ സ്‌റ്റൈലിഷ് ലുക്ക് നൽകുന്നു. സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ ഉള്ള ഈ മോഡൽ പുറം വെളിച്ചത്തിലും മികച്ച ബ്രൈറ്റ്‌നസ് നൽകുന്നു. കൂടാതെ സെറാമിക് ഷീൽഡ് പ്രൊട്ടക്ഷൻ കാരണം ഫോൺ കൂടുതൽ സുരക്ഷിതവുമാണ്.

ഐഫോൺ 15യിൽ ആദ്യമായി യുഎസ്ബി Type-C പോർട്ട് എത്തിയതും വലിയ മാറ്റമായിരുന്നു. ഇതിലൂടെ ഡാറ്റ ട്രാൻസ്ഫറും ചാർജിംഗും കൂടുതൽ എളുപ്പമായി. കൂടാതെ ഡൈനാമിക് ഐലൻഡ് ഫീച്ചർ നോട്ടിഫിക്കേഷനുകളും മൾട്ടിടാസ്കിംഗും കൂടുതൽ സ്മാർട്ടാക്കുന്നു. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ ഗുണകരമായി ഭവിക്കും.

ഫോണിൽ എ16 Bionic ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയ്ക്കെല്ലാം മികച്ച പ്രകടനം നൽകാൻ ഈ പ്രോസസറിന് കഴിയും. ഐഒഎസ് അപ്ഡേറ്റുകൾ വർഷങ്ങളോളം ലഭിക്കുന്നതിനാൽ ദീർഘകാല ഉപയോഗത്തിനും ഇത് മികച്ച ഓപ്ഷനാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ആപ്പിളിന്റെ ഒന്നൊന്നര ഓഫർ ഇതാ; ഐഫോൺ 17 പ്രോയുടെ ഡിസ്‌കൗണ്ട് അറിഞ്ഞോ? 8000 രൂപ വരെ കുറയും|
ആപ്പിളിന്റെ ഒന്നൊന്നര ഓഫർ ഇതാ; ഐഫോൺ 17 പ്രോയുടെ ഡിസ്‌കൗണ്ട് അറിഞ്ഞോ? 8000 രൂപ വരെ കുറയും|

ക്യാമറ വിഭാഗത്തിലും ഐഫോൺ 15 മികച്ച അനുഭവമാണ് നൽകുന്നത്. 48MP പ്രധാന ക്യാമറയിലൂടെ കൂടുതൽ ഡീറ്റെയിൽസുള്ള ഫോട്ടോകൾ എടുക്കാനാകും. നൈറ്റ് മോഡും പോർട്രെയിറ്റ് ഫീച്ചറുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്. വീഡിയോ റെക്കോർഡിംഗിലും സിനിമാറ്റിക് അനുഭവം നൽകുന്ന സ്റ്റാബിലൈസേഷൻ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+