മസ്‌കിനോട് മുട്ടി മുകേഷ് അംബാനി, റിലയന്‍സ് ജയിക്കാനുള്ള വരവാണ്; സ്റ്റാര്‍ലിങ്കിനെ പൂട്ടിക്കെട്ടും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തിരികൊളുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇത്തവണ ഇലോണ്‍ മസ്‌കിനെ തന്നെയാണ് വീഴ്ത്താന്‍ പോകുന്നത്. സാറ്റലൈറ്റ് ഇന്റര്‍നൈറ്റിന്റെ കാര്യത്തിലാണ് റിലയന്‍സ് കുതിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ വിപണിയില്‍ കണ്ണുവെച്ച മസ്‌കിന് വലിയ രീതിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സൂചന.
ലക്‌സംബര്‍ഗ് കേന്ദ്രീകരിച്ച് എസ്ഇഎസുമായി ചേര്‍ന്ന് ജിഗാബൈറ്റ് ഫൈബര്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിപ്പിക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സ്‌പേസ് റെഗുലേറ്റര്‍ നിന്ന് ഇതിനുള്ള അനുമതിയും ലഭിച്ച് കഴിഞ്ഞു. ഉപഗ്രഹം വഴി ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ അടക്കം ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഇതിലൂടെ സാധിക്കും.

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായിട്ടായിരുന്നു റിലയന്‍സിന്റെ മത്സരം. ഇന്ത്യന്‍ വിപണിയില്‍ ഇരുവരും ഏറ്റുമുട്ടുന്നതും ആദ്യമായിട്ടായിരിക്കും. ആഗോള തലത്തിലെ ഏറ്റവും വലിയ സമ്പന്നനായ വ്യക്തിയും ഇന്ത്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരനും തമ്മില്‍ നടന്ന പോരാട്ടം എന്ന പ്രത്യേകതയും ഈ സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ കാര്യത്തിലുണ്ട്.
ഇവ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങുന്നതോടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിവേഗ ഇന്റര്‍നെറ്റ് രാജ്യത്താകെ ലഭ്യമാക്കാന്‍ സാധിക്കും. ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ആമസോണ്‍, മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് എന്നിവര്‍ ഇന്ത്യയില്‍ ഉപഗ്രഹ കമ്മ്യൂണിക്കേഷന്‍ സര്‍വീസുകള്‍ നടത്താനായി കാത്തിരിക്കുകയാണ്.
ഇതുവരെ സ്‌പേസ് റെഗുലേറ്ററില്‍ നിന്ന് മസ്‌ക് അടക്കമുള്ളവര്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. അതേസമയം മുകേഷ് അംബാനിയുടെ കമ്പനി ആദ്യമെത്തുന്നത് വലിയ ആധിപത്യം സമ്മാനിക്കും. ഏപ്രിലിലും ജൂണിലുമായി ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ഓതറൈസേഷന്‍ സെന്ററര്‍-ഇന്‍ സ്‌പേസ് ഇവര്‍ക്കെല്ലാം അനുമതി നല്‍കിയതാണ്.
ഇതിലൂടെ ഇന്ത്യക്ക് മുകളില്‍ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ കൂടുതല്‍ അനുമതി ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍മാര്‍സാറ്റിനും സാറ്റലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന് അനുമതി ലഭിച്ചിട്ടുണ്ട്. കൂടുതല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റിനായി വരുന്നുണ്ടെന്ന് ഇന്‍ സ്‌പേസ്് ചെയര്‍മാന്‍ പവന്‍ ഗോയങ്ക അറിയിച്ചു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കമ്മ്യൂണിക്കേഷന് സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ കുറഞ്ഞ വിലയാണ്. ആഗോള തലത്തിലെ പ്രമുഖ കമ്പനികള്‍ക്കൊപ്പം ചേര്‍ന്ന് മറ്റ് രാജ്യങ്ങളിലെ നിരക്ക് കുറയ്ക്കുമെന്നും ഇന്‍ പവന്‍ ഗോയങ്ക പറഞ്ഞു. ഉയര്‍ന്ന പെര്‍ഫോമന്‍സും അതുപോെല കുറഞ്ഞ ചെലവുമാണ് ഇതിനുണ്ടാവുക.
ഇന്ത്യയുടെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വീസ് മാര്‍ക്കറ്റ് വര്‍ഷത്തില്‍ 36 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലെ പ്രതീക്ഷകളാണിത്. 2030ഓടെ 1.9 ബില്യണിന്റെ വിപണിയായി ഉയരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ പുത്തന്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ്.












Click it and Unblock the Notifications