Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിൽ സ്വർണ വില മൂക്കുംകുത്തി താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 14,200 രൂപ, നിരക്ക് അറിയാം

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമായി വീണ്ടും വിലയിടിവ്. രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും സ്വർണവില താഴ്ന്നപ്പോൾ പ്രധാന നഗരങ്ങളിലെല്ലാം കനത്ത കുറവാണ് രേഖപ്പെടുത്തിയത്. ചെന്നൈയിൽ മാത്രം ഒരു ദിവസം കൊണ്ട് 24 കാരറ്റ് സ്വർണത്തിന് 100 ഗ്രാമിന് 14,200 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തിനിടെ 100 ഗ്രാമിന് ഏകദേശം 60,000 രൂപയുടെ ഇടിവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച (ജൂൺ 8) ചെന്നൈയിൽ 24 കാരറ്റ് സ്വർണവില 100 ഗ്രാമിന് 15,34,900 രൂപയായി. 10 ഗ്രാമിന് 1,420 രൂപ കുറഞ്ഞ് 1,53,490 രൂപയായപ്പോൾ ഒരു ഗ്രാമിന്റെ വില 15,349 രൂപയിലെത്തി. എട്ട് ഗ്രാമിന് 1,22,792 രൂപയാണ് വില.

gold-ornaments-j

22 കാരറ്റ് സ്വർണത്തിനും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 100 ഗ്രാമിന് 13,000 രൂപ കുറഞ്ഞ് 14,07,000 രൂപയായപ്പോൾ, 10 ഗ്രാമിന്റെ വില 1,40,700 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 100 ഗ്രാമിന് 11,500 രൂപ കുറഞ്ഞ് 11,79,500 രൂപയും 10 ഗ്രാമിന് 1,17,950 രൂപയുമാണ് വില.

ഹൈദരാബാദിലും സ്വർണവില കുത്തനെ താഴ്ന്നു. 24 കാരറ്റ് സ്വർണത്തിന് 100 ഗ്രാമിന് 10,400 രൂപ കുറഞ്ഞ് 15,16,900 രൂപയായി. 10 ഗ്രാമിന്റെ വില 1,51,690 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 950 രൂപ കുറഞ്ഞ് 1,39,050 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന്റെ വില 1,13,770 രൂപയാണ്.

ജൂൺ മാസത്തിലെ ആദ്യ ദിവസങ്ങൾ മുതൽ തന്നെ സ്വർണവില തുടർച്ചയായി താഴ്ന്നുവരികയാണ്. പ്രത്യേകിച്ച് ചെന്നൈയിൽ ജൂൺ മാസത്തിലെ എട്ട് ദിവസങ്ങൾക്കിടെ 24 കാരറ്റ് സ്വർണത്തിന് 100 ഗ്രാമിന് 61,000 രൂപയിലധികം വിലക്കുറവാണ് ഉണ്ടായത്. എന്നിരുന്നാലും ഹൈദരാബാദ്, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെന്നൈയിലെ സ്വർണവില ഇപ്പോഴും ഉയർന്ന നിലയിലാണ്.

സ്വർണവിലയിലെ ഈ ഇടിവിന് പിന്നിൽ ആഗോള സാമ്പത്തിക ഘടകങ്ങളാണെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക കണക്കുകൾ പുറത്തുവന്നതോടെ പലിശനിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തുടരുമെന്ന വിലയിരുത്തൽ ശക്തമായിട്ടുണ്ട്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ താൽപര്യം കുറയുന്നതാണ് വിലയെ ബാധിക്കുന്നത്.

അതേസമയം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഇസ്രായേലുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ആഗോള വിപണികളിൽ അനിശ്ചിതത്വം വർധിപ്പിച്ചെങ്കിലും സ്വർണവിലയ്ക്ക് കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല. മറുവശത്ത് ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില നാല് ശതമാനത്തോളം ഉയർന്ന് ബാരലിന് 94 ഡോളറിന് മുകളിലെത്തി. എണ്ണവിലയിലെ വർധനവ് പണപ്പെരുപ്പ ആശങ്കകൾ വീണ്ടും ഉയർത്തുന്ന സാഹചര്യമാണ്.

അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയം, ഡോളറിന്റെ ചലനങ്ങൾ, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം എന്നിവയാണ് അടുത്ത ദിവസങ്ങളിലെ സ്വർണവിലയുടെ ദിശ നിർണയിക്കുന്ന പ്രധാന ഘടകങ്ങളായി വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+