കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തില്‍ മോഷണം നടത്തി; പിന്നീട് ജീവിതത്തില്‍ ദുരന്തം മാത്രം; ഒടുവില്‍ കള്ളന്‍ ചെയ്തത്‌

Google Oneindia Malayalam News

മോഷ്ടിച്ചുകൊണ്ടുപോയ സാധനങ്ങൾ പിന്നീട് തിരികെ കൊണ്ടുകൊടുക്കുന്ന കള്ളന്മാരുടെ വാർത്തകൾ നമ്മൾ മുമ്പും കേട്ടുകാണും. അതുപോലെ മോഷ്ടിച്ച് നാടുവിട്ട കള്ളന്മാരെ പോലീസ് പിടിച്ച വാർത്തയും കേട്ടുകാണും. ഇനി പറയാൻ പോകുന്നത് ഒരു കള്ളനെക്കുറിച്ചാണ്.

മോഷിടിച്ച് രണ്ടാം ദിവസം തന്നെ മോഷണ മുതൽ തിരികെ ഏൽപ്പിക്കികയും ചെയ്തു. വർഷങ്ങളോളം മുങ്ങിനടക്കാനൊന്നും ഈ കള്ളൻ നിന്നില്ല. കാരണം ക്ഷേത്രത്തിൽ നിന്നാണ് ഈ കള്ളൻ മോഷ്ടിച്ചത്. പിന്നീട് അയാൾക്ക് വിട്ടൊഴിയാത്ത് പ്രശ്നങ്ങളായിരുന്നു എന്നാണ് വിവരം

1

മുന്നുംപിന്നും നോക്കാതെ ക്ഷേതത്രത്തില്‍ കയറി കണ്ടതൊക്കെ മോഷ്ടിച്ചു. എന്നാല്‍ പിന്നീട് താന്‍ മോഷ്ടിച്ച വിലപിടിപ്പുള്ള സാധനങ്ങളൊക്കെ ക്ഷേത്രത്തില്‍ തന്നെ കള്ളന്‍ തിരിച്ചുകൊണ്ടുവന്നു. ഒപ്പം ഒരു കത്തും കള്ളന്‍ വെച്ചിരുന്നു. ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച വെള്ളി, പിച്ചള വസ്തുക്കളാണ് കള്ളന്‍ തിരികെ ഏല്‍പ്പിച്ചത്.

2

മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം, തന്റെ പ്രവൃത്തി തനിക്ക് കഷ്ടപ്പാടുകള്‍ ഉണ്ടാക്കിയെന്ന ക്ഷമാപണ കത്തും കള്ളന്‍ വെച്ചിരുന്നു. ഒക്ടോബര്‍ 24ന് ലാംത പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശാന്തിനാഥ് ദിഗംബര്‍ ജയിന്‍ ക്ഷേത്രത്തില്‍ നിന്ന് 'ഛത്രസ്' (കുടയുടെ ആകൃതിയിലുള്ള അലങ്കാര കഷണം) ഉള്‍പ്പെടെ 10 അലങ്കാര വെള്ളിയും മൂന്ന് പിച്ചള ഉരുപ്പടികളും അജ്ഞാതനായ മോഷ്ടാവ് മോഷ്ടിച്ചതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിജയ് ദബര്‍ പറഞ്ഞു.

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു...ഭക്ഷണം കഴിച്ചു, തരില്ലെന്ന് ഡെലിവറി ബോയ്! പിന്നെ നടന്നത്ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു...ഭക്ഷണം കഴിച്ചു, തരില്ലെന്ന് ഡെലിവറി ബോയ്! പിന്നെ നടന്നത്

3

വെള്ളിയാഴ്ച, ഒരു ജൈന കുടുംബത്തിലെ അംഗങ്ങൾ ലാംതയിലെ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഒരു കുഴിയിൽ ഒരു ബാഗ് കിടക്കുന്നത് കണ്ടതിനെ തുടർന്ന് അവർ പോലീസിനെയും കമ്മ്യൂണിറ്റി അംഗങ്ങളെയും അറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആത്മഹത്യ ചെയ്ത മകളുടെ സ്വര്‍ണം വേണമെന്ന് വീട്ടുകാര്‍; ഭര്‍ത്താവിന്റെ വീടും സ്ഥലവും ജപ്തി ചെയ്തുആത്മഹത്യ ചെയ്ത മകളുടെ സ്വര്‍ണം വേണമെന്ന് വീട്ടുകാര്‍; ഭര്‍ത്താവിന്റെ വീടും സ്ഥലവും ജപ്തി ചെയ്തു

4

മോഷ്ടിച്ച സാധനങ്ങൾ ബാഗിൽ നിന്നാണ് കണ്ടെത്തിയത്. മോഷ്ടാവിന്റെ ക്ഷമാപണ കത്തും കണ്ടെടുത്തു. ഇത്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു, "ഞാൻ എന്റെ പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നു. ഞാൻ ഒരു തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കൂ. മോഷണത്തിന് ശേഷം ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. മോഷ്ടിച്ച വസ്തുക്കൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ദബർ പറഞ്ഞു.

English summary
A thief took silver and brass from a temple, after 2 days he returned it, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X