Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുമൂടിയ കാൽവരി മൗണ്ട്, രാമക്കൽ മേടും,വളഞ്ഞങ്ങാനം വെള്ളച്ചാട്ടവുമെല്ലാം കാണാം ; പാക്കേജ്

ഇടുക്കിയിലെ രാമക്കൽമേടും കാൽവരി മൗണ്ടും കണ്ട് മടങ്ങിയാലോ. കൊട്ടാരക്കര കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് ചെലവ് കുറഞ്ഞ യാത്ര ഒരുക്കുന്നത്. ജനവരി 24 ന് പുലർച്ചെയാണ് യാത്ര പുറപ്പെടുന്നത്. രാത്രിയോടെ തന്നെ ഡിപ്പോയിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങൾ കൂടാതെ ളഞ്ഞങ്ങാനം വെള്ളച്ചാട്ടം, അയ്യപ്പൻ കോവിൽ തൂക്കുപാലം തുടങ്ങി മാറ്റ് കാഴ്ചകളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'മഞ്ഞിൽ പുതഞ്ഞ മലനിരകളും കണ്ണകലെ ഇടുക്കി ഡാമിന്റെ കാനന സൗന്ദര്യവും കുളിർക്കാറ്റും', എന്നാണ് പാക്കേജിനെ കുറിച്ച് കെ എസ് ആർ ടി സി പങ്കുവെച്ച കുറിപ്പിലെ ആദ്യ വരികൾ. പാക്കേജിനെ കുറിച്ച് ബജറ്റ് ടൂറിസം സെൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ-' ലോകപ്രസിദ്ധമായ ആർച്ച് ഡാമായ ഇടുക്കിയുടെ ചുവട് പിടിച്ചാണ് കാൽവരിമൗണ്ടും പ്രശസ്തിയുടെ മലകയറിയത്.

amakkalmedu

ചെറുതും വലുതുമായ ഇരിപ്പിടങ്ങൾ പോലുള്ള പാറകളും പുൽമേടുകളും നിറഞ്ഞ മലനിരകളാണ് ഇവിടെത്തെ ഭൂപ്രകൃതി. കൺമുന്നിലായി സമ്പുഷ്ടമായ വനങ്ങൾക്ക് മധ്യത്തിലായി ഇടുക്കി ഡാമിൽ നിന്നുള്ള നീലജലാശയം, ദ്വീപുകൾ പോലെ പലയിടത്തും ജലാശങ്ങൾ കേറിയിറങ്ങി കിടക്കുന്നു, ദൂരെ മാറി കുറവൻ കുറത്തി മലകളുടെ ദൃശ്യം. മലകളിൽ പെയ്തിറങ്ങുന്ന കോടമഞ്ഞ്. ഉച്ചവെയിലിന്റെ രൂക്ഷതയിലും കുളിര് പകരുന്ന കാറ്റ്.

രാമക്കൽ മേട് "കാറ്റിന്റെ പറുദീസയിലേക്ക്, ആമപ്പാറയുടെ ഗർഭ ഗുഹകളിലൂടെ നൂഴ്ന്നിറങ്ങി രാമന്റെ പാദം പതിഞ്ഞ പാറ എന്ന് കഥകൾ പറയുന്ന രാമക്കൽ മേടിലേക്ക്. കേരളത്തിലെ ഏറ്റവും വലിയ ദ്വൈ പ്രതിമയായ കുറവൻ കുറത്തി പ്രതിമയും കണ്ടു പോരാൻ കൊട്ടാരക്കര BTC യുടെ രാമക്കൽ മേട് യാത്ര.

ജനുവരി 24 ന് കൊട്ടാരക്കരയിൽ നിന്നുമാണ് യാത്ര തുടങ്ങുന്നത്. രാവിലെ അഞ്ചരയോടെ യാത്ര ആരംഭിക്കും. രാവിലെ എട്ടരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കാണാം. പത്തരയോടെ അയ്യപ്പൻ കോവിൽ തൂക്കുപാലം ,11.45 ന് കാൽവരി മൗണ്ട് എന്നിങ്ങനയാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

രണ്ടേ മൂക്കാലോടെ രാമക്കൽ മേടിൽ എത്തും. കാറ്റാടി പാടം,ആമപ്പാറ, രാമക്കൽ വ്യൂ പോയിങ്, കുറവൻ കുറത്തി ദ്വൈ പ്രതിമ എന്നിങ്ങനെയാണ് പിന്നീടുള്ള കാഴ്ചകൾ. വൈകീട്ട് 6.30 ഓടെയാണ് മടക്കയാത്ര. രാത്രി 11 മണിയോടെ തിരികെ കൊട്ടാരക്കര എത്തിച്ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+