Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറഞ്ഞ ചെലവില്‍ കായലിലൂടെ കുട്ടനാട് ചുറ്റാം; ഒപ്പം കായൽ രുചികളും കൂട്ടിയൊരു ഊണും..പാക്കേജ് ഇതാ

കിഴക്കിന‍റെ വെനീസ്, അതാണ് കുട്ടനാട്. കായൽ സൗന്ദ്ര്യം അത്ഭുതം തീർക്കുന്ന കുട്ടനാട്ടിലേക്ക് ഒരു യാത്ര പോയാലോ? കോട്ടയം കെ എസ് ആർ ടി സിയാണ് കുട്ടനാട്ടിലേക്ക് പാക്കേജ് ഒരുക്കിയിരിക്കുന്നത്. യാത്രയെ കുറിച്ച് കൂടുതൽ അറിയാം, ഒപ്പം കുട്ടനാടിനെ കുറിച്ചും

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്, സമുദ്രനിരപ്പിൽ നിന്ന് 1 മുതൽ 3 മീറ്റർ വരെ താഴെയാണ് സ്ഥിതി ചെയ്യുന്നത്. കായലുകളും അവിടുത്തെ ഗ്രാമീണ ജീവിതവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പ്രകൃതി സ്നേഹികൾക്ക് കുട്ടനാട് ഒരു പറുദീസയാണ്. ബോട്ട് മാർഗ്ഗം എത്തിച്ചേരാൻ കഴിയുന്ന പാതിരാമണൽ ദേശാടന പക്ഷികളുടെ കേന്ദ്രമാണ്. കായലിന്റെ കിഴക്കൻ തീരത്തുള്ള കുമരകം പക്ഷിസങ്കേതം കൊക്കുകളെയും നീർകാക്കകളെയും കാണാൻ പറ്റിയ സ്ഥലമാണ്. പച്ചപ്പ് നിറഞ്ഞ വയലുകളും താമര നിറഞ്ഞ കായലുകളും ഫോട്ടോ എടുക്കാനും പ്രകൃതി ആസ്വദിക്കാനും നിരവധി അവസരങ്ങൾ നൽകുന്നു.സാഹസികരായ ആളുകൾക്ക് പുന്നമടയിലെ കയാക്കിംഗ് സെന്ററുകൾ വഴി കായലിലൂടെ തുഴയാൻ സാധിക്കും. കള്ള് ചെത്തുന്നതിനെക്കുറിച്ചും കയർ നിർമ്മാണത്തെക്കുറിച്ചും പരമ്പരാഗത മീൻപിടുത്ത രീതികളെക്കുറിച്ചും അറിയാൻ നാട്ടുകാരുമായി ഇടപെഴകാം. പ്രകൃതിയും മനുഷ്യനും ഒരുമിച്ച് ജീവിക്കുന്ന കുട്ടനാടിന്റെ സൗന്ദര്യം സഞ്ചാരികൾക്ക് സമാധാനവും സംതൃപ്തിയും നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.

kutta2-1

യാത്രയെ കുറിച്ച്

ഒക്ടോബർ 2-ന് രാവിലെ 8 മണിക്ക് കോട്ടയത്ത് നിന്ന് കെഎസ്ആർടിസി ബസ്സിൽ യാത്ര ആരംഭിക്കും. 11 മണിയോടെയാണ് ബോട്ട് യാത്ര തുടങ്ങുക. 90 പേർക്കാണ് ബോട്ടിൽ യാത്ര ചെയ്യാൻ സാധിക്കുക. മുകളിലത്തെ നിലയിൽ (30 സീറ്റുകൾ, 500 രൂപ) വിശാലമായ കാഴ്ചകളും, താഴത്തെ നിലയിൽ (60 സീറ്റുകൾ, 400 രൂപ) ജലത്തോട് ചേർന്നുള്ള കാഴ്ചയകളും ആസ്വദിക്കാം. ബോട്ട് യാത്ര ആരംഭിച്ച് ആദ്യ പോയിന്റ് മുഹമ്മ പാതിരാമണൽ ആണ്. 30 മിനിറ്റ് അവിടെ സമയം ചെലവഴിക്കുന്നു. നൂറുരൂപയ്ക്ക് കുടുംബശ്രീയുടെ ഉച്ചഭക്ഷണം ബോട്ടിനുള്ളില്‍ ലഭ്യമാക്കും.കരിമീന്‍ ഫ്രൈ ഉള്‍പ്പെടെ സ്പെഷ്യലും ആവശ്യമെങ്കില്‍ കുടുംബശ്രീ ടീം ലഭ്യമാക്കും.

പിന്നീട് കുമരകത്തിന്‍റെ തീരപ്രദേശങ്ങള്‍, റാണി,ചിത്തിര,മാര്‍ത്താണ്ഡം തുടങ്ങിയ കായല്‍പ്പരപ്പുകള്‍ കറങ്ങി നെല്‍വയലുകളുടെ ഇടയിലൂടെ തിരികെ കുപ്പപ്പുറം, പുഞ്ചിരി വഴി തിരികെ ആലപ്പുഴ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിച്ചേരും. ഏകദേശം അഞ്ച് മണിക്കൂറോളമാണ് കായൽ സൗന്ദര്യം ആസ്വദിച്ച് കൊണ്ടുള്ള യാത്ര. ഒരാൾക്ക് യത്ര ചെലവ് 460 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 8089158178 നമ്പറിൽ ബന്ധപ്പെടാം.‌‌

കുട്ടനാട് മാത്രമല്ല, ഗവിയും കണ്ട് വരാം

കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഈ മാസം അവസാനം ഗവിയിലേക്കും സ്പെഷ്യൽ പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. സപ്റ്റംബർ 28 നാണ് യാത്ര പോകുന്നത്. കനത്ത മഴ കുറഞ്ഞതോടെ ഗവിയിലേക്ക് ധാരാളം ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കോടമഞ്ഞും വനത്തിനുള്ളിലൂടെ ഏകദേശം 80 കിമിയോളം ദൈർഘ്യത്തിലുള്ള യാത്രയും കൂടിയാകുമ്പോൾ മനസ് നിറയും. യാത്രയ്ക്കിടെ കക്കി,ആനത്തോട്,ഗവി തുടങ്ങിയ ജലസംഭരണി കൾ കാണാം. വന്യമൃഗങ്ങളേയും കാണാൻ അവസരം ലഭിക്കും, ഭാഗ്യമുണ്ടെങ്കിൽ.

കുന്നുകളും, മലകളും കടന്നു അതിമനോഹരം ആയ ജംഗിൾ സഫാരിയാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത. കൂടാതെ സത്രം ത്തിൽ നിന്നും മനോഹരമായ ജീപ്പ് സഫാരിയും, സായാഹ്നം പരുന്തുംപാറ view point കണ്ട്, കുട്ടിക്കാനം മുണ്ടക്കയം ഹൈറേഞ്ച് റോഡ് ലൂടെയുള്ള മടക്കയാത്ര.
രാവിലെ അഞ്ച് മണിക്ക് കോട്ടയം സ്റ്റാൻഡിൽ നിന്നും തുടങ്ങുന്ന യാത്ര രാത്രി 9 മണിയോടെയാണ് തിരികെ എത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+