മഴ ഇങ്ങെത്തുമല്ലോ എവിടെയൊക്കെ പോകണം?; കേരളത്തിൽ മഴയാത്ര പൊളിക്കാൻ 5 ഇടങ്ങൾ
കൊടും ചൂടിന് ശേഷം ജൂണിൽ മഴയിങ്ങെത്തും. മഴയത്ത് ഈ ദൈവത്തിന്റെ സ്വന്തം നാടിന് ഭംഗി ഇരട്ടിക്കും. ആർത്ത് പെയ്യുന്ന മഴയും ഇടയ്ക്കിടെ കയറി വരുന്ന കോടമഞ്ഞും നിറഞ്ഞൊഴുകുന്ന പുഴകളും വെള്ളച്ചാട്ടങ്ങളുമൊക്കെയായി ഈ സമയത്ത് കാണാനും ആസ്വദിക്കാനുമുള്ള കാഴ്ചകൾ ഏറെയാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ചിറാപുഞ്ചിയാണ്. ദക്ഷിണേന്ത്യയിലാകട്ടെ ആകുംബെയും. പക്ഷെ മഴ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി ആസ്വദിക്കാൻ ഇവിടങ്ങൾ വരെ പോകേണ്ടതില്ല. കേരളത്തിൽ തന്നെ അതിന് പറ്റിയ നിരവധി സ്ഥലങ്ങൾ ഉണ്ട്. മഴയുടെ തണുപ്പും കോട മഞ്ഞിന്റെ കുളിരും നിങ്ങളെ ആവോളം പൊതിയുന്ന ഇടങ്ങൾ. എന്നാൽ പിന്നെ എവിടെയാണെന്ന് നോക്കാം?

മൂന്നാർ തന്നെ ആദ്യം
മഞ്ഞുകാലത്ത് കേരളത്തിൽ നിന്ന് മാത്രമല്ല പുറത്ത് നിന്നും ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് മൂന്നാർ. എന്നാൽ മഴക്കാലത്തെ മൂന്നാറിനെ കണ്ടിട്ടുണ്ടോ? മഴയ്ക്കൊപ്പം കോടയും കയറി പുതയുന്ന മൂന്നാറിനെ, ആ കാഴ്ചകൾ വേറെ തന്നെയാണ്. മഞ്ഞ് കാലത്ത് ഉള്ളത് പോലെ തണുത്തുറഞ്ഞല്ല മൂന്നറിലെ മഴ കാഴ്ചകൾ. ഇടക്കിടെ പെയ്ത് കൊണ്ടിരിക്കുന്ന മഴയിൽ മൂന്നാറിലെ തേയില തോട്ടങ്ങൾ കാണാനും ഗ്യാപ് റോഡിലൂടെ പോകാനുമൊക്കെ പ്രത്യേക ഇമ്പമാണ്. സാഹസിക സഞ്ചാരികൾ ധാരാളം എത്തുന്ന മൂന്നാറിൽ മഴക്കാലത്ത് അതിന് മാത്രം സ്കോപ്പില്ല. പക്ഷെ എന്ന് വെച്ച് നിരാശവേണ്ട, കാരണം മഴ പെയ്യുന്ന മൂന്നാറിൽ അല്ലാതെ തന്നെ ആസ്വദിക്കാനുള്ള നിരവധി കാഴ്ചകൾ മൂന്നാറിൽ ഉണ്ട്. ഇതൊന്നും പോരാതെ എണ്ണിയാൽ തീരാത്തത്ര ചെറുവെള്ളച്ചാട്ടങ്ങളും. ചീയപ്പാറ, തൂവാനം വെള്ളച്ചാട്ടങ്ങളെല്ലാം ഈ സമയത്ത് നിറഞ്ഞൊഴുകും. അപ്പോൾ പിന്നെ പോകുവല്ലേ?
വയനാട്
മൂന്നാറ് കണ്ടാൽ പിന്നെ മഴയത്ത് വയനാട് കയറാതെ എങ്ങനെ? മഴയത്ത് വയനാട് മറ്റൊരു മുഖമാണ്. മലമുകളിലെല്ലാം കോട പൊതിഞ്ഞ് നിൽക്കും. ഇടക്കിടെ പെയ്യുന്ന മഴ വെള്ളച്ചാട്ടങ്ങളിലെ ഒഴുക്കിനെ പായിക്കും. ചുരം കയറിയെത്തിയാൽ പിന്നെ മഴക്കാഴ്ചകൾ മാത്രമായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. സാഹസിക സഞ്ചാരികളെല്ലെങ്കിൽ മഴ ട്രെക്കിങ്ങിനുള്ള ധാരാളം സ്ഥലങ്ങൾ ഇവിടെയുണ്ട്. ബാണാസുര ട്രെക്കിങ്ങൊക്കെ മഴയിൽ നിർബന്ധമായും പോകേണ്ട സ്ഥലമാണ്. പക്ഷെ മഴ കനത്താലും പ്രശ്നമാണ് കേട്ടോ. വയനാടിന്റെ സ്വഭാവം വീണ്ടും മാറിയേക്കും. അതിനാൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാത്രമേ ഈ സമയത്ത് ട്രെക്കിങ്ങിനും വെള്ളച്ചാട്ടങ്ങൾ കാണാനുമൊക്കെ പോകാൻ പാടുള്ളൂ.
ഗവി
ഗവിയിലേക്ക് പോകാൻ ഏറ്റവും മികച്ച സമയം ഏതെന്ന് ചോദിച്ചാൽ അത് ഒക്ടോബർ മുതൽ മാർച്ച് വരെയാണ്. പക്ഷെ മഴക്കാലത്ത് ഗവി നൽകുന്നത് മറ്റൊരു അനുഭവമാണ്. കാട്ട് വഴിയിലൂടെ മഴയിൽ കെ എസ് ആർ ടി സിയിൽ ഒരു യാത്രയാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. മുന്നോട്ടുള്ള കാഴ്ചകൾ ചിലപ്പോൾ കോട കൊണ്ട് മറഞ്ഞിട്ടുണ്ടാകും. എന്നിരുന്നാലും കാടിൽ പെയ്തിറങ്ങുന്ന മഴയുടെ ഒച്ചകേട്ട് ഗവി വരെയൊരു യാത്ര , അത് തീർച്ചയായും പുതു അനുഭവമായിരിക്കും.
വാഗമൺ
കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശമായ വാഗമൺ ആണ് കേരളത്തിൽ മഴക്കാലത്ത് കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം. മൊട്ടക്കുന്നിന് മുകളിലെത്തിയാൽ മഴമേഖങ്ങൾ താഴേക്ക് ഇറങ്ങി വരുന്നുണ്ടെന്ന് തോന്നും. പൈൻ കാടുകളിലൂടെ ചെറു ചാറ്റൽമഴയിൽ നടന്നാൽ തന്നെ ജീവിതം ധന്യം. അതേസമയം മലയോര പ്രദേശങ്ങളാണ് ഇവയെന്നതിനാൽ മഴ കനത്താൽ ഈ ഭാഗങ്ങളിൽ സഞ്ചാരികളുടെ സുരക്ഷ മാനിച്ച് കർശന നിയന്ത്രണങ്ങൾ ഒരുക്കാറുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications