വന്ദേഭാരത് എറണാകുളം-ബെംഗളൂരു ട്രെയിൻ സ്റ്റോപ്പുകൾ ഇതാ; പ്രഖ്യാപനവുമായി ഉപരാഷ്ട്രപതി
എറണാകുളം വന്ദേഭാരതിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ട്രെയിൻ സമയം, സ്റ്റോപ്പുകൾ ഏതൊകെ എന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ ഇതുവരെ റെയിൽവെ നടത്തിയിരുന്നില്ല. അതിനിടയിൽ ഇപ്പോഴിതാ ട്രെയിനിന്റെ സ്റ്റോപ്പുകളെ കുറിച്ച് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിന് തമിഴ്‌നാട്ടിലെ നാല് ടെക്സ്റ്റൈൽ കേന്ദ്രങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചുവെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തൊഴിലാളികൾക്കും വ്യവസായത്തിനും ഇത് വലിയ പ്രയോജനകരമാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ നാല് ടെക്സ്റ്റൈൽ കേന്ദ്രങ്ങളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. വ്യവസായ മേഖലയുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഈ സ്റ്റോപ്പുകൾ. കൂടാതെ, റാഞ്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ഒരു പ്രതിദിന ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് ജോലി സ്ഥലങ്ങളിൽ എത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്ദേഭാരത് ഗെയിം ചെയ്ഞ്ചറാകും
എറണാകുളം (ERS) മുതൽ ബെംഗളൂരു കണ്ടോൺമെന്റ് (BNC) വരെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് മലയാളി ഐടി പ്രൊഫഷണലുകൾക്കും, കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലെ ടെക് ഹബ്ബിലേക്ക് യാത്ര ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനകരമായ സർവ്വീസായിരിക്കും. ഏകദേശം 608-620 കിലോമീറ്റർ ദൂരം 9.10 മണിക്കൂർ കൊണ്ടായിരിക്കും ട്രെയിൻ പിന്നിടുക. നിലവിൽ ഈ റൂട്ടിലൂടെയുള്ള മറ്റ് ട്രെയിനുകളായ കെഎസ്ആർ ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ യാത്ര പൂർത്തിയാക്കുന്നതിന് ഏകദേശം 12 മണിക്കൂർ വരെയാണ് എടുക്കാറുള്ളത്.
2024 ൽ ഓണക്കാലത്ത് ഇതേ റൂട്ടിൽ വന്ദേഭാരത് സർവ്വീസ് സ്പെഷ്യൽ ട്രെയിനായി റെയിൽവെ അവതരിപ്പിച്ചിരുന്നു. എറണാകുളം ജംഗ്ഷനിൽ (സൗത്ത്) നിന്ന് ബെംഗളൂരു കാന്റോൺമെന്റിലേക്ക് മൂന്ന് ദിവസങ്ങളിലായിരുന്നു സർവ്വീസ് ഉണ്ടായിരുന്നത്. എന്നാൽ വെറും 24 ദിവസം മാത്രമാണ് സർവ്വീസ് നടത്തിയത്. യാത്രക്കാർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റെയിൽവെയുടെ നടപടി. തുടർന്ന് സർവ്വീസിനായി വലിയ മുറവിളിയാണ് യാത്രക്കാർ ഉയർത്തിയത്.
കാത്തിരിപ്പുകൾക്കൊടുവിലാണ് ഈ മാസം ആദ്യം പുതിയ സർവ്വീസിനെ കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം-കാസർഗോഡ് റൂട്ടിന് ശേഷം കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് റൂട്ടാണിത്. നവംബർ പകുതിയോടെ ത്രിദിന സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12:50-ന് പുറപ്പെട്ട് രാത്രി 10:00-ന് എത്തിച്ചേരുന്ന വിധത്തിലായിക്കും സർവ്വീസ് എന്നാണ് പ്രതീക്ഷിക്കുന്നത്. മടക്കയാത്ര ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 5:30-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2:20-ന് എത്തും. ചൊവ്വാഴ്ചകളിൽ ട്രെയിനിന് അറ്റകുറ്റപ്പണികൾ നടക്കും.
ഏഴ് സ്റ്റോപ്പുകൾ
ഈ റൂട്ടിൽ 7 സ്റ്റോപ്പുകളാണുള്ളത്: തൃശ്ശൂർ, പാലക്കാട് ജംഗ്ഷൻ പോത്തന്നൂർ ജംഗ്ഷൻ , തിരുപ്പൂർ, ഈറോഡ് ജംഗ്ഷൻ ( സേലം ജംഗ്ഷൻ കോയമ്പത്തൂർ എന്നിവയായിരിക്കും സ്റ്റോപ്പുകൾ.
ഒരു എക്സിക്യൂട്ടീവ് ക്ലാസ് ചെയർ കാറും 7 ചെയർ കാറുകളും ഉൾപ്പെടുന്ന ഈ ട്രെയിനിൽ ആകെ 578 സീറ്റുകളുണ്ടാകും. (എക്സിക്യൂട്ടീവ് ക്ലാസിൽ 78, ഓരോ ചെയർ കാറിലും 78). ടിക്കറ്റ് നിരക്കുകൾ മാറിക്കൊണ്ടിരിക്കുമെങ്കിലും, 2024-ലെ സേവനങ്ങളെ അടിസ്ഥാനമാക്കി എസി ചെയർ കാറിന് 1,465-ഉം, എക്സിക്യൂട്ടീവ് എസി ചെയർ കാറിന് 2,945-ഉം ആയിരിക്കും നിരക്ക് (ഭക്ഷണവും ഉൾപ്പെടെ, GST അധികം). ഈ പുതിയ സർവീസ്, ബെംഗളൂരുവിലെ അഞ്ച് ലക്ഷത്തിലധികം വരുന്ന മലയാളികൾക്ക് വലിയ ആശ്വാസമാകും












Click it and Unblock the Notifications