ബിജെപിക്ക് എതിരെ വീണ്ടും കിറ്റ് ആരോപണം
തൃശ്ശൂരിൽ വീണ്ടും വോട്ടിന് കിറ്റ് ആരോപണം. ഒല്ലൂർ നിയമസഭാ മണ്ഡലത്തിലെ കാച്ചേരിയിൽ അച്ചാർ കമ്പനിയിൽ നിന്ന് പിടിച്ചെടുത്തത് 750 കിറ്റുകളാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അബിൻസിന്റെ സഹോദരന്റെ സ്ഥാപനത്തിൽ നിന്നാണ് കിറ്റുകൾ പിടിച്ചെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാനാണ് കിറ്റുകൾ തയ്യാറാക്കിയതെന്ന് ആരോപിച്ച എൽഡിഎഫ് തെര,കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഫ്ലയിങ് സ്ക്വാഡും പൊലീസും കിറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം വിഷുവിന് വിതരണം ചെയ്യാനുള്ളതാണ് കിറ്റാണ് തയാറാക്കിയതെന്നുമാണ് ഗോഡൗൺ ഉടമ പറയുന്നത്.
Video Published On: Wednesday, Apr 08, 2026, 09:43 [IST]


Click it and Unblock the Notifications