പൂച്ചകളുടെ പേരിൽ 2.4 കോടിയുടെ സ്വത്ത് എഴുതിവെച്ച് 84കാരി; ദത്തെടുക്കാൻ ക്യൂ
മാതാപിതാക്കൾ മക്കളുടെ പേരിൽ അവരുടെ സമ്പാദ്യം ഒക്കെ എഴുതി വെയ്ക്കാറുണ്ട്. തങ്ങളുടെ മരണശേഷവും സ്വത്തും പണവുമൊക്കെ തങ്ങളുടെ മക്കൾക്ക് തന്നെ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ആരെങ്കിലും വളർത്തുമൃഗങ്ങളുടെ പേരിൽ സ്വത്ത് എഴുതി വെയ്ക്കുമോ? അതും കോടികൾ വിലവരുന്ന എസ്റ്റേറ്റൊക്കെ?
എൺപത്തിനാലുകാരിയായ നാൻസി സോർ എന്ന സ്ത്രീയാണ് മരണത്തിന് മുമ്പ് തന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഏഴ് പേർഷ്യൻ പൂച്ചകളുടെ പേരിൽ തന്റെ സ്വത്ത് എഴുതി വെച്ചത്. നാൻസി സോർ കഴിഞ്ഞ നവംബറിലാണ് വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് മരിച്ചത്.

Instagram/Humane Society Of Tampa Bay
മിഡ്‍നൈറ്റ്, സ്നോബോൾ, ഗോൾഡ് ഫിംഗർ, ലിയോ, സ്ക്വീക്കി,ക്ലിയോപാട്ര, നെപ്പോളിയൻ എന്നിങ്ങനെയാണ് പൂച്ചകളുടെ പേര്. ഇവരുടെ പേരിൽ കോടികളുടെ സ്വത്താണ് ഇപ്പോൾ ഉള്ളത്. സംഭവം അറിഞ്ഞതോടെ ഈ പൂച്ചകളെ ദത്തെടുക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. സ്ത്രീയുടെ നാട്ടിൽ ഉള്ള സന്നദ്ധ സംഘടനയാണ് ഇപ്പോൾ പൂച്ചകളുടെ കാര്യങ്ങൾ നോക്കുന്നത്.
ഇതിൽ ഒരു പൂച്ചയ്ക്ക് ഹൃദയ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ട്. ഈ പൂച്ചയെ ഒരു ഡോക്ടറാണ് ദത്തെടുത്തത്. ബാക്കി പൂച്ചകളെ ഇതുവരെ ദത്ത് നൽകിയിട്ടില്ല. നൂറ്റിയറുപതോളം അപേക്ഷകളാണ് പൂച്ചകളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തങ്ങൾ ലഭിച്ചതെന്നാണ് സംഘടന പറയുന്നത്.
എന്നാൽ ഈ പൂച്ചകളെ ദത്ത് കൊടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അവ അത്ര പെട്ടെന്ന് ഇണങ്ങുന്നവയല്ല. കയ്യിലോ മടിയിലോ ഇരുത്തി കൊഞ്ചിക്കാമെന്നും നിങ്ങൾ കരുതേണ്ട. ഇവയെ നോക്കാൻ അല്പം പ്രയാസമാണ്. അത് കൊണ്ട് പണം മാത്രം നോക്കി ഇവയെ ദത്ത് എടുക്കാൻ വരുന്നവർക്ക് പൂച്ചകളെ നൽകാൻ പറ്റില്ലെന്നാണ് സംഘടന പറയുന്നത്.
" ഏഴ് പൂച്ചകൾക്കുള്ള ആകെ തുക 300,000 ഡോളറിൽ കൂടുതൽ ആണ്. ദത്തെടുക്കൽ കോടതികളുടെ അധികാരപരിധിയിൽ വരുന്നതാണെന്ന്. എത്ര പണം ചെലവഴിച്ചു, ആരാണ് അവരെ ദത്ത് എടുത്തത്, അതെല്ലാം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഓരോ രണ്ട് മാസവും തയ്യാറാക്കണം, പൂച്ചകളുടെ സംരക്ഷണ ചുമത ഉള്ള സിൽക്ക് പറഞ്ഞു.
അതിനാൽ ആ 156 ആപ്ലിക്കേഷനകൾ കൃത്യമായി പരിശോധിച്ച ശേഷം വാരാന്ത്യത്തിലോ അടുത്ത ആഴ്ച്ചയുടെ തുടക്കത്തിലോ തീരുമാനം എടുക്കാം എന്നാണ് കരുതുന്നത്.












Click it and Unblock the Notifications