Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിനെതിര കോടതിയിൽ പോയി; മുൻ അമ്മായിയച്ഛൻ കോടതിയിലെത്തി, യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി..

വിവാഹ മോചന കേസൊക്കെ സാധാരണമാണ്. എന്നാൽ ഇത് പോലൊരു ട്വിസ്റ്റുള്ള കേസ് അപൂർവ്വമായിരിക്കും. ആദ്യം ഭാര്യ ഭർത്താവിൽ നിന്ന് വിവാഹ മോചനം തേടി കേസ് കൊടുക്കുന്നു, പിന്നാലെ ഭർത്താവ് താൻ വാങ്ങിയ സമ്മാനങ്ങളും ഭാര്യയ്ക്ക നൽകിയ പണവും തിരിച്ചുചോദിച്ച് കേസ് കൊടുക്കുന്നു, അവസാനം ഭാര്യയുടെ തട്ടിപ്പ് കയ്യോടെ പൊക്കുന്നു. ഇതൊക്കെയാണ് സംഭവിച്ചത്. എന്താണ് കോടതിയിൽ നടന്നതെന്നും എന്തായിരുന്നു ഭാര്യ പദ്ധതി ഇട്ടതെന്നുമൊക്കെ വിശദമായി അറിയാം.

സംഭവം ചൈനയിലാണ് നടന്നത്. ഗർഭച്ഛിദ്രത്തെത്തുടർന്നാണ് വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോൾ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്. ഭാര്യ കേസ് കൊടുത്തതിന് പിന്നാലെ ഭർത്താവും കോടതിയെ സമീപിക്കുകയായിരുന്നു. ഷുവാങ് എന്ന പേരിൽ ആണ് സ്ത്രീ അറിയപ്പെടുന്നത്. മാർച്ചിൽ ആണ് സിയാവോയ എന്ന യുവാവുമായി യുവതി ഡേറ്റ് ചെയ്യുന്നത്.

divorce

എന്നാൽ ജൂലൈയിൽ മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ഷുവാങ് താൻ ​ഗർഭിണി ആണെന്ന് പറയുകയും ഇവർ വിവാ​ഹം കഴിക്കുകയും ചെയ്തു. ​ഗർഭം അലസിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെയാണ് യുവതി കേസിന് പോയത്. വിവാഹമോചനത്തിന് ഷിയോയ സമ്മതിച്ചെങ്കിലും വിവാഹസമയത്ത് താൻ നൽകിയ സമ്മാനങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോടതിയിൽ കേസ് ഫയൽ ചെയ്തു.

പ്രദേശികമായി 'വധുവില' എന്നറിയപ്പെടുന്ന, വിവഹ നിശ്ചയത്തിന്റെ വ്യവസ്ഥായി പുരുഷൻ തന്റെ ഭാവി ഭാര്യയുടെ കുടുംബത്തിന് പണം നൽകുന്ന വിവാഹ ആചാരണമാണ്. എന്നാൽ ഇദ്ദേഹത്തിന്റെ രണ്ട് കീഴ്ക്കോടതികൾ തള്ളിക്കളഞ്ഞു എന്നാൽ അദ്ദേഹം ഉയർന്ന കോടതിക്ക് മുമ്പാകെ അപ്പീൽ നൽകി..

അപ്പോഴാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടാവുന്നത്. ഷുവാങ്ങ് ആറ് പുരുഷന്മാരെ വിവാ​ഹം കഴിച്ചിട്ടുണ്ടെന്നും സമാനമായ രീതിയിയിൽ വിവാഹ ബന്ധം വേർപെടുത്തിയിട്ടുണ്ടെന്നും ഭർ‌ത്താവ് പറഞ്ഞു. വിവാഹം കഴിച്ച്, ​ഗർഭിണി ആണെന്ന് പറഞ്ഞ ​ഗർഭം അലസിപ്പിക്കാൻ‌ പോലുകയും കേസിന് പോവുകയുമാണ് രീതി.

പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി അവൾ വിവാഹത്തെ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഷുവാങ് തന്റെ മകനെ വിവാഹം കഴിക്കുകയും മാസങ്ങൾക്കുള്ളിൽ അവനെ വിവാഹമോചനം ചെയ്യുകയും ചെയ്തുവെന്നും, എന്നാൽ തങ്ങൾ നൽകിയ സമ്മാനം തിരികെ നൽകിയിട്ടില്ലെന്നും ഷുവാങിന്റെ മുൻ ഭർത്താവിന്റെ പിതാവ് കോടതിയെ അറിയിച്ചു.

വിവാഹം ബന്ധത്തിൽ മുന്നോട്ട് പോകില്ലെന്ന് തീരുമാനിച്ചത് കൊണ്ട് 14,000 ഡോളർ സിയാവോയയ്ക്ക് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സമ്മാനമായി ലഭിച്ച മുഴുവൻ പണം തിരികെ നൽകാൻ ജഡ്ജി ആവശ്യപ്പെട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+