Get Updates
Get notified of breaking news, exclusive insights, and must-see stories!

12ാം ക്ലാസില്‍ തോല്‍വി, മാറ്റിമറിച്ചത് പ്രണയം; ട്വല്‍ത്ത് ഫെയില്‍ സിനിമയുടെ പ്രചോദനം ഇതാണ്

സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായിരിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് ഫെയില്‍. ഈ ചിത്രം യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം കൊണ്ട് നിര്‍മിച്ചതാണ്. മനോജ് കുമാര്‍ ശര്‍മ എന്ന ഓഫീസറുടെ ജീവിതമാണ് ചിത്രത്തിന് ആധാരമായത്. നിലവില്‍ മുംബൈ പോലീസിലെ അഡീഷണല്‍ കമ്മീഷണറാണ് മനോജ് കുമാര്‍ ശര്‍മ. വിക്രാന്ത് മാസിയാണ് ചിത്രത്തില്‍ മനോജ് കുമാറായി അഭിനയിച്ചത്.

വിധു വിനോദ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തത്. അതോടെ വലിയ രീതിയിലാണ് പ്രശംസകള്‍ ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സൈലന്‍ഡ് ഹിറ്റായിരുന്നു ട്വല്‍ത്ത് ഫെയില്‍ അതേസമയം മനോജ് കുമാറിന് ജീവിതത്തില്‍ ഇത്ര പ്രത്യേകതയുള്ളത് എന്ന് തോന്നുന്നുണ്ടോ? ഒരുപാടുണ്ട് അദ്ദേഹത്തിന് പറയാന്‍.

manoj-kumar-sharma

മധ്യപ്രദേശിലെ മൊറേന ജില്ലയിലായിരുന്നു മനോജിന്റെ ജീവിതം. 1977ല്‍ ബില്‍ഗാവ് എന്ന ചെറു ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കാര്‍ഷിക വിഭാഗത്തിലായിരുന്നു മനോജിന്റെ പിതാവിന് ജോലി. എന്നാല്‍ കുടുംബം സാമ്പത്തികരമായി വളരെ പിന്നിലായിരുന്നു. പഠനകാലത്ത് അത്ര നല്ല വിദ്യാര്‍ത്ഥിയായിരുന്നില്ല മനോജ് കുമാര്‍.

പത്താം ക്ലാസില്‍ അടക്കം തേര്‍ഡ് ഡിവിഷന്‍ മാര്‍ക്കാണ് ലഭിച്ചത്. പന്ത്രണ്ടാം ക്ലാസില്‍ ഹിന്ദിയൊഴിച്ച് എല്ലാ വിഷയത്തിലുംമനോജ് കുമാര്‍ പരാജയപ്പെടുകയും ചെയ്തു. ഈ സമയത്താണ് അദ്ദേഹത്തിന്റെ ജീവിതം മാറുന്നത്. പന്ത്രണ്ടാം ക്ലാസിലെ തോല്‍വിയുടെ സമയത്താണ് മനോജ് കുമാര്‍ പ്രണയത്തിലാവുന്നത്.

ഇതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറുകയായിരുന്നു. ശ്രദ്ധ ജോഷി എന്ന പെണ്‍കുട്ടിയുമായിട്ടായിരുന്നു പ്രണയം. ഇത് ജീവിതത്തിന്റെ ദിശ തന്നെ മാറ്റാന്‍ മനോജിനെ സഹായിക്കുകയായിരുന്നു. മനോജ് കുമാര്‍ പന്ത്രണ്ടാം ക്ലാസ് പരാജയപ്പെട്ടതിനാല്‍ തന്റെ പ്രണയം മനോജ് തുടക്കത്തില്‍ പറഞ്ഞിരുന്നില്ല.

എന്നാല്‍ വൈകാതെ തന്നെ അദ്ദേഹം ശ്രദ്ധയോട് ഇഷ്ടം തുറന്നു പറയുകയായിരുന്നു. അതിനോട് അനുകൂല മറുപടിയായിരുന്നു ശ്രദ്ധ നല്‍കിയത്. നീ എന്റെ പ്രണയം സ്വീകരിച്ചാല്‍ ലോകം തന്നെ മാറ്റിമറിക്കുമെന്നാണ് മനോജ് പറഞ്ഞതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തന്റെ പ്രണയം വിജയകരമാകുന്നതിന് വേണ്ടി പഠനത്തില്‍ തിളങ്ങാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയ്ക്കായിട്ടായിരുന്നു ശര്‍മയുടെ പോരാട്ടം. എന്നാല്‍ ഇത് ഒട്ടും എളുപ്പമായിരുന്നില്ല.

പരീക്ഷയ്ക്ക് വേണ്ടിയുള്ള ഫീസ് അടയ്ക്കാനും, എല്ലാ മുന്നൊരുക്കങ്ങള്‍ക്കുമായി എല്ലാ തരം ജോലിയും അദ്ദേഹം ചെയ്തു. ടെമ്പോ ഡ്രൈവറായും, ധനികരുടെ നായകളെ വൈകീട്ട് നടത്തിക്കാന്‍ കൊണ്ടുപോയിട്ടുമെല്ലാം അദ്ദേഹം പണം കണ്ടെത്തി. ഒരു ഘട്ടത്തില്‍ ഡല്‍ഹിയിലെ തെരുവുകളിലായിരുന്നു അദ്ദേഹം ഉറങ്ങിയത്.

ഡല്‍ഹിയിലെ ലൈബ്രറിയില്‍ പ്യൂണായി ജോലി ചെയ്തത് തന്നെ യുപിഎസ്‌സി പരീക്ഷയില്‍ സഹായിച്ചതായും മനോജ് പറയുന്നു. പല പുസ്തകങ്ങളും അദ്ദേഹം വായിച്ചു. അതില്‍ നിന്നാണ് ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. തുടര്‍ച്ചയായി മൂന്ന് തവണ അദ്ദേഹം പരീക്ഷകളില്‍ പരാജയപ്പെട്ടു. എന്നാല്‍ നാലാം വട്ടം അദ്ദേഹം വിജയിച്ചു. അഖിലേന്ത്യാ തലത്തില്‍ 121ാം റാങ്കോടെ അദ്ദേഹം ഐപിഎസ് ഓഫീസറായി. ഇന്ന് മുംബൈ പോലീസിലെ ഗര്‍ജിക്കുന്ന സിംഗമായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+