തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിഞ്ചുകുഞ്ഞിനെ താലോലിച്ച് മോദി, കുഞ്ഞിന്റെ പ്രതികരണം കണ്ടോ..!!, വീഡിയോ
ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ വിപുലമായ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ബി ജെ പിയും കോണ്‍ഗ്രസും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കഴിഞ്ഞ ദിവസം പ്രചരണത്തിനായി മധ്യപ്രദേശിലേക്ക് എത്തിയിരുന്നു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കൊണ്ടാണ് ബി ജെ പി പ്രചരണ യോഗങ്ങളിലെല്ലാം നരേന്ദ്ര മോദി സംസാരിച്ചത്.
ആദിവാസി-ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു മോദിയുടെ ഇന്നലത്തെ പ്രചരണം. ഗോത്രവര്‍ഗക്കാരുടെ ക്ഷേമത്തിന് വേണ്ടിയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടിയുടെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ മക്കളെ രാഷ്ട്രീയത്തില്‍ എത്തിക്കാനും പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പിടിച്ചെടുക്കാനും വേണ്ടിയാണ് മധ്യപ്രദേശില്‍ പോരാടുന്നത് എന്നായിരുന്നു മോദി പറഞ്ഞത്.

Image Credit: X@NewsArenaIndia
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് ആറ് പതിറ്റാണ്ടോളം കോണ്‍ഗ്രസ് അധികാരത്തിലിരുന്നിട്ടും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഒന്നും ചെയ്തില്ലെന്നും 80 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് തങ്ങള്‍ ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
സംസ്ഥാനത്തെ സിയോനി ജില്ലയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതിനിടെ സിയോനിയിലെ പൊതുയോഗത്തിനിടെ ഒരു പിഞ്ചുകുഞ്ഞിനെ മോദി കൊഞ്ചിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യാ ടി വിയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
പത്ത് മാസം പ്രായമുള്ള കുട്ടിയെ ആണ് മോദി വാത്സല്യത്തോടെ കൊഞ്ചിക്കുന്നത്. അമ്മയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ മോദി എടുക്കുന്നതും വായുവില്‍ എടുത്തുയര്‍ത്തുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കുട്ടി നരേന്ദ്ര മോദിയെ നോക്കി പുഞ്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സിയോനിയിലെ പ്രസംഗം അവസാനിപ്പിച്ച് പ്രധാനമന്ത്രി സ്റ്റേജിന് പിന്നില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം.
പ്രധാനമന്ത്രി അടുത്തെത്തിയപ്പോള്‍ ജിതന്‍ റഹാംഗ്ദേലെ എന്ന സ്ത്രീ അവിന്ദ് എന്ന കുട്ടിയെ എടുത്ത് ഈ സമയം അവിടെയുണ്ടായിരുന്നു. കുട്ടിയെ കണ്ടയുടന്‍ മോദി തലോടി കൊണ്ട് കുട്ടിയെ എടുക്കുകയായിരുന്നു. മോദിയോട് കുട്ടിയും അടുത്തിടപഴകുന്നത് വീഡിയോയില്‍ കാണാം. നവംബര്‍ 17-നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 3-ന് വോട്ടെണ്ണലും നടക്കും. 2018-ലെ പ്രകടനം ആവര്‍ത്തിച്ച് അധികാരത്തില്‍ തിരിച്ചെത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.












Click it and Unblock the Notifications