Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുന്നു സോഷ്യൽമീഡിയ ഇൻഫ്ലുവൻസിം​ഗിൽ ബിരുദം; 4 വർഷത്തെ കോഴ്സ്; വിശദവിവരങ്ങൾ

ഇപ്പോൾ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ആളുകളുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്. വീഡിയോകളിലൂടെ വലിയ വ്യൂവേഴ്സിനെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ഉണ്ടാക്കുന്നത്. പലരും ഇത് ഒരു ജോലിയായി തന്നെ എടുത്തിരിക്കുകയാണ്.

ആളുകൾ ഇത് തങ്ങളുടെ ജോലിയായി സ്വീകരിക്കുമ്പോൾ പിന്നെ ആദ്യ പ്രൊഫഷണലായി പഠിക്കുന്നത് അല്ലേ നല്ലത്. ലോകത്ത് ആദ്യമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ്ങിൽ ഡി​ഗ്രി കോഴ്സ് നടത്താൻ ഒരുങ്ങുകയാണ് അയർലൻഡിലെ സർവകലാശാല.

social

അയർലൻഡിലെ കാർലവോയിലുള്ള സൗത്ത് ഈസ്റ്റ് ടെക്നിക്കൽ സർവകലാശാലയാണ് കണ്ടന്റ് ക്രിയേഷൻ ആൻഡ് സോഷ്യൽമീഡിയ എന്ന വിഷയത്തിൽ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നൽകുന്നത്.

സോഷ്യൽ മീഡിയയിൽ ധാരാളം പേർ ഇൻഫ്ലുവെൻസേഴ്സായി ജോലി ചെയ്യുന്നുണ്ടെന്നും ഇത് കാരണമാണ് ഇതിൽ ഡി​ഗ്രി ഓഫർ ചെയ്യുന്നതെന്നുമാണ് സർവകലാശാലയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാ​ഗം ഉന്നത ഉദ്യോദസ്ഥയായ ഡോ. എലിനോർ ഒ ലിയറി പറയുന്നത്.

നവംബർ മുതലാണ് അപേക്ഷ ക്ഷണിക്കുന്നത്. അടുത്ത വർഷം സെപ്റ്റംബറോടെയാണ് ആദ്യ ബാച്ച് വിദ്യാർത്ഥികളെ സ്വാ​ഗതം ചെയ്യുക. 4 വർഷം ആണ് കോഴ്സിന്റെ ദൈർഘ്യം. ബിസിനസ് സ്കിൽ, വീഡിയോ, ഓഡിയോ എഡിറ്റിം​ഗ്, സാംസ്കാരിക പഠനം, ക്രിയേറ്റീവ് റൈറ്റിം​ഗ് തുടങ്ങി നിരവധി വിഷയങ്ങൾ ഉണ്ടാകും.

വിദ്യാർത്ഥികളിൽ നിന്നും സോഷ്യൽ മീഡിയ കമ്പനികളിൽ നിന്നും ഇത്തരം ഒരു കോഴ്സ് ആരംഭിക്കുന്നതിന് വലിയ താല്പര്യം ഉണ്ടായിട്ടുണ്ടെന്നാണ് എലിനോർ പറയുന്നത്. ഇൻഫ്ലുവൻസർ എന്ന നിലയ്ക്ക് സ്വന്തമായി പ്രവർത്തിക്കാനോ അല്ലെങ്കിൽ സംരംഭങ്ങൾക്കായി കണ്ടന്റ് തയ്യാറാക്കാനോ ഈ ബിരുദം എടുക്കുന്നവർക്ക് അവസരം ഉണ്ടാവും.

സ്വാധീനിക്കുന്ന മേഖല 2019 മുതൽ ആഗോള മൂല്യത്തിൽ ഇരട്ടി വർധിച്ചുവെന്നും ഇപ്പോൾ ലോകമെമ്പാടുമുള്ള 14 ബില്യൺ യൂറോയ്ക്കും 16 ബില്യൺ യൂറോയ്ക്കും ഇടയിലാണ് മൂല്യമെന്നും ഡോ ഒ ലിയറി പറഞ്ഞു.

കണ്ടന്റ് ചെയ്യുന്ന ഒരാളെന്ന നിലയിൽ, വീട്ടിലിരുന്ന് അല്ലെങ്കിൽ സ്വയം കണ്ടന്റ് സൃഷ്ടിക്കുന്ന താരങ്ങൾക്ക് കരാറുകളും ഏജൻസികളും ഉൾപ്പെട്ടിരിക്കുന്ന വ്യവസായത്തിന്റെ മുഴുവൻ ഭാഗത്തെയും കുറിച്ച് അവർക്ക് ഒരു ധാരണയും ഉണ്ടായിരിക്കില്ല ലിയറി പറഞ്ഞു. പ്രേക്ഷകരെ എങ്ങനെ നിലനിർത്താമെന്നും അത് ധനസമ്പാദനത്തിനായി ബിസിനസ്സുമായി എങ്ങനെ പ്രവർത്തിക്കാമെന്നും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.

ഇന്നത്തെ കാലത്തെ മീഡിയ, പി ആർ കോഴ്സുകളുമായി ഇൻഫ്ലുവെൻസർ മേഖല സാമ്യം പുലർത്തുന്നുണ്ട്. എന്നാൽ ഇതൊരു പ്രത്യേകമേഖലയാണെന്നാണ് എലിനോർ പറയുന്നത്. എങ്ങനെ സോഷ്യല്ഡ‍ മീഡിയ ശ്രോതാക്കളെ സൃഷ്ടിക്കാം, അതു നിലനിർത്താം എന്നെല്ലാം ഈ കോഴ്സ് പഠിപ്പിക്കുന്നു. എന്തായാലും കോഴ്സ് തുടങ്ങിയാൽ പഠിക്കാൻ ആളുകൾ ഉണ്ടാവു എന്നത് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+